ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, March 23, 2012

പെട്ടിപ്പാലം: സോളിഡാരിറ്റി മാര്‍ച്ച് നടത്തി

 
 
 
 
 
 പെട്ടിപ്പാലം: 
സോളിഡാരിറ്റി മാര്‍ച്ച് നടത്തി
തലശ്ശേരി: പെട്ടിപ്പാലത്തെ  പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി  സംഘടിപ്പിച്ച ഡിവൈ.എസ്.പി ഓഫിസ്  മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
രാവിലെ പത്തരയോടെ എന്‍.സി.സി റോഡില്‍ നിന്നാരംഭിച്ച മാര്‍ച്ച് ലോഗന്‍സ് റോഡ്, പുതിയ ബസ്സ്റ്റാന്‍ഡ് എന്നിവ ചുറ്റി ഡിവൈ.എസ്.പി ഓഫിസ് ലക്ഷ്യമാക്കി നീങ്ങി.  നൂറുകണക്കിന് യുവാക്കളും യുവതികളും പങ്കെടുത്ത മാര്‍ച്ച് തലശ്ശേരി സിവില്‍ സ്റ്റേഷന് മുന്നില്‍   സി.ഐ എം.പി. വിനോദിന്‍െറ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞു.  സമരക്കാര്‍ക്കെതിരെ അഴിഞ്ഞാടിയ  ഡിവൈ.എസ്.പി എ.പി. ഷൗക്കത്തലിയെ സസ്പെന്‍ഡ് ചെയ്യുക, സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക തുടങ്ങിയ പ്ളക്കാര്‍ഡുകളേന്തിയായിരുന്നു മാര്‍ച്ച്.  സംസ്ഥാന സെക്രട്ടി ടി. മുഹമ്മദ് വേളം  ഉദ്ഘാടനം ചെയ്തു. പെട്ടിപ്പാലത്ത് ബസിന് കല്ളെറിയുകയും നഗരസഭാ മാലിന്യവണ്ടി കത്തിക്കുകയും ചെയ്ത അക്രമ സംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.   ജില്ലാ സെക്രട്ടറിമാരായ കെ. സാദിഖ്, എ.പി. അജ്മല്‍, പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks