ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, February 11, 2013

പരിയാരം മെഡിക്കല്‍ കോളജ്: സോളിഡാരിറ്റി ജനകീയ പ്രക്ഷോഭം 12ന്

പരിയാരം മെഡിക്കല്‍ കോളജ്:
സോളിഡാരിറ്റി ജനകീയ പ്രക്ഷോഭം 12ന്
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് ഉപാധികളോടെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്‍െറ ഭാഗമായി 12ന് പരിയാരം മെഡിക്കല്‍ കോളജ് പ്രതീകാത്മകമായി ജനങ്ങള്‍ ഏറ്റെടുക്കുമെന്നും ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാറിവന്ന മെഡിക്കല്‍ കോളജ് ഭരണസമിതികള്‍ കാലങ്ങളായി വരുത്തിവെച്ച കോടികളുടെ കടബാധ്യതയും അനധികൃത നിയമനങ്ങളും അംഗീകരിക്കാതെ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണം. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ മെഡിക്കല്‍ കോളജ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് അത് അട്ടിമറിക്കപ്പെടുകയായിരുന്നു. സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് അവര്‍ പറഞ്ഞു.
ജനകീയ പ്രക്ഷോഭം 12ന് രാവിലെ 10ന് പരിയാരം മെഡിക്കല്‍ കോളജ് പ്രക്ഷോഭ സമിതി കണ്‍വീനര്‍ എന്‍. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ കെ.എം. മഖ്ബൂല്‍, കെ. സക്കരിയ്യ, ടി.പി. ഇല്യാസ്, കെ. നിയാസ് എന്നിവരും പങ്കെടുത്തു.

No comments:

Post a Comment

Thanks