ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, February 13, 2012

മാലിന്യം തള്ളല്‍; നീതിനിഷേധ്ധിന്റെ ഇരകളായി ചേലോറ നിവാസികള്‍

 മാലിന്യം തള്ളല്‍; 
നീതിനിഷേധ്ധിന്റെ ഇരകളായി 
ചേലോറ നിവാസികള്‍
 നഗരസഭയുടെ മാലിന്യം തള്ളലിനെതിരെ സമരം തുടരുന്ന ചേലോറ നിവാസികള്‍ക്ക് നീതിനിഷേധിക്കപ്പെടുകയാണെന്ന് സമരസമിതിയംഗങ്ങള്‍ പറഞ്ഞു.
ആറു പതിറ്റാണ്ടിലേറെയായി നഗരസഭയുടെ മാലിന്യം തള്ളല്‍ കാരണം പ്രദേശ്ധ വായുവും വെള്ളവും മലിനമാക്കപ്പെട്ടിരിക്കുകയാണ്. പൊറുതിമുട്ടിയ പ്രദേശവാസികള്‍ ജീവിക്കാനുള്ള പോരാട്ടം തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായെങ്കിലും അധികൃതരുടെ ഭാഗ്ധുനിന്ന് നിരന്തരം അവഗണനയാണ് ലഭിച്ചത്. നഗരസഭയുടെ മാലിന്യം ചേലോറക്കാര്‍ക്കിനി വേണ്ടെന്നും ചേലോറ മാലിന്യമുക്ത ഗാന്ധി ഗ്രാമമാക്കണമെന്നും ആവശ്യപ്പെട്ട് തുടങ്ങിയ അന്തിമ സമരം ഒന്നര മാസം പിന്നിടുകയാണ്.
അതിനിടയില്‍ പലതവണ നഗരസഭയും പൊലീസും സമരക്കാരെ പ്രകോപനപരമായി നേരിട്ടെങ്കിലും സമരവീര്യം കെട്ടടങ്ങിയിട്ടില്ല. നീതിക്കുവേണ്ടി പല വാതിലുകളും മുട്ടിയെങ്കിലും എല്ലാം നിഷ്കരുണം കൊട്ടിയടക്കപ്പെടുകയായിരുന്നു.
ചേലോറ പഞ്ചായ്ധ് അധികൃതര്‍ പ്രത്യക്ഷ്ധില്‍ സമരക്കാര്‍ക്കൊപ്പമാണെങ്കിലും രാഷ്ട്രീയ വടംവലികളാല്‍ പരോക്ഷമായി തങ്ങള്‍ക്കെതിരാവുകയാണെന്നാണ് സമരക്കാരുടെ വിലയിര്ധുല്‍.
ചേലോറയില്‍ മാലിന്യം തള്ളുന്നതിനെതിരെ പഞ്ചായ്ധില്‍ പ്രമേയം പാസാക്കണമെന്ന സമരക്കാരുടെ ആവശ്യവും അധികൃതര്‍ അംഗീകരിച്ചില്ല. ഇക്കഴിഞ്ഞ 11ന് മന്ത്രിതല ചര്‍ച്ച നടക്കുമെന്ന പ്രതീക്ഷയും തകിടംമറിഞ്ഞതായതാണ് അനുഭവം. ചേലോറയില്‍ മാലിന്യം തള്ളുന്നത് തടഞ്ഞുകൊണ്ടുള്ള കോടതിവിധി നേര്ധ നിലവിലുണ്ടെങ്കിലും നിയമം കാറ്റില്‍പറ്ധിയാണ് നഗരസഭാധികൃതരുടെ പെരുമാറ്റമെന്ന് നാട്ടുകാരും പറയുന്നു. അതേസമയം കഴിഞ്ഞയാഴ്ച സമരക്കാര്‍ക്കെതിരെ പൊലീസ് നട്ധിയ ല്ധാിചാര്‍ജില്‍ സ്ത്രീകളുള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു.

No comments:

Post a Comment

Thanks