ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, October 20, 2012

പെട്ടിപ്പാലം: മുനിസിപ്പല്‍ തീരുമാനം ധിക്കാരം -വെല്‍ഫെയര്‍ പാര്‍ട്ടി പാര്‍ട്ടി

 പെട്ടിപ്പാലം: 
മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനം ധിക്കാരം -വെല്‍ഫെയര്‍ പാര്‍ട്ടി

ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലത്ത് വീണ്ടും മാലിന്യം തള്ളുമെന്ന തലശ്ശേരി മുനിസിപ്പല്‍ കൗണ്‍സിലിന്‍െറ തീരുമാനം പ്രതിഷേധാര്‍ഹവും കോടതിയോടുള്ള ധിക്കാരവുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മണ്ഡലം ജന. സെക്രട്ടറി സി.പി. അഷ്റഫ് പ്രസ്താവനയില്‍ ആരോപിച്ചു.
1993ലെ സി.ആര്‍.സെഡ് ആന്‍ഡ് അനുസരിച്ചുള്ള കോടതിവിധിയും ഒരുവിധത്തിലുള്ള മാലിന്യം തള്ളലോ നിര്‍മാണ പ്രവര്‍ത്തനമോ പെട്ടിപ്പാലത്ത് ഉണ്ടാവാന്‍ പാടില്ളെന്ന 1999ലെ ഹൈകോടതി വിധിയും നിലനില്‍ക്കെ പ്രദേശത്തെ ജനങ്ങളെയും കോടതിയെയും വെല്ലുവിളിക്കുന്ന തലശ്ശേരി നഗരസഭാധ്യക്ഷ ഇരുട്ടുകൊണ്ട് ഓട്ടയടക്കുകയാണ്. കോസ്റ്റല്‍ സോണ്‍ അതോറിറ്റിയും കേരള ശുചിത്വ മിഷനും മാലിന്യം തള്ളല്‍ പ്രദേശത്തെ കുടിവെള്ള സ്രോതസ്സിനെ ഗുരുതരമായി ബാധിക്കുമെന്നും ഇത് തുടരുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാലിന്യം തള്ളല്‍ ഇനിയും തുടങ്ങുകയാണെങ്കില്‍ പ്രദേശം കൂട്ടമരണത്തിന് സാക്ഷ്യംവഹിക്കേണ്ടിവരുമെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രദേശത്തെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും സി.പി. അഷ്റഫ് ആവശ്യപ്പെട്ടു.

No comments:

Post a Comment

Thanks