ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, May 29, 2011

KANHIRODE NEWS

 
മായന്‍മുക്ക്-കാഞ്ഞിരോട് റോഡിലെ
കലുങ്ക് പുനര്‍നിര്‍മാണം തുടങ്ങി
കാഞ്ഞിരോട്: പൊട്ടിപ്പിളര്‍ന്ന് ഗതാഗതം അപകടാവസ്ഥയിലായ മായന്‍മുക്ക്-കാഞ്ഞിരോട് റോഡിലെ കലുങ്കിന് ശാപമോക്ഷമാകുന്നു. മുണ്ടേരി പഞ്ചായത്തിലെ മായന്‍മുക്ക്-കാഞ്ഞിരോട് റോഡിലെ കലുങ്കിന്റെ അപകടാവസ്ഥ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കലുങ്ക് പുനര്‍നിര്‍മിക്കണമെന്ന പ്രദേശവാസികളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് ഇപ്പോള്‍ പുനര്‍നിര്‍മാണം ആരംഭിച്ചത്. മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, അല്‍ഹുദ സ്കൂള്‍, കാഞ്ഞിരോട് സ്കൂള്‍, മദ്റസ വില്ലേജ് ഓഫിസ്, മൃഗാശുപത്രി തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് മുണ്ടേരി, മായന്‍മുക്ക് പ്രദേശത്തുകാര്‍ക്ക് എളുപ്പം ഈ റോഡിലൂടെ എത്താം.
റോഡില്‍ തെരുവുവിളക്ക് സ്ഥാപിക്കാത്തത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. പരാതി നല്‍കിയിട്ടും തെരുവുവിളക്ക് സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് പരിസരത്തെ വീട്ടുകാര്‍ സ്വന്തം ചെലവില്‍ തെരുവുവിളക്ക് സ്ഥാപിച്ചിരിക്കുകയാണ്. അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

IPH KANNUR

സംഘ് പരിവാര്‍  സാമ്രാജ്യത്വ കൂട്ടുകെട്ടിന്റെ
ഇന്ത്യന്‍ ഏജന്റ് -സലീം മമ്പാട്
പഴയങ്ങാടി: അമേരിക്ക, ഇസ്രായേല്‍ സാമ്രാജ്യത്വ കൂട്ടുകെട്ടിന്റെ അജണ്ട നടപ്പില്‍ വരുത്തുന്ന ഇന്ത്യയിലെ ഏജന്റാണ് സംഘ്പരിവാറെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സലീം മമ്പാട്. പഴയങ്ങാടിയില്‍ ഐ.പി.എച്ച് പുസ്തക മേള സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന 'ഭീകര വിരുദ്ധ പോരാട്ടത്തിന്റെ രാഷ്ട്രീയം' സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോവിയറ്റ് റഷ്യയോട് ആഭിമുഖ്യം പുലര്‍ത്തിയ ഇന്ത്യയുടെ ചായ്വ് നരസിംഹ റാവു മുതല്‍ മന്‍മോഹന്‍ സിങ് വരെയുള്ളവരുടെ കാലഘട്ടത്തിലാണ് അമേരിക്കക്കുള്ള ദാസ്യവേലയിലെത്തിയത്.  അസിമാനന്ദയുടെ കുറ്റസമ്മതത്തിന് ശേഷം രാജ്യത്ത് ഭീകരസ്ഫോടനങ്ങളുണ്ടായില്ലെന്നത് ഇത്തരം  സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ സംഘ് പരിവാറാണ് പ്രവര്‍ത്തിക്കുന്നതെന്നതിലേക്കാണ് വിരല്‍ ചൂന്റണ്ടുന്നത്.
വര്‍ഗീയതക്കും സാമ്രാജ്യത്വത്തിനുമെതിരെ പോരടിക്കുന്നവരെ മാധ്യമങ്ങളുടെ സഹായത്തോടെ ഭീകര വാദികളാക്കുന്ന പ്രവണത സാമ്രാജ്യത്വത്തിന്റെ നിഗൂഢ ശ്രമമാണ്. 30 വര്‍ഷത്തെ ഹുസ്നി മുബാറക്കിന്റെ ഭരണം തൂത്തെറിയാനായതും കേണല്‍ ഖദ്ദാഫിക്ക് നേരെ ഭീഷണിയുയര്‍ത്താനായതും ലോകത്ത് നടക്കുന്ന നവ വിപ്ലവത്തിന്റ പരിണത ഫലമാണ്. അധികാരത്തില്‍ അള്ളിപ്പിടിക്കുന്ന സ്വാര്‍ഥ മോഹികളെ കടപുഴക്കാനാവുന്നത് മതവിശ്വാസികള്‍ക്കും കമ്യൂണിസ്റ്റുകള്‍ക്കും വിമോചനത്തിന്റെ മുദ്രാവാക്യം മുഴക്കാനായതിനാലാണ്. അപ്പോഴാണ് മുഹമ്മദും മോസസും ഭക്തസിങും സോക്രട്ടീസും ഇവര്‍ക്ക് ഭീകരവാദിയാകുന്നത്  ^അദ്ദേഹം തുടര്‍ന്നു. മുഹമ്മദ് സാജിദ് നദ്വി അധ്യക്ഷം വഹിച്ചു.   മുനീഫ് ഖിറാഅത്ത് നടത്തി.ഫൈസല്‍ പാളയം സ്വാഗതം പറഞ്ഞു.

SOLIDARITY MATTANNUR

സോളിഡാരിറ്റി ജനകീയ കുടിവെള്ള
പദ്ധതി സമര്‍പ്പണം ജൂണ്‍ അഞ്ചിന്
മട്ടന്നൂര്‍: സോളിഡാരിറ്റി സംസ്ഥാന കുടിവെള്ള പദ്ധതിയുടെ ഭാഗമായി പുന്നാട് ലക്ഷം വീട് കോളനിയില്‍ ഒരുക്കിയ ജനകീയ കുടിവെള്ള പദ്ധതി ജൂണ്‍ അഞ്ചിന് നാടിന് സമര്‍പ്പിക്കും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബുറഹ്മാന്‍ സമര്‍പ്പണ പരിപാടി ഉദ്ഘാടനം ചെയ്യും. കുടിവെള്ള ക്ഷാമം രൂക്ഷമായി നേരിടുന്ന പുന്നാട് കോളനിയിലെ നാല്‍പതോളം വീട്ടുകാര്‍ക്ക് സോളിഡാരിറ്റിയുടെ കുടിവെള്ള പദ്ധതി വലിയ അനുഗ്രഹമായി മാറും. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനത്തിന് ഉത്സവഛായ പകരാന്‍ കോളനി വാസികളും നാട്ടുകാരും തയാറെടുക്കുകയാണ്. ഘോഷയാത്ര ഉള്‍പ്പെടെ വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.
പരിപാടിയുടെ വിജയത്തിന് വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. യോഗത്തില്‍ സോളിഡാരിറ്റി ജില്ലാ സെക്രട്ടറി എന്‍.എം. ഷഫീഖ് അധ്യക്ഷത വഹിച്ചു. പി.സി. മുനീര്‍, കെ.പി. റസാഖ്, കെ.വി. സാദിഖ് എന്നിവര്‍ സംസാരിച്ചു. ടി.കെ. മുനീര്‍ സ്വാഗതവും ഷാനിഫ് ഇരിട്ടി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: പി.സി. മുനീര്‍ (ചെയര്‍.), ടി.കെ. മുഹമ്മദ് അസ്ലം (ജന. കണ്‍.), ടി.കെ. മുനീര്‍ (കണ്‍.), ഷക്കീബ് ഉളിയില്‍ (പ്രചാരണം), ഷാനിദ് ഇരിട്ടി (പ്രോഗ്രാം), സി.കെ. അന്‍സാര്‍ (സജ്ജീകരണം), കെ.വി. നിസാര്‍ (ഘോഷയാത്ര), പി.പി. റിയാസ് (ഡെക്കറേഷന്‍), നൌഷാദ് മേത്തര്‍ ( പബ്ലിക് റിലേഷന്‍), കെ.വി. സാദിഖ് (റിസപ്ഷന്‍), പി. അബൂബക്കര്‍ (റിഫ്രഷ്മെന്റ്).

COORG NEWS

കുടകില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു
മടിക്കേരി: കാലവര്‍ഷം വൈകിയത് കുടകില്‍ കുടിവെള്ളക്ഷാമം രൂക്ഷമാക്കുന്നു. ജില്ലാ ആസ്ഥാനമായ മടിക്കേരിയിലും വാണിജ്യകേന്ദ്രമായ കുശാല്‍നഗറിലും മേയ് മാസം ആദ്യവാരംതന്നെ കടുത്ത കുടിവെള്ളക്ഷാമമാണ് നേരിടുന്നത്.
മടിക്കേരി ടൌണിലേക്ക് കുടിവെള്ളം വിതരണം ചെയ്തുകൊണ്ടിരുന്ന 'കൂട്ട്ഹൊള' വരണ്ട നിലയിലാണ്. മടിക്കേരി ടൌണില്‍ ഇപ്പോള്‍ ആഴ്ചയില്‍ നാലു ദിവസം മാത്രമാണ് കുടിവെള്ള വിതരണം നടക്കുന്നത്. അനധികൃത ഹോംസ്റ്റേകളും റിസോര്‍ട്ടുകളും വെള്ളമൂറ്റുന്നതും വേനലവധിയായതിനാല്‍ വിനോദസഞ്ചാരികള്‍ വര്‍ധിച്ചതുമാണ് ഒരു കാരണം.
വീരാജ്പേട്ട നഗരത്തില്‍ മറ്റു പട്ടണങ്ങളെ അപേക്ഷിച്ച് കുടിവെള്ളക്ഷാമം കുറവാണെങ്കിലും ടൌണിലേക്ക് കുടിവെള്ളം വിതരണം ചെയ്തിരുന്ന ബേത്തരി പുഴയും കദനൂര്‍ പുഴയും വരണ്ടുകിടപ്പാണ്. കാലവര്‍ഷം താമസിക്കുകയാണെങ്കില്‍ വെള്ളക്ഷാമം രൂക്ഷമാകാനാണ് സാധ്യത.
കുശാല്‍നഗര്‍ ടൌണിലേക്ക് കുടിവെള്ളം വിതരണം ചെയ്തിരുന്ന ബൈല്‍കൊപ്പയിലെ കാവേരി പുഴയിലും നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. കുടകിലെ മിക്ക നഗരങ്ങളിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുടിവെള്ളക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
അതിനിടെ, ജില്ലാ ഭരണകൂടം പ്രത്യേക കുടിവെള്ള പദ്ധതിക്കുവേണ്ടി 8.50 കോടി രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്.

MALARVADY

മലര്‍വാടി കളിക്കളം സംഘടിപ്പിച്ചു
പാപ്പിനിശേãരി: വളപട്ടണം ഏരിയാ മലര്‍വാടി കളിക്കളം സംഘടിപ്പിച്ചു. പാപ്പിനിശേãരി മസ്ജിദുല്‍ ഈമാന്‍ കാമ്പസില്‍ നടന്ന മത്സരങ്ങളില്‍ വളപട്ടണം, പുതിയതെരു, പാപ്പിനിശേãരി, അഴീക്കോട് യൂനിറ്റുകളിലെ ബാലസംഘാംഗങ്ങള്‍ പങ്കെടുത്തു. സീനിയര്‍ വിഭാഗത്തില്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍ പാപ്പിനിശേãരി യൂനിറ്റിലെ അഫ്റാഹും സഫ്വാനും മൂന്നാം സമ്മാനം സയാനും നേടി. ജൂനിയര്‍ വിഭാഗത്തില്‍ പാപ്പിനിശേãരി യൂനിറ്റിലെ അയ്മന്‍, കോഴിക്കോട് യൂനിറ്റിലെ താനിയ സമീന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.  കിഡ്സ് വിഭാഗത്തില്‍ പാപ്പിനിശേãരി യൂനിറ്റിലെ കെ. റജിന്‍, വളപട്ടണം യൂനിറ്റിലെ നമീഅ, പാപ്പിനിശേãരി യൂനിറ്റിലെ ജിനാന്‍ എന്നിവര്‍ വിജയികളായി. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് വി.എന്‍. ഹാരിസ് ഉദ്ഘാടനം ചെയ്തു.  മലര്‍വാടി ഏരിയാ രക്ഷാധികാരി എന്‍.എം. കോയ അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റര്‍ കെ.പി. നാസര്‍, സാജിത്, അബ്ബാസ്, ഫൈസല്‍, റഷീദ് മാസ്റ്റര്‍, ജാഫര്‍, റഫീഖ്, അശ്റഫ്, ആമിന, ഷാദിയ, റംഷീന എന്നിവര്‍ നേതൃത്വം നല്‍കി.

ഫുട്ബാള്‍ മത്സരം
തലശേãരി: മലര്‍വാടി ബാലസംഘം ജില്ലാതല ഫുട്ബാള്‍ മത്സരം തലശേãരിയില്‍ ജില്ലാ രക്ഷാധികാരി ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മാടായി എഫ്.സി വിജയിച്ചു. വളപട്ടണം എഫ്.സി റണ്ണേഴ്സ് ആയി. വിജയികള്‍ക്കുള്ള സമ്മാനം മലര്‍വാടി ജില്ലാ കോഓഡിനേറ്റര്‍ സി. അബ്ദുന്നാസര്‍ വിതരണം ചെയ്തു.
നസ്ലിന്‍, ശുഹൈബ് എന്നിവര്‍ കളികള്‍ നിയന്ത്രിച്ചു.

QURA'N STUDY CENTRE

ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പരീക്ഷ
ചക്കരക്കല്ല്: ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ പൊതുപരീക്ഷയുടെ ഭാഗമായി ജില്ലാടിസ്ഥാനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷ നടന്നു. കൌസര്‍ കോംപ്ലക്സ്, മട്ടാമ്പ്രം ഇസ്ലാമിക് സെന്റര്‍, അല്‍ഫലാഹ് കോളജ് മാഹി തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരീക്ഷയില്‍ 500ലധികംപേര്‍ പരീക്ഷയെഴുതി. കുടുംബിനികള്‍, വിദ്യാര്‍ഥികള്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ബിസിനസ് രംഗത്തുള്ളവര്‍ തുടങ്ങിയവരുടെ സാന്നിധ്യം വേറിട്ട കാഴ്ചയായി. കൌസര്‍ കോംപ്ലക്സില്‍ നടന്ന പരീക്ഷക്ക് എന്‍.എം. മൂസ മാസ്റ്റര്‍, പി.സി.മുനീര്‍, കെ.കെ. ഇബ്രാഹിം മാസ്റ്റര്‍, ഹിശാം മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.