Thursday, May 31, 2012
മുഴുവന്‍ രാഷ്ട്രീയ കൊലകളും പുനരന്വേഷിക്കണം -സോളിഡാരിറ്റി
മുഴുവന്‍ രാഷ്ട്രീയ കൊലകളും
പുനരന്വേഷിക്കണം -സോളിഡാരിറ്റി
പുനരന്വേഷിക്കണം -സോളിഡാരിറ്റി
കോഴിക്കോട്: ഐക്യകേരളം രൂപപ്പെട്ടതിന് ശേഷം നടന്ന മുഴുവന്‍ രാഷ്ട്രീയ കൊലപാതകങ്ങളും പുനരന്വേഷിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാനപ്രസിഡന്‍റ് പി.ഐ.നൗഷാദ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിക്കാരില്‍നിന്ന് പട്ടിക വാങ്ങി പ്രതികളെ അറസ്റ്റു ചെയ്യുന്നത് ഇനിയുണ്ടാവില്ളെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു.
ഇതിനര്‍ഥം പാര്‍ട്ടിക്കാരില്‍ നിന്ന് വാങ്ങിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് ഇതുവരെ അറസ്റ്റു ചെയ്തതെന്നാണ്. ഇരുമുന്നണിയുടെ കാലത്തും സംഭവിക്കുന്നത് ഇതാണ്. ശരിയായ അന്വേഷണം നടന്നാല്‍ കേസുകള്‍ ഒത്തുതീര്‍ക്കാന്‍ പാര്‍ട്ടികള്‍ തമ്മില്‍ നടത്തുന്ന ഗൂഢാലോചന പുറത്തുവരും.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് ശേഷം ടി.പി.ചന്ദ്രശേഖരന്‍ വധവും ഒത്തുതീര്‍പ്പിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും സോളിഡാരിറ്റി ആരോപിച്ചു. ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് വേളം, സെകട്ടറി സുബ്ഹാന്‍ ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മലര്‍വാടി കളിക്കളം
മലര്‍വാടി കളിക്കളം
കണ്ണൂര്‍: സോളിഡാരിറ്റി സമാജ്വാദി ഗ്രാമ യൂനിറ്റിന്‍െറ നേതൃത്വത്തില്‍ ‘മലര്‍വാടി കളിക്കളം 2012’ സംഘടിപ്പിച്ചു. മാര്‍ക്കറ്റ് ഗെയിം, കയര്‍ നടത്തം, ഫാളിങ് ബാള്‍, സ്റ്റോണ്‍ പാസിങ്, മെമ്മറി ജെംബിങ് തുടങ്ങിയ പതിനഞ്ചോളം മത്സര ഇനങ്ങള്‍ നടത്തി. ഏഴാം ക്ളാസുവരെയുള്ള നൂറോളം കുട്ടികളാണ് കളിക്കളത്തില്‍ ഒത്തുചേര്‍ന്നത്. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ശഫീഖ്, മലര്‍വാടി കണ്ണൂര്‍ ഏരിയ കോഓഡിനേറ്റര്‍ ശുഹൈബ്, അബ്ദുറഹിം എടക്കാട്, സമാജ്വാദി ഗ്രാമം സോളിഡാരിറ്റി യൂനിറ്റ് പ്രസിഡന്‍റ് പി. മിനി, സ്റ്റുഡന്‍സ് യൂനിറ്റ് നേതാക്കളായ വിബിന്‍, പ്രജിത്ത്, റജുല, നമ്യ എന്നിവര്‍ നേതൃത്വം നല്‍കി.
സമാപനം സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം കെ.എം. മഖ്ബൂല്‍, എടക്കാട് ഏരിയ പ്രസിഡന്‍റ് സാലിം അഹമ്മദ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. സ്റ്റുഡന്‍സ് യൂനിറ്റ് സെക്രട്ടറി നമ്യ സ്വാഗതവും പ്രസിഡന്‍റ് റജുല നന്ദിയും പറഞ്ഞു.

വാദിഹുദ സ്ഥാപനങ്ങള്‍ ജൂണ്‍ നാലിന് തുറക്കും
വാദിഹുദ സ്ഥാപനങ്ങള്‍
ജൂണ്‍ നാലിന് തുറക്കും
ജൂണ്‍ നാലിന് തുറക്കും
മധ്യവേനലവധി കഴിഞ്ഞ് വാദിഹുദ സ്ഥാപനങ്ങള്‍ ജൂണ്‍ നാലിന് തുറക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു.
Subscribe to:
Posts (Atom)