ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, October 22, 2012

സൗന്ദര്യമത്സര വേദിയിലേക്ക് സോളിഡാരിറ്റി മാര്‍ച്ച്

 
 സൗന്ദര്യമത്സര വേദിയിലേക്ക്
സോളിഡാരിറ്റി മാര്‍ച്ച്; ലാത്തിച്ചാര്‍ജ്
 കൊല്ലം: സൗന്ദര്യമത്സര വേദിയിലേക്ക് സോളിഡാരിറ്റിയുടെ പ്രതിഷേധമാര്‍ച്ച്. മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ടുമര്‍ദിച്ചു. 20 പ്രവര്‍ത്തകരെ  അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. സ്ത്രീ വില്‍പനച്ചരക്കല്ളെന്നും  ഉന്നതരുടെ ഒത്താശയോടെ സംഘടിപ്പിക്കുന്ന മിസ് കേരള മത്സരം നമ്മുടെ സംസ്കാരത്തോടുള്ള പരസ്യമായ വെല്ലുവിളിയാണെന്നും ആരോപിച്ചായിരുന്നു മാര്‍ച്ച്. കലക്ടറേറ്റിന് സമീപത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് സൗന്ദര്യമത്സരം നടക്കുന്ന തേവള്ളിയിലെ സ്വകാര്യ ഹോട്ടലിന്‍െറ കവാടത്തില്‍ കൊല്ലം വെസ്റ്റ് സി.ഐ കമറുദ്ദീന്‍, ഈസ്റ്റ് സി.ഐ സുഗതന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്  തടഞ്ഞു. തുടര്‍ന്ന് ഉദ്ഘാടനത്തിന് സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് എ.എ കബീര്‍ എത്തുകയും പ്രവര്‍ത്തകര്‍ ഇരിക്കുകയും ചെയ്തപ്പോഴാണ് സമീപം നിലയുറപ്പിച്ചിരുന്ന സി.ഐമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രവര്‍ത്തകരെ മര്‍ദിച്ചത്.  പ്രവര്‍ത്തകര്‍ക്കിടയിലൂടെ ഹോട്ടലിലേക്ക് ഒരു കാര്‍ കടത്തിവിടാനാണ് പൊലീസ് മര്‍ദിച്ചത്. പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്തുകൊണ്ടുപോകാന്‍ നിര്‍ത്തിയിരുന്ന പൊലീസ് വാഹനത്തിന്‍െറ വാതിലിനുസമീപമായിരുന്നു മര്‍ദനം. അറസ്റ്റിലായ 20 പ്രവര്‍ത്തകരെ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

No comments:

Post a Comment

Thanks