ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, December 26, 2012

സാംസ്കാരിക സഞ്ചാരം കണ്ണൂരില്‍

 
 സാംസ്കാരിക സഞ്ചാരം കണ്ണൂരില്‍
 ‘സംസ്കാരം വെട്ടും കുത്തും കച്ചവടവുമല്ല’
 കണ്ണൂര്‍: സംസ്കാരം വെട്ടും കുത്തും കച്ചവടവും മാത്രമായി മാറിയെന്നും എഴുത്തുകാരെയും ചരിത്രകാരന്മാരെയും മറന്ന് പണമുണ്ടാക്കുന്നവരെ ആരാധ്യ പുരുഷന്മാരാക്കുന്ന അവസ്ഥയിലത്തെിയെന്നും കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്തുംകടവ്. തനിമ കലാസാഹിത്യവേദി നടത്തുന്ന സാംസ്കാരിക സഞ്ചാരത്തിന് കണ്ണൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എഴുത്തുകാരെയോ ചരിത്രകാരന്‍മാരെയോ നമുക്ക് ഓര്‍മയില്ല. ‘വെള്ളുവക്കമ്മാരന്‍’ എന്ന ചരിത്ര നോവല്‍ എഴുതിയ സി.വി. രാമന്‍പിള്ളയെപ്പോലെ ശ്രദ്ധേയനാകേണ്ട വളപട്ടണം സ്വദേശിയായ എം.ആര്‍.കെ.സിയെ ഇവിടുത്തെ എഴുത്തുകാര്‍ക്കുപോലും അറിയില്ല.
ചരിത്രകാരനായ ചിറക്കല്‍ ടി. ബാലകൃഷ്ണന്‍ നായര്‍ക്ക് സ്മാരകംപോലുമില്ല. ചെറുശ്ശേരിക്ക് സ്മാരകമില്ലാത്തിടത്ത് മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ല. പുതിയ കാലം എത്തിനില്‍ക്കുന്നത് പണാരാധനയിലാണെന്നും അദ്ദേഹം പറഞ്ഞു.
തനിമ ജില്ല പ്രസിഡന്‍റ് ജമാല്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ജാഥ ലീഡര്‍ ഫൈസല്‍ കൊച്ചിയെ തനിമ ജില്ല രക്ഷാധികാരി ടി.കെ. മുഹമ്മദലി ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. ഹസന്‍കോയ, കെ.കെ. ദേവദാസ് എന്നിവര്‍ ജാഥ ലീഡറെ ഷാള്‍ അണിയിച്ചു. രവം മാസികയുടെ കഥാപതിപ്പ് തനിമ സംസ്ഥാന സെക്രട്ടറി ഡോ. ജമീല്‍ അഹ്മദ് പ്രകാശനം ചെയ്തു.  മാധ്യമം ന്യൂസ് എഡിറ്റര്‍ സി.കെ.എ. ജബ്ബാര്‍ കോപ്പി ഏറ്റുവാങ്ങി. എഡിറ്റര്‍ കളത്തില്‍ ബഷീര്‍ മാസികയെ പരിചയപ്പെടുത്തി. കല, സാംസ്കാരിക പ്രവര്‍ത്തകരായ ലക്ഷ്മണന്‍ പഞ്ഞിക്കല്‍, ടി.കെ.സി. മുഴപ്പിലങ്ങാട്, ഹസന്‍കോയ കച്ചേരി, എ.പി. ചന്ദ്രന്‍, എം.കെ. മഹമൂദ്, സുവൈഫ, കെ.എം. ലക്ഷ്മണന്‍ എന്നിവരെ ആദരിച്ചു. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ പരിചയപ്പെടുത്തി.
ചലച്ചിത്ര നിര്‍മാതാവ് പി.എ. റഷീദ്, ടി.കെ.ഡി. മുഴപ്പിലങ്ങാട് എന്നിവര്‍ സംസാരിച്ചു. സി.പി. മുസ്തഫ സ്വാഗതം പറഞ്ഞു. തനിമ കലാസാഹിത്യ വേദിയുടെ കലാസംഘം ഗാനശില്‍പം, നാടകം, ഗാനമേള എന്നിവ അവതരിപ്പിച്ചു.
 തളിപ്പറമ്പ്: തനിമ കലാസാഹിത്യവേദിയുടെ സാംസ്കാരിക സഞ്ചാരത്തിന് തളിപ്പറമ്പില്‍ സ്വീകരണം നല്‍കി. സര്‍ഗവേദിയുടെ നേതൃത്വത്തില്‍ വ്യാപാരഭവനില്‍ നല്‍കിയ സ്വീകരണം സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും ചിത്രകാരനുമായ രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ എം.എം. കാസിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. റിട്ട. എ.ഡി.എം എ.സി. മാത്യു, ജാഥ ക്യാപ്റ്റന്‍ ഫൈസല്‍ കൊച്ചിയെ സ്വീകരിച്ചു. സുലൈമാന്‍ കുപ്പം, മധു തളിപ്പറമ്പ്, നാസര്‍ പറശ്ശിനി, റംസി പട്ടുവം, ഒ. നരശിവന്‍, രമേശന്‍ പണിക്കര്‍, പി.സി.എം. കുഞ്ഞി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സംഘാടകസമിതി കണ്‍വീനര്‍ സി.കെ. മുനവ്വിര്‍ സ്വാഗതവും റഹ്മാന്‍ മുന്നൂര്‍ നന്ദിയും പറഞ്ഞു. സാംസ്കാരിക സഞ്ചാരം ഇന്ന് രാവിലെ അറക്കല്‍ സന്ദര്‍ശനം നടത്തും.  പത്തുമണിക്ക് എടക്കാട് ഗ്രാമവര്‍ണം പി. പ്രമീള ഉദ്ഘാടനം ചെയ്യും. 11 ന് തലശ്ശേരി മാളിയേക്കല്‍ മുറ്റത്ത് നടക്കുന്ന ‘ഓര്‍മയുടെ പകല്‍’ കെ.കെ. മാരാര്‍ ഉദ്ഘാടനം ചെയ്യും.
മലയാളത്തിന്‍െറ നിലനില്‍പിന്
ആത്മാര്‍ഥ ശ്രമം വേണം
കണ്ണൂര്‍: മലയാളത്തിന്‍െറ നിലനില്‍പിനും ഭാഷ പരിപോഷണത്തിനും ആത്മാര്‍ഥ നീക്കങ്ങളുണ്ടാകണമെന്ന് തനിമ കലാസാഹിത്യവേദിയുടെ സാംസ്കാരിക സഞ്ചാരം ആവശ്യപ്പെട്ടു. വിശ്വമലയാള മഹോത്സവം, മലയാള സര്‍വകലാശാല, ശ്രേഷ്ഠഭാഷ പദവിക്ക് വേണ്ടിയുള്ള നിവേദനങ്ങള്‍ തുടങ്ങിയവ കാര്യക്ഷമമാക്കണം. വിദ്യാലയങ്ങളില്‍ മലയാള പഠനം നിര്‍ബന്ധമാക്കാത്തതും ബിരുദതലത്തില്‍ സാഹിത്യ പഠനത്തിന്‍െറ അവസരം കുറച്ചതും ഈ കാര്യക്ഷമതയെക്കുറിച്ച് സംശയങ്ങള്‍ ഉണര്‍ത്തുന്നുണ്ടെന്ന് സാംസ്കാരിക സഞ്ചാരം അഭിപ്രായപ്പെട്ടു.

No comments:

Post a Comment

Thanks