ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, January 4, 2012

SOLIDARITY WORKING FUND-2012

PSC ONLINE REGISTRATION



എസ്.ഐ.ഒ കാഞ്ഞിരോട് യൂനിറ്റ്

 എസ്.ഐ.ഒ കാഞ്ഞിരോട് യൂനിറ്റ് 
പി.സി. അജ്മല്‍ പ്രസിഡന്റ്
കെ. ഫവാസ് മുഹമ്മദ് സെക്രട്ടറി
എസ്.ഐ.ഒ കാഞ്ഞിരോട് യൂനിറ്റിന്റെ പുതിയ പ്രസിഡന്റായി പി.സി. മുഹമ്മദ് അജ്മലിനെയും സെക്രട്ടറിയായി കെ. ഫവാസ് മുഹമ്മദിനെയും തെരഞ്ഞെടുത്തു. സിദ്ദീഖ് ഹസനാണ് കാമ്പസ് കണ്‍വീനര്‍. കാഞ്ഞിരോട് തലമുണ്ട ഫാത്തിമ മന്‍സിലില്‍ പി.സി. ഹഫ്സത്തിന്റെയും ഡി.വി. അബ്ദുല്‍ ലത്തീഫിന്റെയും മകനാണ് അജ്മല്‍. കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റ് മുഹമ്മദലി ഹാജിയുടെ പേരമകനാണ്. നിലവില്‍ ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് കാര്‍കൂന്‍ ഹല്‍ഖാ മെംബറും ഫ്രന്റ്സ് ഫോറം ചക്കരക്കല്ല് യൂനിറ്റ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗവും മലര്‍വാടി ബാലസംഘം യൂനിറ്റ് കോഓഡിനേറ്ററുമാണ്. പാലക്കാട് ഷൊര്‍ണൂര്‍ അല്‍ അമീന്‍ എന്‍ജിനീയറിങ് കോളജ് ബി.ടെക് വിദ്യാര്‍ഥിയായ അജ്മല്‍ കോളജ് യൂനിറ്റ് പ്രസഡിന്റായും എസ്.ഐ.ഒ പാലക്കാട് ജില്ലാ സമിതിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കാഞ്ഞിരോട് തലമുണ്ട കദീജ മന്‍സില്‍ (കുണ്ടന്റവിട) കെ. മുംതാസിന്റെയും ഷംസുദ്ദീന്റെയും മകനാണ് മുണ്ടേരി  ഹയര്‍സെക്കന്‍ഡി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയായ ഫവാസ്.
പുറവൂര്‍ തമന്നയില്‍ ഉമ്മര്‍-ആയിഷ ദമ്പതികളുടെ മകനാണ് സിദ്ദീഖ് ഹസന്‍.
Contact Details:
P.C Ajmal
Mob NO.  9400 149 162
E.maiL: ajmalpc@gmail.com
K. Fawas
Mob NO. 9895 833 224
E.maiL: fawazmuhammed94@gmail.com
Siddique Hassan
Mob NO. 9633 911 407


HIGHER EDUCATION SCHOLARSHIP

സുഹൈല ജി.ഐ.ഒ പ്രസിഡന്റ്; റുക്സാന ജനറല്‍ സെക്രട്ടറി

 സുഹൈല ജി.ഐ.ഒ പ്രസിഡന്റ്;
റുക്സാന ജനറല്‍ സെക്രട്ടറി
കോഴിക്കോട്: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കേരളയുടെ 2012 വര്‍ഷത്തെ സംസ്ഥാന പ്രസിഡന്റായി എം.കെ. സുഹൈലയെയും ജനറല്‍ സെക്രട്ടറിയായി പി. റുക്സാനയെയും തെരഞ്ഞെടുത്തു.
എം. ഖദീജ കണ്ണൂര്‍, ലബീബ ഇബ്രാഹിം ആലപ്പുഴ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാണ്. സെക്രട്ടറിമാരായി എ. നജ്ദ, കോഴിക്കോട്, പി.എസ്. സുഫൈറ, എറണാകുളം എന്നിവരെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി നേതൃത്വം നല്‍കി.

പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം

പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം
തലശേãരി: സോളിഡാരിറ്റി പ്രവര്‍ത്തനഫണ്ട് ശേഖരണത്തിന്റെ തലശേãരി ഏരിയാതല ഉദ്ഘാടനം സതേണ്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.പി. ചിന്നന്‍ ഏരിയാ പ്രസിഡന്റ് ടി.എ. ശഹീദിനു സംഭാവന നല്‍കി നിര്‍വഹിച്ചു.  ഏരിയാ സമിതിയംഗങ്ങളായ കെ. നിയാസ്, സാജിദ് കോമത്ത് എന്നിവര്‍ പങ്കെടുത്തു.

'പ്രകൃതി സൌഹൃദ കാമ്പസ്' കാമ്പയിന് തുടക്കം

 
 
'പ്രകൃതി സൌഹൃദ
കാമ്പസ്' കാമ്പയിന് തുടക്കം
ന്യൂമാഹി: പെരിങ്ങാടി അല്‍ഫലാഹ് സ്കൂളിലെ എസ്.ഐ.ഒയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഹരിതവത്കരണം കാമ്പയിന് തുടക്കമായി. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ ഗോവിന്ദന്‍ മാസ്റ്റര്‍ വാഴത്തൈ നട്ട് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എം. സാദിഖ് അധ്യക്ഷത വഹിച്ചു. അല്‍ഫലാഹ് മാനേജര്‍ എം. ദാവൂദ്, കോളജ് പ്രിന്‍സിപ്പല്‍ ബഷീര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.പ്രസിഡന്റ് ജസീം സ്വാഗതവും സെക്രട്ടറി നസല്‍ നന്ദിയും പറഞ്ഞു.

പെട്ടിപ്പാലം: എസ്.പിക്ക് ഭീമ ഹരജി

 പെട്ടിപ്പാലം: 
എസ്.പിക്ക്  ഭീമ ഹരജി
തലശേãരി: പുന്നോല്‍ പെട്ടിപ്പാലം സമരത്തില്‍ പങ്കെടുക്കുന്ന വീട്ടമ്മമാരെയും വിദ്യാര്‍ഥിനികളെയും കള്ളക്കേസുകളില്‍ പെടുത്തുന്നതായി ആരോപിച്ച് തലശേãരി എസ്.ഐ സനല്‍കുമാര്‍, എ.എസ്.ഐ ജോസി എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രദേശത്തെ 350 സ്ത്രീകള്‍ ഒപ്പിട്ട ഭീമ ഹരജി ജില്ലാ പൊലീസ് സൂപ്രണ്ടിനു സമര്‍പ്പിച്ചു. മദേഴ്സ് എഗേന്‍സ്റ്റ് വേസ്റ്റ് ഡംബിങ്ങിന്റെ ആഭിമുഖ്യത്തിലാണ് ഹരജി നല്‍കിയത്. നഗരസഭാ ഓഫിസില്‍ ദേശവാസികള്‍ നല്‍കിയ വിവിധ ഹരജികളില്‍ ഒപ്പിട്ടവരും സമരത്തിനു നേതൃത്വം നല്‍കുന്നവരുമായവരുടെ പേരിലാണ് കള്ളക്കേസുകള്‍ എടുക്കുന്നത്. ഭീമ ഹരജി സമര്‍പ്പണത്തിന് ജബീന ഇര്‍ഷാദ്, റുബീനാ അനസ്, ആയിഷ, സുനിത, കെ.പി. സ്വാലിഹ, സജ്ന, മൈമൂന, സമീഹ, സൈബുന്നിസ എന്നിവര്‍ നേതൃത്വം നല്‍കി.

സ്ഫോടക വസ്തു ഉപയോഗം: ജാഗ്രത പാലിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി

 സ്ഫോടക വസ്തു ഉപയോഗം: ജാഗ്രത
പാലിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
പാടിയോട്ടുചാല്‍: സ്ഫോടക വസ്തു ഉപയോഗിക്കുന്നവരും നിയമപാലകരും ജാഗ്രത പാലിക്കണമെന്ന്  വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യാ ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വെടിക്കെട്ടപകടം നടന്ന പാടിയോട്ടുചാലിനടുത്ത ചുണ്ണാമുക്ക് സെന്റ് സ്റ്റീഫന്‍സ് പള്ളിയും മരിച്ചവരുടെ വീടുകളും ആശുപത്രിയില്‍ കഴിയുന്ന  ലില്ലിജോര്‍ജിനെയും നേതാക്കള്‍ സന്ദര്‍ശിച്ചു. സ്ഫോടക വസ്തു നിയമം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ജനങ്ങളുംഅധികൃതരും ഉറപ്പുവരുത്തണം. പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരായ ടോമി ജേക്കബ് രാജഗിരി, മോഹനന്‍ കുഞ്ഞിമംഗലം, ജില്ലാ വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ കരിവെള്ളൂര്‍ എന്നിവര്‍ സംസാരിച്ചു.

പ്രകാശനം ചെയ്തു

 പ്രകാശനം ചെയ്തു
പൈതല്‍ പി. കാഞ്ഞിരോടിന്റെ 'മാമ്പഴക്കാലം' കവിതാ സമാഹാരം ഡോ. പ്രിയദര്‍ശന്‍ ലാല്‍ പ്രകാശനം ചെയ്തു. കണ്ണൂര്‍ സൌത്ത് എ.ഇ.ഒ സി. വിജയന്‍ പുസ്തകം ഏറ്റുവാങ്ങി. എ.ടി. നാണുമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എ. രഘു സ്വാഗതവും പൈതല്‍ പി. കാഞ്ഞിരോട് നന്ദിയും പറഞ്ഞു.

ചേലോറ മാലിന്യ വിരുദ്ധ സമരം

ചേലോറ മാലിന്യ വിരുദ്ധ സമരം:
വീട്ടമ്മമാരുടെ ഉപരോധം
അധികൃതരെ കുഴക്കുന്നു
ഒമ്പതുദിവസം പിന്നിട്ട ചേലോറ മാലിന്യവിരുദ്ധ സമരം കൂടുതല്‍ ശക്തമാവുന്നു. സമരസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉപരോധത്തില്‍ പങ്കെടുക്കുന്ന വീട്ടമ്മമാരുടെ എണ്ണം ദിവസം കഴിയുന്തോറും വര്‍ധിച്ചുവരുന്നത് നഗരസഭാധികൃതര്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ നഗരസഭാ മാലിന്യവണ്ടി ട്രഞ്ചിങ് ഗ്രൌണ്ടില്‍ മാലിന്യമിറക്കുമെന്ന പ്രചാരണത്തെത്തുടര്‍ന്ന് ഏച്ചൂര്‍, വട്ടപ്പൊയില്‍ പ്രദേശത്തെ നിരവധി സ്ത്രീകള്‍ രാവിലെ മുതല്‍ ഗേറ്റിനു മുന്നില്‍ ഉപരോധം സൃഷ്ടിച്ചു. ചക്കരക്കല്ല് എസ്.ഐ ബിജു ജോണ്‍ ലൂക്കോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. സ്ത്രീകളുടെ ഉപരോധം കൂടുതല്‍ ശക്തമാണെന്നറിഞ്ഞതിനെത്തുടര്‍ന്ന് വാരം ബസാര്‍ വരെ എത്തിയ നഗരസഭയുടെ മാലിന്യവണ്ടി തിരിച്ചുവിടുകയായിരുന്നു.
ഉപരോധസമരം വട്ടപ്പൊയില്‍ മഹല്ല് ഖത്തീബ് മുഹമ്മദലി അല്‍ ഖാസിം ഉദ്ഘാടനം ചെയ്തു. രാജീവന്‍ ചേലോറ, മധു ചേലോറ, രമേശന്‍ മാമ്പ, രമ്യ പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.
ചേലോറയിലെ കുടിവെള്ളപ്രശ്നത്തിന് ശാശ്വതപരിഹാരം കാണാതെ അധികൃതരുടെ ചര്‍ച്ചകളും ഉറപ്പുകളും പ്രഹസനമാവുകയാണെന്നും ചേലോറയില്‍ മാലിന്യം തള്ളാനുള്ള ശ്രമം എന്തുവിലകൊടുത്തും തടയുമെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു. സോളിഡാരിറ്റി കാഞ്ഞിരോട് ഏരിയയിലെ പ്രവര്‍ത്തകര്‍ ബുധനാഴ്ച ചേലോറ ഉപരോധസമരത്തില്‍ പങ്കെടുക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ സന്നദ്ധസംഘടനകള്‍ സമരത്തില്‍ പങ്കാളികളാവുമെന്നാണ് സൂചന.