ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, October 22, 2012

സംസ്ഥാനതല വനിതാ ഖുര്‍ആന്‍ പാരായണം

 
 സംസ്ഥാനതല വനിതാ ഖുര്‍ആന്‍ പാരായണം:
നുഹാ അബ്ദുറഹീം ഒന്നാമത്
കോഴിക്കോട്: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ) സംസ്ഥാന തലത്തില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരം ‘തര്‍തീല്‍ 12’ല്‍ നുഹാ അബ്ദുല്‍ റഹീമിന് (എറണാകുളം) ഒന്നാം സ്ഥാനം. വി.ഐ. സുമയ്യ (എറണാകുളം) രണ്ടാം സ്ഥാനവും റഫീഹ അബ്ദുല്‍ ഖാദര്‍ (കണ്ണൂര്‍) മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനത്തിന് 25,000 രൂപ, രണ്ടാംസ്ഥാനത്തിന് 15,000, മൂന്നാം സ്ഥാനത്തിന് 10,000 രൂപയുമാണ് സമ്മാനം. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ മൂവായിരത്തോളം പേര്‍ പങ്കെടുത്തിരുന്നു. തുടര്‍ന്നുള്ള സെക്കന്‍ഡറി മത്സരത്തില്‍ വിജയികളായ 10 പേരാണ് ഞായറാഴ്ച നടന്ന മെഗാ ഫൈനലില്‍ പങ്കെടുത്തത്.
അവാര്‍ഡ് വിതരണവും  സമാപന സമ്മേളനവും ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം നാസിറാ ഖാനം ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി അവാര്‍ഡ് പ്രഖ്യാപനം നടത്തി.
ഖുര്‍ആന്‍ പാരായണത്തില്‍ ഒരുപാട് പുരോഗതിയുണ്ടായെങ്കിലും പുരുഷന്മാരില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ കേരളത്തില്‍ സ്ത്രീകളുടെ ഖുര്‍ആന്‍ പാരായണം പൊതുരംഗത്തേക്ക് വരുകയാണെന്നും  ആരിഫലി പറഞ്ഞു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എം.കെ. സുഹൈല അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.കെ. ഫാത്തിമ സുഹറ, വനിതാലീഗ് സംസ്ഥാന പ്രസിഡന്‍റ് ഖമറുന്നീസ അന്‍വര്‍, എം.ജി.എം കേരള പ്രസിഡന്‍റ് ഖദീജ നര്‍ഗീസ്, ഖാലിദ് മൂസ നദ്വി, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രസിഡന്‍റ് കെ.എന്‍. സുലൈഖ, സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ്  ശിഹാബ് പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. പി. റുക്സാന നന്ദി പറഞ്ഞു.

No comments:

Post a Comment

Thanks