ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, March 23, 2011

ENTRANCE COACHING

എന്‍ട്രന്‍സ് പരിശീലനം
മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷക്ക് തയാറെടുക്കുന്ന ജില്ലയിലെ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് തളിപ്പറമ്പ് സര്‍സയ്യിദ് കോളജ് റെമഡിയല്‍ കോച്ചിങ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കും. കണ്ണൂര്‍ കാല്‍ടെക്സ് ജങ്ഷനിലെ കൌസര്‍ ഇംഗ്ലീഷ് സ്കൂളില്‍ ഏപ്രില്‍ ഒന്നുമുതല്‍ ക്ലാസ് ആരംഭിക്കും. താല്‍പര്യമുള്ളവര്‍ കാല്‍ടെക്സിലെ കൌസര്‍ ഓഫിസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 9895636087.

VOTERS LIST

വോട്ടേഴ്സ് ലിസ്റ്റില്‍ പേരുണ്ടോയെന്നറിയാന്‍
എസ്.എം.എസ് സംവിധാനം

വോട്ടേഴ്സ് ലിസ്റ്റില്‍ പേരുണ്ടോയെന്നും പോളിങ് സ്റ്റേഷന്‍ ഏതാണെന്നും അറിയാന്‍ എസ്.എം.എസ് സൌകര്യം ജില്ലയിലും നടപ്പായി. 2011 ജനുവരി അഞ്ചിലെ ലിസ്റ്റില്‍ പേരുണ്ടോയെന്നും പോളിങ് സ്റ്റേഷന്‍ ഏതാണെന്നും അറിയാം. 9446401077 എന്ന നമ്പറിലേക്കാണ് എസ്.എം.എസ് അയക്കേണ്ടത്. പോളിങ് സ്റ്റേഷന്‍ അറിയുന്നതിന് കണ്ണൂര്‍ താലൂക്കില്‍ പെട്ടവര്‍ (കണ്ണൂര്‍, ധര്‍മടം, അഴീക്കോട്, കല്യാശേãരി മണ്ഡലം) KR വോട്ടര്‍ ഐ.ഡി കാര്‍ഡ് നമ്പര്‍ എന്ന ഫോര്‍മാറ്റില്‍ വേണം എസ്.എം.എസ് അയക്കാന്‍.
തളിപ്പറമ്പ് താലൂക്കിലെ (പയ്യന്നൂര്‍, ഇരിക്കൂര്‍, തളിപ്പറമ്പ് മണ്ഡലം) വോട്ടര്‍മാര്‍ TP വോട്ടര്‍ ഐ.ഡി കാര്‍ഡ് നമ്പര്‍ എന്ന ഫോര്‍മാറ്റിലും തലശേãരി താലൂക്കില്‍പെട്ടവര്‍ (തലശേãരി, കൂത്തുപറമ്പ്,മട്ടന്നൂര്‍,പേരാവൂര്‍ മണ്ഡലം) TY വോട്ടര്‍ ഐ.ഡി കാര്‍ഡ് നമ്പര്‍ എന്ന ഫോര്‍മാറ്റിലും എസ്.എം.എസ് അയച്ചാല്‍ പോളിങ് സ്റ്റേഷന്‍ അറിയാം.
വോട്ടര്‍ ഐ.ഡി കാര്‍ഡ് നമ്പര്‍ അറിയാന്‍ കണ്ണൂര്‍ താലൂക്ക്: KRNMNAME/FATHER OR MOTHER OR HUSBAND/HOUSE NAME തളിപ്പറമ്പ് താലൂക്ക്: TPNMNAME/FATHER OR MOTHER OR HUSBAND/HOUSE NAME തലശേãരി താലൂക്ക്: TYNMNAME/FATHER OR MOTHER OR HUSBAND/HOUSE NAME. വോട്ടേഴ്സ് ലിസ്റ്റിലെ കൂടുതല്‍ വിവരങ്ങള്‍ www.ceokerala.gov.in എന്ന വെബ്സൈറ്റിലും ജനുവരി അഞ്ചിലെ ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റ് www.kannur service.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും.

CHAKKARAKAL NEWS: BAR

ചക്കരക്കല്ലിലെ ബാര്‍അടച്ചുപൂട്ടണം
ആക്ഷന്‍ കമ്മിറ്റി
ചക്കരക്കല്ല്: ചക്കരക്കല്ലിലെ ജനങ്ങളുടെ സ്വൈരജീവിതം തകര്‍ക്കുന്ന ബാര്‍ അടച്ചുപൂട്ടണമെന്ന് ബാര്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പൊതുയോഗം ആവശ്യപ്പെട്ടു.
കേരള പഞ്ചായത്തീരാജ് 232ാം ആക്ടനുസരിച്ച് നിയമനടപടി കൈക്കൊള്ളണമെന്ന് ഫാ. തോമസ് തൈത്തോട്ടം ഉദ്ഘാടനപ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ബാര്‍ ഉള്‍ക്കൊള്ളുന്ന ചെമ്പിലോട് പഞ്ചായത്തിന്റെ അനുവാദമില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും അധികൃതരുടെ ഭാഗത്തുനിന്നുള്ള നിസ്സഹകരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.ചക്കരക്കല്ലില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ കേരളമോചന യാത്രാസമയത്ത് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഇതുസംബന്ധിച്ച് നിവേദനം നല്‍കിയിരുന്നു.
കെ.വി. കോരന്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്. മുഹമ്മദലി ഹാജി (മുസ്ലിംലീഗ്), സി.പി. സലീം (കെ.എന്‍.എം), സി.എച്ച്. മുസ്തഫ (ജമാഅത്തെ ഇസ്ലാമി), സി. കാര്‍ത്യായനി ടീച്ചര്‍ (മദ്യനിരോധന സമിതി), തെക്കീബസാര്‍ മദ്യഷാപ്പ് സമരനായിക ശശികല, ഇ. അബ്ദുസ്സലാം, ടി.പി.ആര്‍. നാഥ് (സര്‍വോദയ സംഘം), സി.സി. മാമു ഹാജി, പട്ടന്‍ ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു. ദിനു മൊട്ടമ്മല്‍ സ്വാഗതവും കെ.പി. മുത്തലിബ് നന്ദിയും പറഞ്ഞു.രാവിലെ നടന്ന വാഹനജാഥ ഏച്ചൂരില്‍നിന്നാരംഭിച്ച് ചക്കരക്കല്ലില്‍ സമാപിച്ചു. ടി. ചന്ദ്രന്‍, രഘു മാസ്റ്റര്‍, ദിനു മൊട്ടമ്മല്‍, കെ.കെ. ഫിറോസ്, പി.സി. അഹമ്മദ്, കെ.പി. മുത്തലിബ്, സി.സി. മാമു ഹാജി, കെ.വി. അഷ്റഫ് എന്നിവര്‍ നേതൃത്വം നല്‍കി.
Courtesy:madhyamam