ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, October 1, 2012

‘കുടുംബബന്ധം തകരുന്നത് സാമൂഹിക വെല്ലുവിളി’


‘കുടുംബബന്ധം തകരുന്നത്
സാമൂഹിക വെല്ലുവിളി’
പഴയങ്ങാടി: കുടുംബത്തില്‍ ലഭിക്കുന്നതെല്ലാം മാര്‍ക്കറ്റില്‍ ലഭിക്കുമെന്ന മുതലാളിത്ത ആശയം സര്‍ഗാത്മകമായ സാമൂഹിക ബന്ധങ്ങള്‍ക്ക് നേരെയുള്ള കടുത്തവെല്ലുവിളിയാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി മാടായി എരിയാ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബഘടനയുടെ തകര്‍ച്ചയാണ് സമൂഹത്തില്‍ കുറ്റകൃത്യങ്ങളും അശാന്തിയും വ്യാപിക്കാന്‍ കാരണമെന്ന് തിരിച്ചറിഞ്ഞ് കുടുംബത്തെ തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ പശ്ചാത്യര്‍ പോലും തുടങ്ങിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 
സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രമുഖ സൈക്കോളജിസ്റ്റ് ഡോ. എസ്.എല്‍.പി. ഉമര്‍ ഫാറൂഖ് കുടുംബ ബന്ധങ്ങളുടെ മനശ്ശാസ്ത്രം എന്ന വിഷയത്തില്‍ ക്ളാസെടുത്തു. ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയാ സെക്രട്ടറി എ. മുഹമ്മദ് കുഞ്ഞി സമാപന പ്രഭാഷണം നടത്തി. വി.കെ. നദീര്‍ സ്വാഗതവും ഫൈസല്‍ മാടായി നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks