ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, March 23, 2012

പെട്ടിപ്പാലം: മുഖം നഷ്ടപ്പെട്ട് ന്യൂമാഹി ഗ്രാമപഞ്ചായത്ത്

പെട്ടിപ്പാലം: മുഖം നഷ്ടപ്പെട്ട്
ന്യൂമാഹി ഗ്രാമപഞ്ചായത്ത്
തലശ്ശേരി: ശുദ്ധവായുവും വെള്ളവും തേടി പെട്ടിപ്പാലത്ത് പ്രദേശവാസികള്‍ നടത്തുന്ന സമരത്തെ ഭരണകൂടം അടിച്ചമര്‍ത്തിയപ്പോള്‍ ന്യൂമാഹി ഗ്രാമപഞ്ചായത്ത് നാട്ടുകാരെ മറന്നെന്ന് ആക്ഷേപം.
 തങ്ങളുടെ പരിധിയിലുള്ള പെട്ടിപ്പാലം പ്രദേശത്ത് മാലിന്യം തള്ളരുതെന്ന് തലശ്ശേരി നഗരസഭക്ക് നോട്ടീസയക്കാന്‍ ചങ്കുറപ്പ് കാട്ടിയ പഞ്ചായത്ത് പക്ഷേ, സംഘര്‍ഷമുണ്ടായപ്പോള്‍ തങ്ങള്‍ക്കൊപ്പം നിന്നില്ളെന്നാണ് നാട്ടുകാരുടെ പരാതി.
പഞ്ചായത്തിന്‍െറ തീരുമാനത്തിന് ഒരു വിലയും കല്‍പ്പിക്കാതെ പൊലീസ് സംരക്ഷണയില്‍  മാലിന്യം തള്ളിയതോടെ നാട്ടുകാരുടെ മുന്നില്‍ മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഗ്രാമപഞ്ചായത്ത്.  പെട്ടിപ്പാലത്ത് പൊലീസ് ഇടപെട്ടാല്‍ മുന്നില്‍ താനുണ്ടാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വാക്കുപറഞ്ഞിരുന്നതായി പുന്നോലിലെ സ്ത്രീകള്‍ പറയുന്നു.
എന്നാല്‍, ചൊവ്വാഴ്ച സ്ത്രീകളെയടക്കം പൊലീസ് മര്‍ദിച്ചപ്പോള്‍ വിവരമറിയിക്കാന്‍ പലരും പ്രസിഡന്‍റിനെ ബന്ധപ്പെട്ടെങ്കിലും സ്ഥലത്ത് വരാന്‍ പോലും കൂട്ടാക്കിയില്ലത്രെ. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ‘നമുക്ക് അത്ര സ്വാതന്ത്ര്യമൊന്നുമില്ലല്ളൊ’ എന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്രീജ ‘മാധ്യമ’ത്തോട് പ്രതികരിച്ചത്.
ഗ്രാമപഞ്ചായത്തിന്‍െറ നോട്ടീസിന് തലശ്ശേരി നഗരസഭ പുല്ലുവില കല്‍പിച്ച സാഹചര്യത്തില്‍ 24ന് ചേരുന്ന പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ പെട്ടിപ്പാലം സംബന്ധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ പെട്ടിപ്പാലത്ത് ചേലോറ ആവര്‍ത്തിക്കരുതെന്ന് താന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ച കാര്യവും പി. ശ്രീജ പറഞ്ഞു.
തലശ്ശേരിയിലെ സി.പി.എം, കോണ്‍ഗ്രസ്, മുസ്ലിംലീഗ് ഘടകങ്ങള്‍ മാലിന്യം പെട്ടിപ്പാലത്ത് നിക്ഷേപിക്കണമെന്ന നിലപാടിലാണ്.
എന്നാല്‍, ഈ പാര്‍ട്ടികളില്‍പ്പെട്ട പുന്നോലുകാര്‍ എല്ലാവരും  സമരരംഗത്തുണ്ട്. മാലിന്യം ഉറവിടങ്ങളില്‍ തന്നെ സംസ്കരിക്കണമെന്നായിരുന്നു പെട്ടിപ്പാലം ഉദ്ദേശിച്ച് സി.പി.എം തലശ്ശേരി ഏരിയ സമ്മേളനത്തിലെ തീരുമാനം. എന്നാല്‍, നഗരസഭയുടെ വാശിയില്‍ പാര്‍ട്ടി തീരുമാനവും അട്ടിമറിക്കപ്പെട്ടു.

No comments:

Post a Comment

Thanks