ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, October 22, 2012

വികസനം താങ്ങാന്‍ ജനങ്ങള്‍ക്കാവുന്നില്ല - സി.ആര്‍.

 
 വികസനം താങ്ങാന്‍ ജനങ്ങള്‍ക്കാവുന്നില്ല
- സി.ആര്‍. നീലകണ്ഠന്‍
പഴയങ്ങാടി: പുരോഗതിക്ക് പകരം വികസനത്തിന്‍െറ പേര് പറഞ്ഞ് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ താങ്ങാനോ സഹിക്കാനോ ജനങ്ങള്‍ക്കാവുന്നില്ളെന്ന് സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു.
സോളിഡാരിറ്റി കാമ്പയിനിന്‍െറ ഭാഗമായി  നടത്തിയ മാടായി ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദശകങ്ങള്‍ക്ക് മുമ്പ് നമുക്ക് പരിചിതമായ പദം പുരോഗതിയായിരുന്നു. പുരോഗതിയായിരുന്നു ഗാന്ധിജിയും ലക്ഷ്യമിട്ടിരുന്നത്. ദുര്‍ബല ജന വിഭാഗത്തിന്‍െറ ഉയര്‍ച്ചയാണ് പുരോഗതിയെങ്കില്‍ കോര്‍പറേറ്റുകളുടെ താല്‍പര്യമാണ് വികസനം. അങ്ങനെയാണ് പുരോഗതിക്ക് പകരം  ജിമ്മും എമര്‍ജിങ് കേരളയും വികസനമായി പുനരവതരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഒരു കമ്പനിയും ആണവ പദ്ധതികള്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കുന്നില്ല. പണം മരത്തില്‍ കായ്ക്കില്ളെന്ന് പ്രധാന മന്ത്രി പറയുന്നു. 15 രൂപ നല്‍കി കുപ്പിവെള്ളം കുടിക്കുന്ന സാക്ഷരകേരളത്തിന്‍െറ ദുരവസ്ഥ ഒരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിക്കും ചര്‍ച്ചയല്ല. ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തി മുദ്രാവാക്യം രചിക്കാന്‍ പോലും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ല.   രാസവും ജൈവവും മാറ്റി കൃഷിയെകുറിച്ച് സംസാരിക്കാന്‍ ഭരണകൂടം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ചൈനാക്ളേ മലിനീകരണ വിരുദ്ധ കൂട്ടായ്മകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എസ്.എല്‍.പി. നാസര്‍, ടി.പി. അബ്ബാസ് ഹാജി, എം. ദാവൂദ്, എസ്.എ.പി. സിറാജ് എന്നിവരെ പൊന്നാട അണിയിച്ചു. വിഭവ സമാഹരണം വി.വി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.  സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി മുഖ്യപ്രഭാഷണം നടത്തി. ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. പി.കെ. സാജിദ് നദ്വി സ്വാഗതവും  ടി.കെ. റിയാസ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Thanks