ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, May 29, 2013

JOB FEST

 
കണ്ണൂര്‍ ജോബ് ഫെസ്റ്റ് 31ന്
കണ്ണൂര്‍: ജില്ല എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചും  കോളജ് ഓഫ് കോമേഴ്സും  സംഘടിപ്പിക്കുന്ന കണ്ണൂര്‍ ജോബ് ഫെസ്റ്റ് -13 വെള്ളിയാഴ്ച കോളജ് ഓഫ് കോമേഴ്സ് കാമ്പസില്‍ നടക്കും. രാവിലെ ഒമ്പതിന് കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യുമെന്ന് എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ, ജില്ല എംപ്ളോയ്മെന്‍റ് ഓഫിസര്‍ സി.കെ. രാമചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ. സുധാകരന്‍ എം.പി മുഖ്യാതിഥിയാകും.
25ലേറെ സ്വകാര്യ സ്ഥാപനങ്ങളും ഒരു പൊതുമേഖലാ സ്ഥാപനവും ഫെസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്. 47 വിവിധങ്ങളായ തസ്തികകളിലേക്ക് 1900ത്തോളം ഒഴിവുകളാണ് ഫെസ്റ്റിലേക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജില്ല കലക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ രക്ഷാധികാരിയായ സമിതിയാണ് ഫെസ്റ്റിന് മേല്‍നോട്ടം വഹിക്കുന്നത്.
മേളയില്‍ നിയമന വാഗ്ദാനം ലഭിക്കാത്ത അപേക്ഷകരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് ഭാവിയിലുണ്ടാകുന്ന ഒഴിവുകളിലേക്ക് പരിഗണിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യമായി ഫെസ്റ്റില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ കൊണ്ടുവന്നാല്‍ മതിയെന്നും ഡെപ്പോസിറ്റോ സെക്യൂരിറ്റിയോ നിയമനത്തിന്  ആവശ്യപ്പെടുന്ന സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിക്കരുതെന്നും ജില്ല എംപ്ളോയ്മെന്‍റ് ഓഫിസര്‍ സി.കെ. രാമചന്ദ്രന്‍ അറിയിച്ചു.  പ്ളേസ്മെന്‍റ് ഓഫിസര്‍ കെ. രമാവതിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment

Thanks