ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, October 1, 2012

കേരളം പിന്തുണച്ചാല്‍ കൂടങ്കുളം സമരം വിജയിക്കും -എസ്.പി. ഉദയകുമാര്‍

 കേരളം പിന്തുണച്ചാല്‍ കൂടങ്കുളം സമരം
വിജയിക്കും -എസ്.പി. ഉദയകുമാര്‍
കൂടങ്കുളം: കേരളത്തിലെ ജനങ്ങള്‍ പിന്തുണച്ചാല്‍ കൂടങ്കുളം സമരം വിജയിക്കുമെന്ന് കൂടങ്കുളം ആണവ നിലയവിരുദ്ധ സമരസമിതി നേതാവ് എസ്.പി. ഉദയകുമാര്‍. പെരിങ്ങോമിലും ഭൂതത്താന്‍കെട്ടിലും ആണവ നിലയങ്ങളെ കെട്ടുകെട്ടിച്ച ചരിത്രമാണ് കേരളത്തിനുള്ളത്. സോളിഡാരിറ്റി പത്രികയുടെ ഇംഗ്ളീഷ് പതിപ്പ് ഇടിന്തകരയിലെ സമരപ്പന്തലില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടങ്കുളം തമിഴ്നാടിന്‍െറ മാത്രം പ്രശ്നമല്ളെന്ന തിരിച്ചറിവ് കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. കേരളത്തിലെ പ്രമുഖ രാഷ്ട്രീയകക്ഷികള്‍ കൂടങ്കുളം ആണവവിരുദ്ധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത് ഇതുകൊണ്ടാണ്. ദേശീയതലത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ആണവവിരുദ്ധ നിലപാട് സ്വീകക്കെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മുഖം തിരിഞ്ഞുനില്‍ക്കുന്നത് ഭൂഷണമല്ല.
. കേരളത്തിലെ ജനകീയ സമരനേതാക്കളെയും സംഘടനകളെയും കൂട്ടായ്മകളെയും കൂടങ്കുളത്തേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
പത്രിക  മത്സ്യത്തൊഴിലാളി നേതാവ് ടി.പീറ്റര്‍ ഏറ്റുവാങ്ങി. കൂടങ്കുളം സമരസമിതി നേതാക്കളായ എന്‍.പുഷ്പരായന്‍, മുഖിലന്‍, കൂടങ്കുളം ആണവവിരുദ്ധ സമര ഐക്യദാര്‍ഢ്യ സമിതി ജനറല്‍ കണ്‍വീനര്‍ എന്‍.സുബ്രഹ്മണ്യന്‍, മാഗ്ളിന്‍ പീറ്റര്‍, മില്‍ടണ്‍, സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ടി.ഷാക്കിര്‍ വേളം, മീഡിയാസെക്രട്ടറി സി.എം.ഷെരീഫ് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks