ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, November 18, 2012

കോളനി സന്ദര്‍ശനം റദ്ദാക്കിയത് പ്രതിഷേധാര്‍ഹം’

 ‘മുഖ്യമന്ത്രി സമാജ്വാദി കോളനി
സന്ദര്‍ശനം റദ്ദാക്കിയത് പ്രതിഷേധാര്‍ഹം’ 
കണ്ണൂര്‍: തോട്ടട സമാജ്വാദി കോളനിവാസികളുടെ നരകതുല്യമായ ജീവിതത്തിന് അറുതിവരുമെന്ന് പ്രതീക്ഷിക്കപ്പെട്ട പദ്ധതിയുടെ പ്രഖ്യാപനത്തിന് മുഖ്യമന്ത്രിയുടെ കോളനി സന്ദര്‍ശനം അവസാനനിമിഷം റദ്ദാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. മുഖ്യമന്ത്രി കണ്ണൂരിലുണ്ടായിട്ടും സ്ഥലം എം.എല്‍.എയെ അറിയിച്ചില്ളെന്ന ന്യായം പറഞ്ഞാണ് കോളനി സന്ദര്‍ശനം റദ്ദാക്കിയത്. കോളനിയിലെ കുടുംബങ്ങള്‍ക്ക് നാല് സെന്‍റ് ഭൂമിയില്‍ വീട് നല്‍കാനുള്ള പദ്ധതി നടപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വംനല്‍കുമെന്ന് യോഗം അറിയിച്ചു.  ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എല്‍. അബ്ദുസ്സലാം, പി. നാണി ടീച്ചര്‍, പ്രസന്നന്‍, എന്‍.എം. ശഫീഖ്, മോഹനന്‍, വി.കെ. ഖാലിദ്, സി. നാസര്‍, മുഹമ്മദ് ഇംതിയാസ് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks