ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label GIO KANNUR. Show all posts
Showing posts with label GIO KANNUR. Show all posts

Monday, July 8, 2013

നേതൃപരിശീലന ക്ളാസ്

നേതൃപരിശീലന ക്ളാസ്
കണ്ണൂര്‍: ജി.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നേതൃപരിശീലന ക്ളാസ് സംഘടിപ്പിച്ചു. കൗസര്‍ ഓഡിറ്റോറിയത്തില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് യു.പി. സീദ്ദീഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സുശീല്‍ ഹസ്സന്‍ ക്ളാസെടുത്തു. ജി.ഐ.ഒ ജില്ലാ കോഓഡിനേറ്റര്‍ ഹനീഫ് മാസ്റ്റര്‍, ജില്ലാ പ്രസിഡന്‍റ് ഹസ്ന എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രസിഡന്‍റ് എ.ടി. സമീറ നന്ദി പറഞ്ഞു.

Monday, July 1, 2013

ജി.ഐ.ഒ വായന ദിന മത്സര വിജയികള്‍

 ജി.ഐ.ഒ വായന ദിന
മത്സര വിജയികള്‍
കണ്ണൂര്‍: വായന ദിനത്തോടനുബന്ധിച്ച്   ജി.ഐ.ഒ സംസ്ഥാന വ്യാപകമായി ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരം ‘ഇന്‍ക്വസ്റ്റ്13’ ജില്ലാ തല ഫൈനല്‍ മത്സരം കണ്ണൂര്‍ കൗസര്‍ ഓഡിറ്റോറിയത്തില്‍ നടന്നു.
ഹൈസ്കൂള്‍ തലത്തില്‍ അല്‍ ഫലാഹ് ഇംഗ്ളീഷ് സ്കൂള്‍, വാദിഹുദ ഇംഗ്ളീഷ് സ്കൂള്‍, കൗസര്‍ ഇംഗ്ളീഷ് സ്കൂള്‍ ടീമംഗങ്ങളും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ എം.എം.എച്ച്.എസ്.എസ് ന്യൂ  മാഹി , അല്‍ ഫലാഹ്  ഇംഗ്ളീഷ് സ്കൂള്‍, സി.എച്ച്.എം.ജി.എച്ച്.എസ്.എസ് വളപട്ടണം എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. അവാര്‍ഡുദാന ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം പി.  മാധവന്‍ മാസ്റ്റര്‍ ഉദ്ഘാടനം  ചെയ്തു. ജി.ഐ.ഒ ജില്ലാ രക്ഷാധികാരി ഹനീഫ മാസ്റ്റര്‍, ജി.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ഹസ്ന ഉളിയില്‍, സുമയ്യ, കെ.കെ. നാജിയ എന്നിവര്‍ സംസാരിച്ചു. മത്സരത്തിന് കെ.കെ. നസ്രീന, സക്കരിയ്യ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Monday, June 24, 2013

പ്രതിഷേധ കൂട്ടായ്മ



പ്രതിഷേധ കൂട്ടായ്മ
കണ്ണൂര്‍: ശിരോവസ്ത്ര നിരോധവും  ഡി.പി.ഐയുടെ നടപടിയും പൗരാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ജി.ഐ.ഒ ജില്ലാ കമ്മിറ്റി പഴയബസ്സ്റ്റാന്‍ഡ് പരിസരത്തു നടത്തിയ പ്രതിഷേധ കൂട്ടായ്മ അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ശംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ശിരോവസ്ത്രമുള്‍പ്പെടെയുള്ള, മുസ്ലിം പെണ്‍കുട്ടികളുടെ വസ്ത്രധാരണരീതി മതപരമായ അവകാശമാണ്. ഇതു നിഷേധിക്കുന്നത് ഭരണഘടനയോട് നീതിപുലര്‍ത്താത്ത സമീപനമാണെന്ന് അദ്ദേഹം പറഞ്ഞു. ജി.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ഹസ്ന അധ്യക്ഷത വഹിച്ചു. പി.എ. സാജിദ, ഉമ്മുല്‍ ഫായിസ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി നാജിയ സ്വാഗതവും ജോയന്‍റ് സെക്രട്ടറി നസ്രീന നന്ദിയും പറഞ്ഞു.

Sunday, June 23, 2013

ജി.ഐ.ഒ വായനദിന മത്സരം സംഘടിപ്പിച്ചു

ജി.ഐ.ഒ വായനദിന മത്സരം സംഘടിപ്പിച്ചു
കണ്ണൂർ: ഗേൾസ്‌ ഇസ്ലാമിക് ഓർഗനൈസേഷൻ(ജി.ഐ.ഒ) കേരള വായനദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ, ഹയർസെക്കൻഡറി തലത്തിൽ സംഘടിപ്പിക്കുന്ന 'ഇൻക്വസ്റ്റ് -2013' ക്വിസ് മത്സരത്തിന്റെ ഒന്നാം ഘട്ട മത്സരം കണ്ണൂർ ജില്ലയിൽ ബുധനാഴ്ച്ച സംഘടിപ്പിച്ചു. 30 ഓളം സ്കൂളുകളിൽ നിന്ന് 400ത്തോളം വിദ്യാർഥിനികളാണ് പങ്കെടുത്തത്. സ്ഥാപനതല മത്സരത്തിൽ വിജയികളായ ഒന്നും രണ്ടും സ്ഥാനക്കാർ ജൂണ്‍ 30-ന് 10മണിക്ക് കണ്ണൂർ കൗസർ സ്കൂളിൽ വെച്ച് നടക്കുന്ന രണ്ടാം ഘട്ട മത്സരത്തിൽ പങ്കെടുക്കേണ്ടതാണ്.

പൗരാവകാശത്തിനുമേലുള്ള കടന്നുകയറ്റം അനുവദിക്കില്ല -ജി.ഐ.ഒ

പൗരാവകാശത്തിനുമേലുള്ള കടന്നുകയറ്റം
അനുവദിക്കില്ല -ജി.ഐ.ഒ

കണ്ണൂര്‍: സ്വന്തം ഇഷ്ടപ്രകാരമുള്ള വസ്ത്രം ധരിക്കുന്നത് ഏതൊരു പൗരന്‍െറയും അവകാശമാണെന്നും സ്കൂളുകളിലെ ശിരോവസ്ത്ര നിരോധം പൗരസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ഇത് അനുവദിക്കാനാവില്ളെന്നും ജി.ഐ.ഒ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. ശിരോവസ്ത്ര ധാരണത്തിലൂടെ മതസ്പര്‍ധ വളര്‍ത്തുകയല്ല, ഇന്ത്യ പോലുള്ള രാജ്യത്തിന്‍െറ മതസൗഹാര്‍ദം എടുത്തുകാട്ടുകയാണ് ചെയ്യുന്നത്. മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് ശിരോവസ്ത്രം ധരിക്കാനുള്ള അവകാശം വകവെച്ചുകൊടുക്കാന്‍ ഗവണ്‍മെന്‍റും പൊതുവിദ്യാഭ്യാസ ഡയറക്ടറും ആര്‍ജവം കാണിക്കണമെന്നും ജി.ഐ.ഒ ആവശ്യപ്പെട്ടു. ജി.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ഹസ്ന സാദിഖ് അധ്യക്ഷത വഹിച്ചു. കെ.കെ. നാജിയ, മര്‍ജാന ഷമീര്‍, സുമയ്യ, ആശീറ, നവാല തുടങ്ങിയവര്‍ സംസാരിച്ചു.

Tuesday, June 11, 2013

അനുമോദിച്ചു

അനുമോദിച്ചു
പഴയങ്ങാടി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ചില്‍ ഫിസിക്സില്‍ പിഎച്ച്.ഡി പ്രവേശം ലഭിച്ച വിറാസ് കോളജ് വിദ്യാര്‍ഥിനി കെ.എം. ആനിസയെയും 10ാം ക്ളാസ്, പ്ളസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥിനികളെയും ജി.ഐ.ഒ മാടായി ഏരിയാ കമ്മിറ്റി അനുമോദിച്ചു. പഴയങ്ങാടി വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് ജമാഅത്തെ ഇസ്ലാമി മാടായി ഏരിയാ പ്രസിഡന്‍റ് അബ്ദുല്‍ അസീസ് പുതിയങ്ങാടി അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജി.ഐ.ഒ മാടായി ഏരിയാ പ്രസിഡന്‍റ് മര്‍ജാന ഷമീര്‍ അധ്യക്ഷത വഹിച്ചു.

Sunday, June 9, 2013

സ്ത്രീ സ്വത്വം തിരിച്ചറിയണം - ജി.ഐ.ഒ സമ്മേളനം


സ്ത്രീ സ്വത്വം  തിരിച്ചറിയണം -
ജി.ഐ.ഒ സമ്മേളനം
പഴയങ്ങാടി: സ്ത്രീ തിരിച്ചറിയണമെന്നും അവിടെയാണ് സ്ത്രീ സുരക്ഷ യാഥാര്‍ഥ്യമാകുന്നതെന്നും ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി സൗദ പേരാമ്പ്ര പറഞ്ഞു. സ്ത്രീ സുരക്ഷ പ്രമേയമാക്കി ജി.ഐ.ഒ മാടായി ഏരിയ കമ്മിറ്റി പഴയങ്ങാടി വ്യാപാര ഭവനില്‍ വെച്ച് സംഘടിപ്പിച്ച ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു . 'സമകാലിക സമൂഹത്തിലെ സ്ത്രീ' എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതിയംഗം അബൂ ഫാരിന്‍ മുഖ്യ പ്രഭാഷണം നടത്തി.  ജി.ഐ.ഒ  മാടായി ഏരിയാ പ്രസിഡല്‍് മര്‍ജാന ഷമീര്‍   അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി മാടായി ഏരിയ ഓര്‍ഗനൈസര്‍ അബ്ദുല്‍ അസീസ് പുതിയങ്ങാടി സമാപനം പ്രസംഗം നടത്തി. റഫീഹ ഖിറാഅത്തും ഫാഹിമ സ്വാഗതവും പറഞ്ഞു.

Sunday, June 2, 2013

ജി.ഐ.ഒ ഏരിയാ സംഗമം

 ജി.ഐ.ഒ ഏരിയാ സംഗമം
കണ്ണൂര്‍: ജി.ഐ.ഒ സ്ത്രീ സുരക്ഷാ കാമ്പയിനിന്‍െറ ഭാഗമായി കണ്ണൂര്‍ ഏരിയാ സംഗമം കൗസര്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പ്രസിഡന്‍റ് ഹസ്ന സാദിഖ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി വനിതാ കണ്ണൂര്‍ ഏരിയാ സെക്രട്ടറി ടി.കെ. ജംഷീറ ‘സ്ത്രീ സുരക്ഷ ഇസ്ലാമില്‍’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി.
ഏരിയാ പ്രസിഡന്‍റ് ഖന്‍സ ഹാറൂണ്‍ അധ്യക്ഷത വഹിച്ചു. ഏരിയാ കോഓഡിനേറ്റര്‍ സി.എച്ച്. ഫരീദ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയാ വനിതാ കണ്‍വീനര്‍ നസീറ സമാപന പ്രസംഗം നടത്തി. ആരിഫ സ്വാഗതം പറഞ്ഞു.

ജി.ഐ.ഒ ഏരിയാ സമ്മേളനം


ജി.ഐ.ഒ ഏരിയാ സമ്മേളനം 
 വളപട്ടണം: സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സ്ത്രീ സുരക്ഷാ കാമ്പയിനിന്‍െറ ഭാഗമായി ജി.ഐ.ഒ വളപട്ടണം ഏരിയാ സമ്മേളനം നടത്തി. മുന്‍ ജില്ലാ സമിതിയംഗം ടി.പി. സൈനബ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്‍റ് ടി.പി. അശീറ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയന്‍റ് സെക്രട്ടറി കെ.കെ. നസ്റീന, കെ.കെ. ഹാരിസ്, എം.സി. ഇഫ്രത്ത്, എം.സി. ജുമൈല എന്നിവര്‍ സംസാരിച്ചു.

Saturday, June 1, 2013

ജി.ഐ.ഒ ഏരിയാ സമ്മേളനം

 ജി.ഐ.ഒ  ഏരിയാ സമ്മേളനം
തലശ്ശേരി: ജി.ഐ.ഒ  തലശ്ശേരി ഏരിയാ സമ്മേളനം ഇസ്ലാമിക് സെന്‍ററില്‍  ജില്ല സെക്രട്ടറി കെ .കെ. നാജിയ ഉദ്ഘാടനം ചെയ്തു. ആയിഷ തഹ്നിയ അധ്യക്ഷത വഹിച്ചു. വനിത ജില്ല സമിതി അംഗം ജബീന ഇര്‍ഷാദ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ജില്ല സമിതി അംഗം സി.ടി. അമീന  സമാപനം നിര്‍വഹിച്ചു. എസ് .എസ് .എല്‍. സി, പ്ളസ്ടു ക്ളാസുകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ഉപഹാരം നല്‍കി. നൂറ് സ്വാഗതവും നഫ്സീന നന്ദിയും പറഞ്ഞു.

Wednesday, May 22, 2013

ജി.ഐ.ഒ രക്ഷാകര്‍തൃ വിദ്യാര്‍ഥിനി സംഗമം

 ജി.ഐ.ഒ രക്ഷാകര്‍തൃ വിദ്യാര്‍ഥിനി സംഗമം
പഴയങ്ങാടി: ജി.ഐ.ഒ സംസ്ഥാന വ്യാപകമായി നടത്തുന്ന സ്ത്രീ സുരക്ഷ കാമ്പയിനോടനുബന്ധിച്ച് ജി.ഐ.ഒ  മാടായി ഏരിയ രക്ഷാകര്‍തൃവിദ്യാര്‍ഥിനി സംഗമം നടത്തി. ‘സ്ത്രീ സുരക്ഷ നിയമങ്ങള്‍ കുടുംബം, തൊഴില്‍, പൊതു ഇടം’ എന്ന വിഷയത്തില്‍ അഡ്വ. മഹേഷ് വി. കൃഷ്ണന്‍, ‘ആധുനിക സാങ്കേതിക വിദ്യകള്‍  ഉപയോഗം, ദുരുപയോഗം, ചതിക്കുഴികള്‍’ എന്ന വിഷയത്തില്‍ കെ. സകരിയ എന്നിവര്‍ ക്ളാസെടുത്തു. ഏരിയ പ്രസിഡന്‍റ് മര്‍ജാന ഷമീര്‍ അധ്യക്ഷത വഹിച്ചു. ഏരിയ കോഓഡിനേറ്റര്‍ റുഫൈദ നന്ദി പറഞ്ഞു.

Sunday, May 19, 2013

രക്ഷാകര്‍തൃ വിദ്യാര്‍ഥിനി സംഗമം

 രക്ഷാകര്‍തൃ വിദ്യാര്‍ഥിനി സംഗമം
വളപട്ടണം: കാമ്പയിന്‍ ഭാഗമായി ജി.ഐ.ഒ വളപട്ടണം ഏരിയാ കമ്മിറ്റി രക്ഷാകര്‍തൃ വിദ്യാര്‍ഥിനി സംഗമം നടത്തി. അഡ്വ. കെ. ബിന്ദു നിയമ ബോധവത്കരണം നടത്തി. വെബ്ലാന്‍സ് വെബ് സൊലൂഷന്‍ ടെക്നിക്കല്‍ ഹെഡ് നദീര്‍ ‘ആധുനിക സാങ്കേതികവിദ്യകള്‍’ എന്ന വിഷയത്തിലും ക്ളാസെടുത്തു. ജഹാന, നിഷാന എന്നിവര്‍ ‘ഖുര്‍ആനില്‍നിന്ന്’ അവതരിപ്പിച്ചു. ജി.ഐ.ഒ വളപട്ടണം ഏരിയാ പ്രസിഡന്‍റ് ടി.പി. അശീറ ആമുഖ പ്രഭാഷണം നടത്തി. വളപട്ടണം ഏരിയാ സെക്രട്ടറി ഇഫ്റത്ത് സ്വാഗതവും ജി.ഐ.ഒ ജില്ല സെക്രട്ടറി നാജിയ സമാപന പ്രസംഗവും നടത്തി.

Tuesday, May 14, 2013

ജി.ഐ.ഒ. ഏരിയാവിദ്യാര്‍ത്ഥിനി സംഗമം

 
 ജി.ഐ.ഒ. ഏരിയാവിദ്യാര്‍ത്ഥിനി സംഗമം
 ഉളിയില്‍: സ്ത്രീ സുരക്ഷാ കാമ്പയിന്‍്റെ ഭാഗമായിഇരി"ിഏരിയാജി.ഐ.ഒവിദ്യാര്‍ത്ഥിനി സംഗമം നടത്തി. സംഗമത്തില്‍ഏരിയാപ്രസിഡന്‍്റ്എം.കെ. ശബ്ന അധ്യക്ഷതവഹിച്ചു. "മീഡിയഅറിഞ്ഞതുംഅറിയാത്തതും' എ വിഷയംആസ്പദമാക്കിഐഡിയല്‍കോളേജ് പ്രിന്‍സിപ്പല്‍ വി.കെസാദിഖും, "നിയമസുരക്ഷയും വനിതകളും' എ വിഷയത്തെ അധികരിച്ച്അഡ്വക്കറ്റ് കെ.ഇ.എന്‍ മജീദും ക്ളാസ്സെടുത്തു. സ്ത്രീ സുരക്ഷാ കാമ്പയിന്‍ പ്രമേയംജി.ഐ.ഒജില്ലാ പ്രസിഡന്‍്റ് സി. ഹസ്ന വിശദീകരിച്ചു. ഏരിയാസിക്ര"റിഷഹനാസ്ഇരിക്കൂര്‍, ജില്ലാസമിതിയംഗംസഫ്ലാസ്എിവര്‍സംസാരിച്ചു.

Wednesday, May 1, 2013

ജി.ഐ.ഒ സ്ത്രീസുരക്ഷ കാമ്പയിന്‍

ജി.ഐ.ഒ സ്ത്രീസുരക്ഷ
കാമ്പയിന്‍
കണ്ണൂര്‍: ജി.ഐ.ഒ സംസ്ഥാന വ്യാപകമായി മേയ് ഒന്നുമുതല്‍ 31 വരെ സ്ത്രീസുരക്ഷ കാമ്പയിന്‍ സംഘടിപ്പിക്കും. ഇതിനോടനുബന്ധിച്ച് നിയമ ബോധവത്കരണ ക്ളാസുകള്‍, രക്ഷാകര്‍തൃ-വിദ്യാര്‍ഥിനി സംഗമം, ഫേസ്ബുക്ക് കാമ്പയിനിങ്, ജനസമ്പര്‍ക്ക പരിപാടികള്‍, കാമ്പസ് ചര്‍ച്ചകള്‍ എന്നിവ ജില്ലയില്‍ എല്ലാ സ്ഥലങ്ങളിലും നടത്തുമെന്ന്  ജില്ല സെക്രട്ടേറിയറ്റ് അറിയിച്ചു. ജില്ല പ്രസിഡന്‍റ് ഹസ്ന ഉളിയില്‍ അധ്യക്ഷത വഹിച്ചു.

Saturday, March 9, 2013

WOMENS DAY

 
 
 

ജി ഐ ഓ വനിതാദിനം ആചരിച്ചു
 കണ്ണൂര്‍ :ജി ഐ ഓ കണ്ണൂര്‍ ജില്ലാ അന്താരാഷ്‌ട്ര വനിതാദിനം സ്ത്രീസുരക്ഷാ ദിനമായി ആചരിച്ചു.ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സ്ത്രീ സുരക്ഷാ ക്ലാസ്സുകളും ക്യാമ്പസുകളില്‍ പ്രതിഷേധ റാലികളും കൊളാഷ് പ്രദര്‍ശനവും  നടന്നു.വനിതാ ദിനത്തോടനുബന്ധിച്ച്  സാമൂഹിക സാംസ്കാരിക മേഖലകളില്‍ സേവനമര്‍പ്പിച്ചു കൊണ്ടിരിക്കുന്ന  വനിതകളെ ആദരിച്ചു .കണ്ണൂര്‍ ശാന്തിദീപം സ്പെഷ്യല്‍ സ്കൂള്‍ മേധാവി റാണി ടീച്ചര്‍,സ്വാമിനി വൈശാലി തോട്ടട, പെട്ടിപ്പലം സമര നായിക ജബീന ഇര്‍ഷാദ്,യുവ കവിയത്രി പി.പി റഫീന, സ്വതന്ത്ര സമര കാലത്ത് സംഭാവന അര്‍പ്പിച്ച നബീസുമ്മ പള്ളിക്കര എന്നിവരെ ജി ഐ ഓ ജില്ല പ്രസിഡന്റ്‌ ഹസ്ന.സി പൊന്നാട അണിയിച്ചു.ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ല പ്രസിഡന്റ്‌ എ ടി സമീറ ജി ഐ ഓ ജില്ല വൈസ് പ്രസിഡന്റ്‌ ശബാന.എ.ന്‍,  ജോയിന്‍ സെക്രട്ടറി നസ്രീന കെ.കെ, പി ആര്‍ സെക്രട്ടറി മര്‍ജാന എസ് എല്‍ പി തുടങ്ങിയവര്‍ സംബന്ധിച്ചു.