ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, September 12, 2012

സ്വാഗതസംഘം രൂപവത്കരിച്ചു

സ്വാഗതസംഘം രൂപവത്കരിച്ചു
വളപട്ടണം: ഭരണകൂട ജനദ്രോഹങ്ങള്‍ക്കും പ്രതിപക്ഷ നിഷ്ക്രിയതക്കുമെതിരെ ജനപക്ഷ രാഷ്ട്രീയമുന്നേറ്റം എന്ന സന്ദേശവുമായി സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ആഹ്വാനയാത്രക്ക് അഴീക്കോട് മണ്ഡലം സ്വാഗതസംഘം രൂപവത്കരിച്ചു. പി.പി. രവീന്ദ്രന്‍ (ചെയര്‍.), എന്‍.എം. കോയ, കെ.കെ. നസ്റീന (വൈ. ചെയര്‍.), സി.എച്ച്. ഷൗക്കത്തലി (ജന. കണ്‍.) എന്നിവരെ തെരഞ്ഞെടുത്തു.
അഴീക്കോട് മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ജില്ലാ സെക്രട്ടറി എന്‍.എം. ഷഫീഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് രാജീവ് മഠത്തില്‍ അധ്യക്ഷത വഹിച്ചു. എന്‍.എം. കോയ, ടി.പി. ഇല്യാസ്, ഇ.കെ. സാജിദ് പാപ്പിനിശ്ശേരി എന്നിവര്‍ സംസാരിച്ചു. സി.എച്ച്. ഷൗക്കത്തലി സ്വാഗതവും പി.പി. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

എസ്.ഐ.ഒ പ്രതിഷേധ പ്രകടനം നടത്തി

 എസ്.ഐ.ഒ പ്രതിഷേധ പ്രകടനം നടത്തി
ഇരിക്കൂര്‍: എസ്.ഐ.ഒ പ്രവര്‍ത്തകരെ കൊണ്ടോട്ടിയില്‍വെച്ച് എം.എസ്.എഫ് പ്രവര്‍ത്തകരും തലശ്ശേരിയില്‍വെച്ച് എസ്.എഫ്.ഐക്കാരും ആക്രമിച്ചതില്‍ ഇരിക്കൂറില്‍ പ്രതിഷേധ പ്രകടനം നടത്തി. എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് യൂനുസ് സലിം സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് മുഹമ്മദ് ആഷിഖ്, കെ.ടി. കഫീല്‍, ഷാഹില്‍ എന്നിവര്‍ നേതൃത്വം നല്‍കി. അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

പ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം
മട്ടന്നൂര്‍: തലശ്ശേരി എന്‍ജിനീയറിങ് കോളജിലെ എസ്.ഐ.ഒ പ്രവര്‍ത്തകരെ എസ്.എഫ്.ഐക്കാര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എസ്.ഐ.ഒ ഉളിയില്‍ യൂനിറ്റിന്‍െറ നേതൃത്വത്തില്‍ നരയമ്പാറയില്‍ നിന്ന് ഉളിയിലേക്ക് പ്രകടനം നടത്തി. മട്ടന്നൂര്‍ ഏരിയാ പ്രസിഡന്‍റ് സഫീര്‍ ഉളിയില്‍, കെ.വി. ജംഷീര്‍ അലി, ഷമീര്‍, നഈം എന്നിവര്‍ നേതൃത്വം നല്‍കി.

എസ്.എഫ്.ഐയുടേത് ഗുണ്ടാരാഷ്ട്രീയം -എസ്.ഐ.ഒ

എസ്.എഫ്.ഐയുടേത് 
ഗുണ്ടാരാഷ്ട്രീയം -എസ്.ഐ.ഒ
തലശ്ശേരി: എസ്.എഫ്.ഐ കേരളത്തിലെ കാമ്പസില്‍ പിന്തുടരുന്നത് ഗുണ്ടാ രാഷ്ട്രീയമാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തലശ്ശേരി എന്‍ജിനീയറിങ് കോളജില്‍ എസ്.ഐ.ഒ പ്രവര്‍ത്തകരെ മര്‍ദിച്ച എസ്.എഫ്.ഐ നടപടിയില്‍ അദ്ദേഹം പ്രതിഷേധിച്ചു. എന്‍ജിനീയറിങ് കോളജില്‍ നടന്ന സംഭവം സി.പി.എമ്മിന്‍െറ ഫാഷിസ്റ്റ് സ്വഭാവമാണ് വെളിപ്പെടുത്തുന്നത്. സംഭവത്തില്‍ കണ്ടാലറിയുന്ന 20 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ തലശ്ശേരി പൊലീസിലും കോളജ് പ്രിന്‍സിപ്പലിനും പരാതി നല്‍കി. മര്‍ദനത്തില്‍ പരിക്കേറ്റ നാല് എസ്.ഐ.ഒ പ്രവര്‍ത്തകരെ തലശ്ശേരി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അക്രമികള്‍ക്കെതിരെ പരാതി നല്‍കിയില്ളെങ്കില്‍ പ്രിന്‍സിപ്പല്‍ക്കെതിരെ യു.ജി.സിയിലും ആന്‍റി റാഗിങ് സെല്ലിലും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്‍റ് യൂനുസ് സലീം, ജില്ലാ സെക്രട്ടറി കെ.എം. ആശിഖ്, എന്‍ജിനീയറിങ് കോളജ ് കാമ്പസ് സെക്രട്ടറി കെ. അഫ്സല്‍ ഹുസൈന്‍ എന്നിവരും  പങ്കെടുത്തു.