ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, January 31, 2013

MANAGER



JUMA


MALARVADY


പൊതുസ്ഥാപനങ്ങളെ സര്‍ക്കാര്‍ തകര്‍ക്കുന്നു -വെല്‍ഫെയര്‍ പാര്‍ട്ടി

 പൊതുസ്ഥാപനങ്ങളെ സര്‍ക്കാര്‍
തകര്‍ക്കുന്നു -വെല്‍ഫെയര്‍ പാര്‍ട്ടി 
തിരുവനന്തപുരം: അവശ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുസ്ഥാപനങ്ങളായ വൈദ്യുതി ബോര്‍ഡ്, കെ.എസ്.ആര്‍.ടി.സി, ജല അതോറിറ്റി എന്നിവയെ തകര്‍ത്ത് ഈ മേഖലകള്‍ സമ്പൂര്‍ണമായി സ്വകാര്യമേഖലക്ക് വിട്ടുകൊടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ശ്രമിക്കുന്നതായി വെല്‍ഫെയര്‍ പാര്‍ട്ടി ആരോപിച്ചു. സര്‍ക്കാര്‍ നിലപാടിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഡീസല്‍ സബ്സിഡി പിന്‍വലിച്ചതുമൂലം പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥശ്രമം നടത്തിയിട്ടില്ല. മന്ത്രിസഭാ തീരുമാനം കബളിപ്പിക്കലാണ്. ഡീസല്‍ സബ്സിഡി പുന$സ്ഥാപിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ നിരവധി വഴിയുണ്ടായിട്ടും കത്തെഴുതി കാത്തിരിക്കയാണ്.
മന്ത്രിസ്ഥാനങ്ങള്‍ക്കും പദവികള്‍ക്കും വേണ്ടി സമ്മര്‍ദം പയറ്റുന്ന യു.ഡി.എഫിലെ ഘടകകക്ഷികള്‍  ജനങ്ങളുടെ പൊതുആവശ്യത്തിന് അതുപയോഗിക്കുന്നില്ല. ലീഗിനും കേരള കോണ്‍ഗ്രസിനും ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍ അവരുടെ ശക്തി ഉപയോഗിക്കണം. കെ.എസ്.ആര്‍.ടി.സിയെ ഇല്ലാതാക്കാനാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചിരിക്കുന്നത്. ഡീസല്‍ വിലവര്‍ധനയുടെ സാഹചര്യം അവസരമായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ശ്രമം. അതുകൊണ്ടാണ് സ്വകാര്യ പമ്പുകളെ ആശ്രയിക്കാന്‍ കെ.എസ്.ആര്‍.ടി.സിയെ അനുവദിക്കാത്തത്.
വൈദ്യുതി വിതരണത്തെ സ്വകാര്യവത്കരിക്കുന്ന കേന്ദ്ര സര്‍ക്കാറിന്‍െറ വായ്പാ പുന$സംഘടനാ പാക്കേജില്‍ കേരളം ഒപ്പിട്ടത് ലാഘവത്തോടെയാണ്. മുഖ്യമന്ത്രി അറിയാതെ വൈദ്യുതി മന്ത്രി കരാര്‍ ഒപ്പിടാന്‍ അനുവദിക്കില്ല. ഇത് നാടകമാണ്. വൈദ്യുതി വിതരണം സ്വകാര്യ കമ്പനികളെ ഏല്‍പിച്ച ദല്‍ഹിയില്‍ നിരക്ക് വന്‍തോതില്‍ ഉയര്‍ന്നു. 
കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന കേരളത്തില്‍ ജലവിതരണരംഗം സ്വകാര്യമേഖലക്ക് തീറെഴുതാനുള്ള നീക്കം കേരളത്തിലേക്ക് വരുന്ന സ്വകാര്യ-വിദേശ കമ്പനികള്‍ക്കു വേണ്ടിയാണ്. ഇത്രയും രൂക്ഷ പ്രതിസന്ധിയിലേക്ക് സംസ്ഥാനം പോയിട്ടും ഇടതുപക്ഷം നിഷ്ക്രിയമാണെന്നും ജനവിരുദ്ധ നയത്തിനുള്ള പരോക്ഷ പിന്തുണയാണിതെന്നും അവര്‍ പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേന്ദ്രന്‍ കരീപ്പുഴ, സെക്രട്ടറിമാരായ കെ.എ. ഷെഫീഖ്, ശ്രീജ നെയ്യാറ്റിന്‍കര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.