ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, March 5, 2012

ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് മഹല്ലുകള്‍ നേതൃത്വം നല്‍കണം -സുധാകരന്‍ എം.പി

 
 
 
 
 
 
 
 
 ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് 
മഹല്ലുകള്‍ നേതൃത്വം നല്‍കണം 
-സുധാകരന്‍ എം.പി
കാഞ്ഞിരോട്: കേന്ദ്ര സര്‍ക്കാറിന്‍െറ പുതിയ വിദ്യാഭ്യാസ നയത്തിലെ അനുകൂല ഘടകങ്ങള്‍ ഉപയോഗിച്ച് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് മഹല്ലുകള്‍ നേതൃത്വം നല്‍കണമെന്ന് കെ. സുധാകരന്‍ എം.പി. കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന നഹര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിന്‍െറ ശിലാസ്ഥാപനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസത്തെ ഭൗതികമെന്നും മതപരമെന്നും വേര്‍തിരിക്കാതെ രണ്ടും സമന്വയിപ്പിക്കുന്ന വിദ്യാഭ്യാസ രീതിയാണാവശ്യമെന്ന് ശിലാസ്ഥാപനം നിര്‍വഹിച്ച പാണക്കാട് സാദിഖലി ശിഹാബ്തങ്ങള്‍ പറഞ്ഞു. കാഞ്ഞിരോട് മഹല്ല് കമ്മിറ്റി പ്രസിഡന്‍റ് എം.പി.സി.ഹംസ അധ്യക്ഷത വഹിച്ചു. കെ.കെ. നാരായണന്‍ എം.എല്‍.എ, പി.സി.അസൈനാര്‍, പി.സി. മൊയ്തു മാസ്റ്റര്‍ എം.പി. മുഹമ്മദലി, പി.ചന്ദ്രന്‍, വി.പി. അബ്ദുല്‍ ഖാദര്‍, മുണ്ടേരി ഗംഗാധരന്‍, പി.കെ.പി. അബ്ദുസലാം മൗലവി, ഡോ. സി.കെ. ഖലീല്‍, ഡോ. പി.സി. മായന്‍കുട്ടി,എ. റിയാസ്, പി.സി.നൗഷാദ്, എ.കെ. കമാല്‍ ഹാജി, കെ. അബ്ദുറഹ്മാന്‍ ഹാജി, കെ. മുഹമ്മദലി ഹാജി, എന്‍.സി. മുഹമ്മദ്, പി.ഹാശിം തുടങ്ങിയവര്‍ സംസാരിച്ചു. ടി.വി.പി. അസ്ലം മാസ്റ്റര്‍ സ്വാഗതവും എ. നസീര്‍ നന്ദിയും പറഞ്ഞു.

1 comment:

  1. മഹല്ല് കമ്മിറ്റിയുടെ വിദ്യാഭ്യാസ പരമായ ഈ മുന്നേറ്റം എന്ത് കൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു..ഒപ്പം ആശംസകളും നേരുന്നു..എന്നാല്‍ മഹല്ലിലെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു സീറ്റ് കള്‍ വീതം വെച്ചു കൊടുക്കുമ്പോഴും ആദ്യാപകന്മാരെ ജോലിക്കെടുക്കുമ്പോഴും ഇതൊരു വിദ്യാഭ്യാസ കച്ചവടമായി കാണാതെ മഹാല്ലുനിവാസികള്‍ക്ക് അതിന്‍റെ ഗുണം ഉണ്ടാവണം!..മഹല്ല് നിവാസികളെ പ്രത്യേകമായി പരിഗണിക്കണം. മുസ്ലിം മാനേജുമെന്‍ റ്റുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപങ്ങള്‍ ഇക്കാര്യത്തില്‍ കച്ചവട കണ്ണോടെ മാത്രമേ കാണാറുള്ളൂ..!..ആ രീതിയില്‍ ആവരുതേ എന്ന് പ്രാര്‍ഥിക്കാന്‍ മാത്രമേ കഴിയുകയുള്ളൂ!

    ReplyDelete

Thanks