ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, May 29, 2013

ദേശീയപാത സംരക്ഷണ സമിതിയുടെ 24 മണിക്കൂര്‍ നിരാഹാരം തുടങ്ങി

 ദേശീയപാത സംരക്ഷണ സമിതിയുടെ
24 മണിക്കൂര്‍ നിരാഹാരം തുടങ്ങി
കണ്ണൂര്‍:  കുടിയൊഴിപ്പിക്കലിനെതിരെ ദേശീയപാത സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ 24 മണിക്കൂര്‍ നിരാഹാര സമരം തുടങ്ങി. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന സമരം മഹാരാഷ്ട്രയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും സമാജ്വാദി ജനപരിഷത്ത് ദേശീയ  ഉപാധ്യക്ഷയുമായ നിഷാ ഷിവുല്‍ക്കര്‍  ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് നിലനില്‍ക്കുന്ന വികസനം ജനസംഖ്യയിലെ മേലേക്കിടയിലെ ചെറിയ വിഭാഗം ആളുകള്‍ക്കു വേണ്ടിയുള്ളതാണെന്ന് അവര്‍ പറഞ്ഞു. വികസനത്തിന്‍െറ ആഘാതം അനുഭവിക്കുന്നത് സ്ത്രീകളും സമൂഹത്തിലെ താഴേക്കിടയിലുള്ളവരും ദരിദ്രരുമാണ്. 1990ല്‍ നടപ്പാക്കിയ  ആഗോളവത്കരണം മൂലം കുടിവെള്ളം, ഖനിജങ്ങള്‍ തുടങ്ങിയ പ്രകൃതി വിഭവങ്ങള്‍ വന്‍കിട കമ്പനികള്‍ക്കും വരേണ്യ വിഭാഗങ്ങള്‍ക്കും വേണ്ടി കൊള്ളയടിക്കുന്നത് വര്‍ധിക്കുകയാണ്. ഈ  നയങ്ങള്‍ക്കെതിരെ വ്യാപകമായി  ജനകീയ മുന്നേറ്റങ്ങളുണ്ടാകുന്നു.
സ്ത്രീകളും യുവാക്കളും സമൂഹത്തിന്‍െറ അടിത്തട്ടിലുള്ളവരുമാണ് ഈ മുന്നേറ്റങ്ങളിലുള്ളത്. അതിനാല്‍ സമരം വിജയിക്കുമെന്നും അതിനുള്ള ഇച്ഛാശക്തിയുണ്ടാകണമെന്നും അവര്‍ പറഞ്ഞു. ഡി. സുരേന്ദ്രനാഥ്  അധ്യക്ഷത വഹിച്ചു. എടക്കാട് പ്രേമരാജന്‍, പി.ബി.എം. ഫര്‍മീസ്, ഭാസ്കരന്‍ വെള്ളൂര്‍, അഡ്വ. വിനോദ് പയ്യട, കെ. മുഹമ്മദ് നിയാസ്, എം.കെ. പ്രേമരാജന്‍, കെ.എം. മഖ്ബൂല്‍, പ്രേമന്‍ പാതിരിയാട്, ടി.സി. മനോജ്, പള്ളിപ്രം പ്രസന്നന്‍, പ്രഫ. ജമാലുദ്ദീന്‍, എ. ശേഖര്‍, എം.കെ. ജയരാജന്‍, പി. മഷ്ഹൂദ്, ചന്ദ്രാംഗദന്‍, അഡ്വ. പി. സനൂപ്, നസീര്‍ കടാങ്കോട്, എം.കെ. അബൂബക്കര്‍, ടി.പി. ഇല്യാസ് എന്നിവര്‍ സംസാരിച്ചു. യു.കെ. സെയ്ത് സ്വാഗതം പറഞ്ഞു.  ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദു ചെയ്യുക, ബി.ഒ.ടി ഒഴിവാക്കി പൊതു ഉടമസ്ഥതയില്‍ നാലുവരിപ്പാത നിര്‍മിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു നടക്കുന്ന സമരത്തില്‍ 50ഓളം പേരാണ് നിരാഹാരമനുഷ്ഠിക്കുന്നത്. സമരം ഇന്ന് രാവിലെ പത്തിന് അവസാനിക്കും.

No comments:

Post a Comment

Thanks