ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, October 23, 2011

വാഹനജാഥക്ക് സ്വീകരണം നല്‍കി

 വാഹനജാഥക്ക്
സ്വീകരണം നല്‍കി
ചക്കരക്കല്ല്: സോളിഡാരിറ്റി  മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന ജില്ലാ വാഹന ജാഥക്ക് ചക്കരക്കല്ലില്‍ സ്വീകരണം നല്‍കി.വൈകുന്നേരം നടന്ന പൊതുയോഗം സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരോട് ഏരിയ പ്രസിഡന്റ് കെ.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. എം. മുകുന്ദന്‍ മാസ്റ്റര്‍, ചാലോടന്‍ രാജീവന്‍, എ.കെ. സുരേന്ദ്രന്‍, സി.കെ. മുനവിര്‍,കെ.എം. മഖ്ബൂല്‍, ഫാറൂഖ് ഉസ്മാന്‍, അനൂപ്കുമാര്‍, മുനീര്‍ അഞ്ചരക്കണ്ടി ,ഇ.അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു. ടൌണില്‍ നടന്ന പ്രകടനത്തിന് സി.ടി. അശ്കര്‍, അബ്ദുല്‍ഗഫൂര്‍, കെ.വി. അഷ്റഫ്,  സി.ടി. ശഫീഖ് , മുനീര്‍, ബഷീര്‍ മുണ്ടേരി എന്നിവര്‍ നേതൃത്വം നല്‍കി.

മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം: കണ്ണൂര്‍ ജില്ലാ വാഹനജാഥക്ക് തുടക്കമായി

 മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഒക്ടോബര്‍ 22 മുതല്‍ 25 വരെ നടത്തുന്ന വാഹന ജാഥയുടെ ഉദ്ഘാടനം പാനൂരില്‍ സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍ മാസ്റ്റര്‍ സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന് പതാക കൈമാറി നിര്‍വഹിക്കുന്നു. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ശഫീഖ്, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍, സോളിഡാരിറ്റി മീഡിയാ കണ്‍വീനര്‍ ടി.പി. ഇല്യാസ്, ഇബ്രാഹിം തുടങ്ങിയവര്‍ സമീപം.
മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം:
കണ്ണൂര്‍ ജില്ലാ വാഹനജാഥക്ക് തുടക്കമായി
പാനൂര്‍: മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഒക്ടോബര്‍ 22 മുതല്‍ 25 വരെ നടത്തുന്ന വാഹനജാഥയുടെ പതാക പാനൂരില്‍ സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍ മാസ്റ്റര്‍ ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന് കൈമാറി.
ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ശഫീഖ്, കൂത്തുപറമ്പ് ഏരിയാ വൈസ് പ്രസിഡന്റ് വി.പി. അനൂപ്കുമാര്‍, അജ്മല്‍, ഉമര്‍ ഫാറൂഖ് എന്നിവര്‍ സംസാരിച്ചു.

വീരാജ്പേട്ട ടൌണ്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു.

  വീരാജ്പേട്ട ടൌണ്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു.
വീരാജ്പേട്ട: വീരാജ്പേട്ട ടൌണ്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു. നന്നേ വീതികുറഞ്ഞ റോഡുകളും ക്രമമല്ലാത്ത പാര്‍ക്കിങ്ങുമാണ് ടൌണിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം. വീരാജ്പേട്ട  ടൌണിന്റെ ചൌക്കില്‍നിന്നും എഫ്.എം.സി റോഡ് മെയിന്‍റോഡിന് ആകെ ആറുമീറ്റര്‍ വീതിയില്‍ മാത്രമാണ് ടാറിങ്ങുള്ളത്.
ശരിയായ ഫുട്പാത്തോ പാര്‍ക്കിങ് ഇടമോ ഇല്ലാത്തതിനാല്‍ ചൌക്കി മുതല്‍ ബദ്രിയ ജങ്ഷന്‍ വരെ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്.
ട്രാഫിക് പൊലീസിന്റെ അനാസ്ഥയും ഗതാഗതക്കുരുക്കിന് കാരണമായി പറയപ്പെടുന്നു. ബദ്രിയ ജങ്ഷന്‍ മുതല്‍ സുണ്ണദബീദി വഴി ഗോണിക്കുപ്പ റോഡ് (ബ്രൈറ്റ് ജങ്ഷന്‍) വരെയും ബ്രൈറ്റ് ജങ്ഷന്‍ മുതല്‍ ചൌക്കി വരെയുമുള്ള റോഡ് തകര്‍ന്നതിനാല്‍  ഈ വഴിയുള്ള ഗതാഗതവും നരകതുല്യമാണ്.
മാത്രമല്ല, ഇവ വണ്‍വേ ആയതിനാല്‍ വന്‍ വാഹന തിരക്കാണ് ഈ റൂട്ടില്‍ അനുഭവപ്പെടുന്നത്. ഗോണിക്കുപ്പ റോഡില്‍ ഫൂട്പാത്തില്ലാത്തതിനാല്‍ കാല്‍നട യാത്രക്കാര്‍ നന്നേ ബുദ്ധിമുട്ടുകയാണ്.

PRABODHANAM WEEKLY