ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, June 20, 2013

കോളജുകളുടെ സ്വയംഭരണാവകാശം: എസ്.ഐ.ഒ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

 


കോളജുകളുടെ സ്വയംഭരണാവകാശം:
എസ്.ഐ.ഒ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
കണ്ണൂര്‍: കോളജുകളുടെ സ്വയംഭരണാവകാശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ വിദ്യാര്‍ഥി രോഷമിരമ്പി. കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ചില്‍ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മാര്‍ച്ച് കലക്ടറേറ്റ് കവാടത്തില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സി.ടി. സുഹൈബ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സ്വയംഭരണാവകാശം എന്ന ആശയം സ്വാഗതാര്‍ഹമാണെങ്കിലും മതിയായ ചര്‍ച്ചയും മുന്നൊരുക്കങ്ങളും കൂടാതെ നടപ്പാക്കിയാല്‍ വിപരീത ഫലമായിരിക്കും ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു. സ്വയംഭരണാവകാശം ഇരുതല മൂര്‍ച്ചയുള്ള വാളാണെന്നും നിലവിലെ എന്‍.ആര്‍. മാധവമേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ട് മാനേജ്മെന്‍റുകള്‍ക്ക് അമിതാധികാരമാണ് നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സെക്രട്ടറി സാദിഖ് ഉളിയില്‍, ശംസീര്‍ ഇബ്രാഹിം, ആഷിഖ് കാഞ്ഞിരോട് എന്നിവര്‍ സംസാരിച്ചു. ടി.എ. ബിനാസ് അധ്യക്ഷത വഹിച്ചു.

No comments:

Post a Comment

Thanks