ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, May 29, 2013

വെള്ളൂരില്‍ സോളിഡാരിറ്റി കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാകുന്നു

വെള്ളൂരില്‍ സോളിഡാരിറ്റി കുടിവെള്ള 
പദ്ധതി യാഥാര്‍ഥ്യമാകുന്നു
പയ്യന്നൂര്‍: സേവനത്തിന്‍െറയും ജനകീയ കൂട്ടായ്മയുടെയും പുതിയ ചരിത്രമെഴുതി പയ്യന്നൂര്‍ വെള്ളൂരില്‍ സോളിഡാരിറ്റിയുടെ കാരുണ്യജലം. പയ്യന്നൂര്‍ നഗരസഭയുടെ സഹകരണത്തോടെ കണിയേരിയിലെ 25 കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
ഇന്ന് വൈകീട്ട് 4.30ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംസ്ഥാന സെക്രട്ടറി പി.ഐ. നൗഷാദ് കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്യും. പയ്യന്നൂര്‍ നഗരസഭാധ്യക്ഷ കെ.വി. ലളിത മുഖ്യാതിഥിയാവും. രണ്ടുലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തിയായത്. പൈപ്പ് സ്ഥാപിക്കലും മറ്റും പൂര്‍ണമായും ശ്രമദാനത്തിലൂടെയാണ് പൂര്‍ത്തിയാക്കിയത്. പ്രവര്‍ത്തകരോടൊപ്പം വേലായുധന്‍, ശിഹാബ്, നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരും ഈ ജനകീയ സംരംഭത്തിന് വിയര്‍പ്പൊഴുക്കാന്‍ തയാറായി.
നഗരസഭയുടെ പൊതുകിണറില്‍നിന്നാണ് വെള്ളമെടുക്കുക. ടാങ്കില്‍ ശേഖരിക്കുന്ന വെള്ളം പൈപ്പുകള്‍ വഴി വീടുകളിലത്തെും. എല്ലാ വീടുകള്‍ക്ക് മുന്നിലും ടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രണ്ടരമാസത്തെ അധ്വാനത്തിനുശേഷമാണ് പദ്ധതി യാഥാര്‍ഥ്യമാവുന്നത്. കുടിവെള്ളത്തിന് ദാഹിക്കുന്ന ജനങ്ങള്‍ക്ക് ഒരുപരിധിവരെ ആശ്വാസമാവുന്ന യത്നത്തിനാണ് ഇന്ന് ഫലപ്രാപ്തിയാവുക.
ഉദ്ഘാടന ചടങ്ങില്‍ മുഹമ്മദ് ഷമീം, ഡോ. ഇ. ശ്രീധരന്‍, ജമാലുദ്ദീന്‍ അസ്ഹരി, പി.പി. കൃഷ്ണന്‍ മാസ്റ്റര്‍, എം. വനജ, എ. ദാമോദരന്‍, ജമാല്‍ കടന്നപ്പള്ളി, പി.പി. ദാമോദരന്‍, ഫാറൂഖ് ഉസ്മാന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കലാപരിപാടികളും ഉണ്ടാവും.

No comments:

Post a Comment

Thanks