ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, May 29, 2013

അഞ്ചുവയസ്സിനിടെ ഒമ്പത് ശസ്ത്രക്രിയ; നിയാ കൃഷ്ണയെ സഹായിക്കാന്‍ കമ്മിറ്റി

അഞ്ചുവയസ്സിനിടെ ഒമ്പത് ശസ്ത്രക്രിയ;
നിയാ കൃഷ്ണയെ സഹായിക്കാന്‍ കമ്മിറ്റി
ഇരിട്ടി: അഞ്ചുവയസ്സിനിടെ ഒമ്പത് ശസ്ത്രക്രിയക്ക് വിധേയയായ നിയാ കൃഷ്ണക്കും കുടുംബത്തിനും സാന്ത്വനമായി സന്നദ്ധ പ്രവര്‍ത്തകര്‍. എല്ല് പൊടിയല്‍ രോഗം കാരണം വേദനയുടെ ശയ്യയിലേക്ക് തള്ളിയിടപ്പെട്ട നിയ, പുന്നാട് ലക്ഷംവീട് കോളനിയിലെ ബാലു-ലത ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. ആറുമാസം മുമ്പ് മുതല്‍ തുടങ്ങിയ എല്ല് പൊടിയല്‍ രോഗമാണ് ഈ നിര്‍ധന കുടുംബത്തെ തീരാദുരിതത്തിലാക്കിയത്.
മംഗലാപുരം, കോട്ടയം, കോഴിക്കോട്, മണിപ്പാല്‍ തുടങ്ങിയ മെഡിക്കല്‍കോളജുകളിലും മറ്റു ഹോസ്പിറ്റലുകളിലും മാറി മാറി ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. ഹോട്ടല്‍ ജീവനക്കാരനായ ബാബുവിന്‍െറ വരുമാനമാണ് ഏക ആശ്രയം. പഴകി വീഴാറായ മണ്‍വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.  ലതയുടെ മാതാവും കൈയും കാലും ഒടിഞ്ഞ് കിടപ്പിലാണ്. മൂന്നുലക്ഷം രൂപ ചെലവ് വരുന്ന ഒരു ഓപറേഷന്‍ കൂടി നടത്തിയാല്‍ കുട്ടിക്ക് മറ്റുള്ളവരെപ്പോലെ നടക്കാനാവുമെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.  പ്രഫ. മൂസക്കുട്ടി രക്ഷാധികാരിയും നൗഷാദ് മത്തേര്‍ ചെയര്‍മാനും ടി.കെ. മുനീര്‍ കണ്‍വീനറുമായി സഹായകമ്മിറ്റി രൂപവത്കരിച്ചു. ശശി, ബിജു, റിയാസ്, ഇബ്രാഹിം, അന്‍സാര്‍, അയ്യൂബ്, ഷക്കീബ് തുടങ്ങിയവര്‍ കമ്മിറ്റി അംഗങ്ങളുമാണ്. യോഗത്തില്‍ അന്‍സാര്‍ അധ്യക്ഷത വഹിച്ചു. വി.കെ. കുട്ടു, നൗഷാദ്, തസ്നീം എന്നിവര്‍ സംസാരിച്ചു. ചികിത്സാ സഹായത്തിനായി ഫെഡറല്‍ ബാങ്ക് മട്ടന്നൂര്‍ ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 16340100039439.

No comments:

Post a Comment

Thanks