ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, October 1, 2012

സാമ്രാജ്യത്വ അജണ്ടകള്‍ വിവേകപൂര്‍വം നേരിടണം

 
 സാമ്രാജ്യത്വ അജണ്ടകള്‍ വിവേകപൂര്‍വം
നേരിടണം- വി.ടി. അബ്ദുല്ലക്കോയ
കണ്ണൂര്‍: സാമ്രാജ്യത്വ അജണ്ടകള്‍ വിവേകപൂര്‍വം നേരിടണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ. ‘ഇസ്ലാമിക പ്രസ്ഥാനം പുതിയ നൂറ്റാണ്ടില്‍’ എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിനെതിരെ സാമ്രാജ്യത്വം നിറംപിടിപ്പിച്ച കഥകള്‍ പ്രചരിപ്പിക്കുന്നുണ്ട്. മാധ്യമങ്ങള്‍ ഇത് ഏറ്റുപിടിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ലൗ ജിഹാദ്, ലെറ്റര്‍ ബോംബ് സംഭവങ്ങള്‍ ഇതാണ് തെളിയിക്കുന്നത്. വംശഹത്യയുടെ പേരില്‍ ഗുജറാത്തില്‍ സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരെ കോടതി ശിക്ഷ വിധിച്ച അവസരത്തിലാണ് ബംഗളൂരുവില്‍ മുസ്ലിം ചെറുപ്പക്കാരുടെ അറസ്റ്റ്. സംഘ് പരിവാറിനെതിരായ വിധി നിസാരവത്കരിക്കാനാണ് ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുമ്പ് ഇറാഖിനെതിരെ സാമ്രാജ്യത്വം നടപ്പാക്കിയതും ഇതേ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ സംബന്ധിച്ചു. ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍ സ്വാഗതവും വൈസ്പ്രസിഡന്‍റ് അബ്ദുസലാം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks