ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, June 20, 2013

സിറ്റി ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ ‘വെളിച്ചം’സിറ്റി ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ ‘വെളിച്ചം’
കണ്ണൂര്‍: സിറ്റി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാധ്യമം ‘വെളിച്ചം’ തുടങ്ങി. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം മുന്‍ ജില്ലാ പ്രസിഡന്‍റ് എ. സറീന വിദ്യാരംഗം കലാവേദി കണ്‍വീനര്‍ പി. മാഹിറിന് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ ഇന്‍ചാര്‍ജ് കെ.വി. പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു.
എസ്.പി. മധുസൂധനന്‍, മാധ്യമം സീനിയര്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവ് എന്‍. റഫീഖ്, ടി.പി. ഫാത്തിമ തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി.വി. വിനോദ് കുമാര്‍ സ്വാഗതവും വി.എം. ഖാലിദ് നന്ദിയും പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സിറ്റി യൂനിറ്റാണ് സ്കൂളില്‍ പത്രം സ്പോണ്‍സര്‍ ചെയ്തത്.

No comments:

Post a Comment

Thanks