ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, August 17, 2011

JIH KANNUR

കേശാരാധന അവസാനിച്ചുകാണാന്‍ ആഗ്രഹം:
ടി. പത്മനാഭന്‍

കണ്ണൂര്‍: പ്രവാചകന്റെ പേരില്‍ നടക്കുന്ന കേശാരാധന അവസാനിച്ചുകാണാന്‍ ആഗ്രഹിക്കുന്ന ആളാണ് താനെന്ന് പ്രമുഖ സാഹിത്യകാരന്‍ ടി. പത്മനാഭന്‍. കണ്ണൂരില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി ഒരുക്കിയ ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചകന്റെ പേരില്‍ മാത്രമല്ല, മറ്റെല്ലാ തരത്തിലുമുള്ള കേശാരാധന അവസാനിക്കണമെന്നാണ് ആഗ്രഹം. എല്ലാ പ്രവാചകന്മാരും പറഞ്ഞത് നല്ല കാര്യങ്ങള്‍ മാത്രമാണ്. എന്നാല്‍, അനുയായികള്‍ പതുക്കെ അതില്‍നിന്ന് അകന്നുപോവുകയാണുണ്ടായത്. ഒരാള്‍ക്ക് 32 പല്ലുകളാണ് ഉണ്ടാവുക. എന്നാല്‍, ശ്രീബുദ്ധന്റെ പല്ല് മുഖ്യപ്രതിഷ്ഠയായി ആരാധിക്കുന്ന ക്ഷേത്രങ്ങളുടെ എണ്ണം വെച്ചുനോക്കിയാല്‍ ബുദ്ധന് 3200 പല്ലുകളുണ്ടാവേണ്ടതാണ്.
മുഹമ്മദ് നബിയുടേതെന്നു പറയുന്ന കേശത്തിനായി കോടികള്‍ മുടക്കി ആരാധനാലയം നിര്‍മിക്കുന്നതായുള്ള വാര്‍ത്തകളും ചര്‍ച്ചകളും പത്രങ്ങളില്‍ കാണുകയുണ്ടായി. പ്രസ്തുത ആരാധനാലയത്തില്‍ ഏറ്റവും പൂജനീയ തലത്തില്‍വെച്ച് ബഹുമാനിക്കുന്ന വസ്തു പ്രവാചക കേശമാണ് എന്നാണ് മനസ്സിലാക്കിയത്. കേശം പ്രവാചകന്റേതു തന്നെയാണോയെന്ന് അറിയില്ല. വാദത്തിനുവേണ്ടി അത് അംഗീകരിച്ചാല്‍പോലും കേശാരാധനയെ മുഹമ്മദ് നബി അംഗീകരിക്കാനിടയില്ല. പല്ലാരാധനയെ ശ്രീബുദ്ധനും അംഗീകരിക്കില്ല. നിഴലിന്റെ പിറകേ നടക്കുന്നവരായി നാം മാറരുത്. നന്മ എവിടെകണ്ടാലും അംഗീകരിക്കാനുള്ള മനസ്സ് ഉണ്ടാവണമെന്നും ടി. പത്മനാഭന്‍ പറഞ്ഞു.

SOLIDARITY KANNUR


അണ്ണാഹസാരെയുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം
കണ്ണൂര്‍: ലോക് ജനപാല്‍ ബില്ലിനുവേണ്ടി നിരാഹാര സത്യഗ്രഹം പ്രഖ്യാപിച്ച ഗാന്ധിയന്‍ അണ്ണാഹസാരെയെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധം. അറസ്റ്റില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് നഗരത്തില്‍ പ്രകടനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ശഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ്, ടി.കെ. മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു. ഏരിയ പ്രസിഡന്റ് ടി. അസീര്‍, ടി.പി. ഇല്യാസ്, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അണ്ണാ ഹസാരെയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി മട്ടന്നൂരില്‍ നടത്തിയ പ്രകടനം
പ്രകടനം നടത്തി
മട്ടന്നൂര്‍: അണ്ണാ ഹസാരെയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി ഏരിയാ കമ്മിറ്റി മട്ടന്നൂരില്‍ പ്രകടനം നടത്തി. കെ. സാദിഖ്, നൌഷാദ്മേത്തര്‍, ടി.കെ. മുനീര്‍, റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.

SOLIDARITY KANNUR

സ്വാതന്ത്യ്രദിനം
കണ്ണൂര്‍: സോളിഡാരിറ്റി ജില്ലാകമ്മിറ്റി സമാജ്വാദി കോളനിയില്‍ സ്വാതന്ത്യ്ര ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ പതാക ഉയര്‍ത്തി. വി.എം. സാലിം , കെ.എം. അശ്ഫാഖ് എന്നിവര്‍ സംസാരിച്ചു. അബ്ദുറസാഖ് നന്ദി പറഞ്ഞു.
വൈകീട്ട് നടന്ന ഇഫ്താര്‍ സംഗമം ജമാഅത്തെ ഇസ്ലാമി വളപട്ടണം ഏരിയ പ്രസിഡന്റ് വി.എന്‍. ഹാരിസ് ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി എടക്കാട് ഏരിയ പ്രസിഡന്റ് സാലിം അധ്യക്ഷത വഹിച്ചു. ശുഹൈബ് ചാലാട്, എ.വി. റഹീം, റഫീഖ് തോട്ടട, മിനി, എന്നിവര്‍ സംബന്ധിച്ചു.

SOLIDARITY KANNUR

സോളിഡാരിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ ചതിരൂര്‍ കോളനിയില്‍ വിദ്യാര്‍ഥികളുമായി സ്വാതന്ത്യ്രദിനം പങ്കിടുന്നു
സ്വാതന്ത്യ്രദിനം
ആറളം: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആറളം ചതിരൂര്‍ കോളനി വിദ്യാലയങ്ങളിലെ കുട്ടികളോടൊപ്പം സോളിഡാരിറ്റി പ്രവര്‍ത്തകര്‍ സ്വാതന്ത്യ്രദിനം ആഘോഷിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ശഫീഖ് ഉദ്ഘാടനം ചെയ്തു.

MOUNTFLOWER, ULIYIL

ഉളിയില്‍ നരയമ്പാറ മൌണ്ട് ഫ്ലവര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വിദ്യാര്‍ഥികള്‍ സ്വാതന്ത്യ്രദിന ഐക്യദാര്‍ഢ്യ പ്രതിജ്ഞയെടുക്കുന്നു

WADIHUDA PAYANGADI

പഴയങ്ങാടി വാദിഹുദ കാമ്പസില്‍ വി.കെ.ഹംസ അബ്ബാസ് പതാക ഉയര്‍ത്തുന്നു
സ്വാതന്ത്യ്രദിനം
പഴയങ്ങാടി: വിദേശികളോട് പൊരുതി നാം സ്വാതന്ത്യം നേടിയെങ്കിലും രാഷ്ട്ര ശില്‍പികള്‍ സ്വപ്നം കണ്ട ഭാരതം നമുക്ക് സൃഷ്ടിക്കാനായിട്ടില്ലെന്ന് 'ഗള്‍ഫ് മാധ്യമം' പത്രാധിപര്‍ വി.കെ.ഹംസ അബ്ബാസ്. വാദിഹുദ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ വാദിഹുദ കാമ്പസില്‍ നടന്ന സ്വാതന്ത്യ്രദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്രാജ്യത്വ ശക്തികള്‍ അജണ്ട നിശ്ചയിക്കാത്ത, അഴിമതിക്കാരില്‍ നിന്ന് തീര്‍ത്തും മുക്തമായ ഒരു നവ ഭാരത്തിന്റെ സൃഷ്ടിക്കായി പണിയെടുക്കാനുള്ള പ്രതിജ്ഞയെടുക്കാനാണ് ഈ സ്വാതന്ത്രദിനാഘോഷം ആവശ്യപ്പെടുന്നത് -അദ്ദേഹം പറഞ്ഞു.
തഅലീമുല്‍ ഇസ്ലാം ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ വി.കെ.ഹംസ അബ്ബാസ് പതാക ഉയര്‍ത്തി. മഹമൂദ് വാടിക്കല്‍, ട്രസ്റ്റ് സെക്രട്ടറി എ.മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു. അക്കാദമിക് ഡയറക്ടര്‍ പി.കെ.സാജിദ് നദ്വി സ്വാഗതം പറഞ്ഞു. വിദ്യാര്‍ഥികളുടെ വിവിധ കലാ പരിപാടികളും മത്സര പരിപാടികളും നടന്നു.

AL FALAH, MAHE

അല്‍ഫലാഹ് ഇംഗ്ലീഷ് സ്കൂളില്‍ പ്രിന്‍സിപ്പല്‍ കെ.എം. സാദിഖ് പതാക ഉയര്‍ത്തുന്നു
സ്വാതന്ത്യ്രദിനം
പെരിങ്ങാടി: അല്‍ഫലാഹ് ഇംഗ്ലീഷ് സ്കൂളില്‍ പ്രിന്‍സിപ്പല്‍ കെ.എം. സാദിഖ് പതാക ഉയര്‍ത്തി. ചിത്രരചനാ മത്സരവും നടന്നു. യു.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 'എന്റെ ഗ്രാമം' എന്ന വിഷയത്തിലും ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 'മത്സ്യമാര്‍ക്കറ്റ്' എന്ന വിഷയത്തിലുമാണ് മത്സരങ്ങള്‍ നടന്നത്. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ദേശഭക്തിയുണര്‍ത്തുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറി. വാര്‍ഡംഗം ആര്‍. ഗണേശന്‍ അധ്യക്ഷത വഹിച്ചു.

JIH MADAYI AREA

അശരണര്‍ക്ക് ആശ്വാസമായി റമദാന്‍ റിലീഫ്
പഴയങ്ങാടി: ജമാഅത്തെ ഇസ്ലാമി മാടായി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 200 കുടുംബങ്ങള്‍ക്ക് ഓണം-റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്തു. പഴയങ്ങാടി എസ്.ഐ. ഫായിസ് അലി ഉദ്ഘാടനം ചെയ്തു. ബി.പി. അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. എ. മുഹമ്മദ് കുഞ്ഞി സ്വാഗതവും വി.എന്‍. ഹാരിസ് നന്ദിയും പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ഏഴോം കാര്‍കൂന്‍ ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ ഓണപ്പറമ്പിലെയും പരിസര പ്രദേശത്തെയും 50 കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് വിതരണം ചെയ്തു. ഓണപ്പറമ്പ് സ്കൂള്‍ മാനേജര്‍ അബ്ദുല്‍ കരീം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബി.പി.അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. മുസ്തഫ ഇബ്റാഹിം പ്രഭാഷണം നടത്തി. കുഞ്ഞബ്ദുല്ല മാസ്റ്റര്‍ സ്വാഗതവും ഇബ്റാഹിം കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ഏഴോം ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ ഏഴോം ബോട്ടുകടവ്, മൂന്നാംപീടിക, നെരുവമ്പ്രം പ്രദേശങ്ങളില്‍ നടന്ന റമദാന്‍ കിറ്റ് വിതരണം ഹല്‍ഖാ നാസിം എ.ഇബ്റാഹിം കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ ദഅ്വ വിങ് സെക്രട്ടറി ജമാല്‍ കടന്നപ്പള്ളി പ്രഭാഷണം നടത്തി. ഹനീഫ അധ്യക്ഷത വഹിച്ചു.

KARUNYA KARIYAD

കരിയാട്ടെ ഇഫ്താര്‍ സംഗമത്തില്‍ ആര്‍. യൂസുഫ് മുഖ്യപ്രഭാഷണം നടത്തുന്നു
ഇഫ്താര്‍ സംഗമം
പെരിങ്ങത്തൂര്‍: കരിയാട് കാരുണ്യ സെന്ററിന്റെ നേതൃത്വത്തില്‍ മലര്‍വാടിയില്‍ ഇഫ്താര്‍ സംഗമം നടത്തി. ഇന്റര്‍നാഷനല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റി റിസര്‍ച് സ്കോളര്‍ ആര്‍. യൂസുഫ് മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിയന്‍ പട്ട്യേരി കുഞ്ഞികൃഷ്ണന്‍ അടിയോടി, കരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. കൃഷ്ണകുമാരി, ഇ.കെ. അശോക്കുമാര്‍, ജില്ലാപഞ്ചായത്ത് അംഗം ഹമീദ് കരിയാട്, എം.ടി.കെ. ബാബു, പി.കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു. വെങ്ങളത്ത് നാസര്‍ സ്വാഗതം പറഞ്ഞു.

JIH PAYYANNUR AREA

ജമാഅത്തെ ഇസ്ലാമി പയ്യന്നൂര്‍ ഏരിയ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
മനുഷ്യസാഹോദര്യം അനിവാര്യം
-സി. കൃഷ്ണന്‍ എം.എല്‍.എ
പയ്യന്നൂര്‍: മനുഷ്യനും മനുഷ്യനും തമ്മിലുള്ള സൌഹൃദത്തില്‍ വിടവ് കൂടിവരുകയാണെന്നും ഇത് തടയാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വിവിധ പ്രസ്ഥാനങ്ങള്‍ക്കും ബാധ്യതയുണ്ടെന്നും സി. കൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. പയ്യന്നൂരില്‍ ജമാഅത്തെ ഇസ്ലാമി ഏരിയ സമിതി സംഘടിപ്പിച്ച ഇഫ്താര്‍ സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതീക്ഷിക്കാത്ത മേഖലകളിലാണ് സംഘര്‍ഷം ഉണ്ടാവുന്നത്. സാമൂഹിക പ്രശ്നങ്ങളാണ് മനുഷ്യനെ കലാപകാരിയാക്കുന്നത്. അതുകൊണ്ട് യഥാര്‍ഥ ജനകീയ പ്രശ്നങ്ങളോട് പ്രതികരിക്കുകയാണ് സംഘടനകളും പ്രസ്ഥാനങ്ങളും ചെയ്യേണ്ടത്^അദ്ദേഹം പറഞ്ഞു. ഏരിയാ പ്രസിഡന്റ് ബി.പി. അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സി.കെ. മുനവിര്‍ റമദാന്‍ സന്ദേശം നല്‍കി. ഏരിയ വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ കരിവെള്ളൂര്‍ സ്വാഗതവും പയ്യന്നൂര്‍ ഹല്‍ഖ സെക്രട്ടറി മുഹമ്മദലി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

JIH KAKKAD

ഇഫ്താര്‍ സംഗമം
കക്കാട്: ജമാഅത്തെ ഇസ്ലാമി കക്കാട് യൂനിറ്റ് എടച്ചേരി മസ്ജിദുല്‍ ഹുദയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ അമീര്‍ കീഴ്പറമ്പ് റമദാന്‍ സന്ദേശം നല്‍കി. സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. കേരള കൌമുദി കണ്ണൂര്‍ ബ്യൂറോ ചീഫ് സി.പി. സുരേന്ദ്രന്‍,ഹരിദാസന്‍, ഉണ്ണികൃഷ്ണന്‍, മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. അശ്റഫ് ഉള്ള്യേരി സ്വാഗതവും ഹാരിസ് കൊളപ്പാല നന്ദിയും പറഞ്ഞു. പി.ടി.ഇസ്മായില്‍, പി.പി. ഫസല്‍, കെ. അന്‍ശീര്‍, ശാഹില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

JIH CHAKKARAKAL













ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകം സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം കെ.കെ. നാരായണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.
വ്രതം മാനുഷിക മൂല്യങ്ങളിലേക്ക്
നയിക്കും -നാരായണന്‍ എം.എല്‍.എ
ചക്കരക്കല്ല്: യഥാര്‍ഥ മാനുഷിക മൂല്യങ്ങളിലേക്ക് വ്രതം മനുഷ്യനെ നയിക്കുമെന്ന് കെ.കെ. നാരായണന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകം സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഇഫ്താര്‍ സന്ദേശം നല്‍കി. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ചക്കരക്കല്ല് പെയിന്‍ പാലിയേറ്റിവ് ചെയര്‍മാന്‍ ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ സ്വാഗതം പറഞ്ഞു. ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് എം.സി. മോഹനന്‍, അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്‍ കല്ലാട്ട്, ധര്‍മടം മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് എം. മുസ്തഫ, യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഫൈസല്‍, രാജീവന്‍ ചാലോട് എന്നിവര്‍ സംസാരിച്ചു. ഡോ. ജനാര്‍ദനന്‍, ഡോ. സലിം, ഇ. ബാബു, സി.സി. മാമുഹാജി, ഇ. അബ്ദുല്‍ സലാം, സി.ടി. അശ്കര്‍ എന്നിവര്‍ പങ്കെടുത്തു.

CHAKKARAKAL NEWS

ബാര്‍ വിരുദ്ധ സമര നേതാവിന് വധഭീഷണി
ചക്കരക്കല്ല്: ചക്കരക്കല്ലിലെ ബാര്‍ വിരുദ്ധ ജനകീയ സമിതി നേതാവിന് ഫോണിലൂടെ വധഭീഷണി. ചക്കരക്കല്ലിലെ കെ.വി. കോരനെയാണ് കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് ബാര്‍വിരുദ്ധ സമിതി ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കൃഷി മന്ത്രി കെ.പി. മോഹനന്‍ എന്നിവര്‍ക്ക് ഫാക്സ് സന്ദേശമയച്ചിട്ടുണ്ട്. മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി, സോളിഡാരിറ്റി, ജില്ലാ പരിസ്ഥിതി സമിതി, ഏകതാ പരിഷത്ത്, എസ്.വൈ.എസ്, പൌരാവകാശ സമിതി തുടങ്ങിയ സംഘടനകള്‍ പ്രതിഷേധിച്ചു.