ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, February 11, 2013

പാര്‍ലമെന്‍റ് ആക്രമണ കേസ് ദുരൂഹം -സോളിഡാരിറ്റി

പാര്‍ലമെന്‍റ് ആക്രമണ കേസ് ദുരൂഹം -സോളിഡാരിറ്റി
കോഴിക്കോട്: പാര്‍ലമെന്‍റ് ആക്രമണ കേസിലെ മുഴുവന്‍ കാര്യങ്ങളും അടിമുടി ദുരൂഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ ആരെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. തെളിവുകളുടെ അടിസ്ഥാനത്തെക്കാള്‍ പൊതുവികാരം മാനിച്ചാണ് അഫ്സല്‍ ഗുരുവിനെ വധിക്കാന്‍ വിധിക്കുന്നതെന്നാണ് കോടതി പറഞ്ഞത്. മനുഷ്യാവകാശ പ്രവര്‍ത്തകരും ചില പ്രമുഖ എഴുത്തുകാരും പാര്‍ലമെന്‍റ്  ആക്രമണ കേസിനെക്കുറിച്ച് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കൊന്നും ഭരണകൂടമോ നീതിപീoമോ വിശദീകരണം നല്‍കിയിട്ടില്ല. ഈ ദുരൂഹതകള്‍ ഒന്നും പരിഹരിക്കാതെയാണ് വധശിക്ഷ നടപ്പാക്കിയത്. പാലിക്കേണ്ട നടപടിക്രമങ്ങള്‍ അദ്ദേഹത്തോടും കുടുംബത്തോടും പാലിച്ചിട്ടില്ളെന്നും പി.ഐ. നൗഷാദ് പറഞ്ഞു.

No comments:

Post a Comment

Thanks