ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, February 13, 2012

'ദയാനിധിയായ ദൈവദൂതന്‍' പ്രകാശനം ചെയ്തു

  'ദയാനിധിയായ ദൈവദൂതന്‍'
പ്രകാശനം ചെയ്തു
കോഴിക്കോട്: മനുഷ്യ നന്മയും മനുഷ്യ സ്നേഹവും നിഴലിച്ചുനില്‍ക്കുന്ന മാര്‍ഗനിര്‍ദേശങ്ങളാണ് പ്രവാചകന്‍ മുഹമ്മദ് ലോക്ധിന് നല്‍കിയതെന്നും  ആ ഉപദേശങ്ങള്‍ എന്നും വിലപ്പെട്ടതാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഭാഗീയതക്ക് അതീതമായി  സമൂഹ്ധില്‍ നന്മക്ക് പ്രാധാന്യം നല്‍കി അതിലേക്ക് കേന്ദ്രീകരിച്ച് പ്രവര്ധ്‍ിച്ച പ്രവാചകന്റെ മഹ്ധായ വാക്യങ്ങള്‍ നമുക്ക് പ്രചോദനമാകണമെന്ന് അദ്ദേഹം പറഞ്ഞു. പ്രശസ്ത ഇസ്ലാമിക പണ്ഡിതനും ടൊറന്റോയിലെ മെസഞ്ചര്‍ ഓഫ് മെഴ്സി ഫൌണ്ടേഷന്‍ സ്ഥാപകനുമായ  ടി.കെ. ഇബ്രാഹിം രചിച്ച \'ദയാനിധിയായ ദൈവദൂതന്‍\' എന്ന പുസ്തകം മറീന റസിഡന്‍സിയില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രമുഖ വ്യവസായി പത്മശ്രീ എം.എ. യൂസുഫലി ആദ്യപ്രതി ഏറ്റുവാങ്ങി.
മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. സമാധാന്ധിന്റെയും സാഹോദര്യ്ധിന്റെയും നീതിയുടെയും മതമായ ഇസ്ലാമിനെതിരെ ഇന്ന് നടക്കുന്ന പ്രചണ്ഡമായ പ്രചാരണ്ധിനുള്ള പണ്ഡിതോചിതമായ മറുപടി കൂടിയാണ് ഈ പുസ്തകമെന്ന് അദ്ദേഹം പറഞ്ഞു. ടി.കെ. ഇബ്രാഹിം പുസ്തക സമര്‍പ്പണം നട്ധി. ചരിത്രകാരന്‍ ഡോ.എം.ജി.എസ് നാരായണന്‍,  കെ.എന്‍.എം പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി,  ജമാഅ്ധ ഇസ്ലാമി കേരള അമീര്‍ ടി.ആരിഫലി, കേന്ദ്ര ശൂറാ അംഗം ടി.കെ. അബ്ദുല്ല, ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ജന.സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, മാധ്യമം എഡിററര്‍  ഒ. അബ്ദുറഹ്മാന്‍, കോളമിസ്റ്റ് ഒ. അബ്ദുല്ല, വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രേമ പിഷാരടി, കെ.പി. കമാലുദ്ദീന്‍,  തുടങ്ങിയവര്‍ സംസാരിച്ചു. എം.കെ. രാഘവന്‍ എം.പി, ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസഅബ്ബാസ്, ഡി.സി.സി പ്രസിഡന്റ് കെ.സി. അബു തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോ. പി.സി. അന്‍വര്‍ സ്വാഗതവും പി.സി. ഫൈസല്‍ നന്ദിയും പറഞ്ഞു. മാതൃഭൂമി ബുക്സാണ് \'ദയാനിധിയായ ദൈവദൂതന്‍\' പ്രസിദ്ധീകരിച്ചത്.

No comments:

Post a Comment

Thanks