ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, July 1, 2012

SCHOLARSHIP

ARAMAM MONTHLY

ആഹ്ളാദപ്രകടനം നടത്തി

ആഹ്ളാദപ്രകടനം
നടത്തി
കണ്ണൂര്‍: ഈജിപ്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥി മുഹമ്മദ് മുര്‍സി വിജയിച്ചതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് എസ്.ഐ.ഒ പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി.
താവക്കര ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് യൂനുസ് സലീം, സെക്രട്ടറി ആശിഖ്, ശിഹാദ് കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.

സ്വാശ്രയ വിദ്യാഭ്യാസം: സോഷ്യല്‍ ഓഡിറ്റിങ് ഏഴിന്

സ്വാശ്രയ വിദ്യാഭ്യാസം:
സോഷ്യല്‍ ഓഡിറ്റിങ് ഏഴിന്
കോഴിക്കോട്: ദശാബ്ദം പിന്നിട്ട സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം, നിലവിലെ അവസ്ഥ, അടിസ്ഥാന സൗകര്യങ്ങള്‍, പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളുടെ ജോലിലഭ്യത, സ്വാശ്രയ വിദ്യാഭ്യാസത്തിലൂടെ രൂപപ്പെട്ട സാമൂഹിക അന്തരീക്ഷം എന്നീ വിഷയങ്ങളില്‍ എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി ജൂലൈ ഏഴിന് 2.30ന് കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും എറണാകുളം ടൗണ്‍ഹാളിലും സോഷ്യല്‍ ഓഡിറ്റിങ് നടത്തും. വനിതാ കമീഷന്‍ മുന്‍ ചെയര്‍പേഴ്സന്‍ ജസ്റ്റിസ് ശ്രീദേവി, ഡോ. എസ്. ബലരാമന്‍, പ്രഫ. എന്‍.പി. ഹാഫിസ് മുഹമ്മദ്, പ്രഫ. കെ. അരവിന്ദാക്ഷന്‍, ഡോ. ശിവാനന്ദന്‍, ഒ. അബ്ദുറഹ്മാന്‍, ഡോ. ബദിയുസ്സമാന്‍, ഫസല്‍ കാദിക്കോട്, എന്‍.പി. ജിഷാര്‍, ശിഹാബ് പൂക്കോട്ടൂര്‍, എന്‍.കെ. സുഹൈല എന്നിവര്‍ അടങ്ങിയ പാനലാണ് സോഷ്യല്‍ ഓഡിറ്റിങ് നിയന്ത്രിക്കുക.
സ്വാശ്രയ വിദ്യാഭ്യാസ മേഖലയുമായി സംബന്ധിച്ച വിമര്‍ശങ്ങളും പരാതികളും പാനലിന് മുന്നില്‍ ഉന്നയിക്കാം. അല്ളെങ്കില്‍ സെക്രട്ടറി, വിദ്യാര്‍ഥി ഭവനം, യു.കെ. ശങ്കുണ്ണി റോഡ്, കാലിക്കറ്റ്-1 എന്ന വിലാസത്തില്‍ അയക്കാം.