ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, December 15, 2011

കാണാനില്ലെന്ന് പരാതി

 കാണാനില്ലെന്ന് പരാതി
പതിനാറുകാരനെ കാണാനില്ലെന്ന് പരാതി. കാഞ്ഞിരോട് ചൂലോട്ടില്‍ കെ. അസീസിന്റെയും സാറു ഉമ്മയുടെയും മകന്‍ സി.പി. അസ്റുദ്ദീനെയാണ് ചൊവ്വാഴ്ച മുതല്‍ കാണാതായത്. ഇതുസംബന്ധിച്ച് ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കി.

REGARDS

PRABODHANAM WEEKLY

ദേശീയപാത വികസനം: സോളിഡാരിറ്റി സമരജാഥ നാളെ

ദേശീയപാത വികസനം:
സോളിഡാരിറ്റി സമരജാഥ നാളെ
തളിപ്പറമ്പ്: ദേശീയപാത വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കുക, ബി.ഒ.ടി അടിസ്ഥാനത്തിലുള്ള വികസനം തള്ളിക്കളയുക, ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെ റോഡ് പണിയുക എന്നീ ആവശ്യങ്ങളുന്നയിച്ച് 16ന് സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയാ കമ്മിറ്റി നിര്‍ദിഷ്ട കുറ്റിക്കോല്‍^ചുടല ബൈപാസ് പ്രദേശങ്ങളിലൂടെ സമരജാഥ സംഘടിപ്പിക്കും. രാവിലെ ഒമ്പതിന് കോരന്‍പീടികയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. റിയാസ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6.30ന് കുപ്പത്ത് സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്യും. ദേശീയപാത സമരസമിതി കണ്‍വീനര്‍ യു.കെ. സെയ്ദ് മുഖ്യപ്രഭാഷണം നടത്തും.  സംഘാടക സമിതി യോഗത്തില്‍ ഏരിയാ പ്രസിഡന്റ് മിഫ്താഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. നാരായണന്‍, എ.വി. ഷരീഫ്, കെ.കെ. ഖാലിദ് എന്നിവര്‍ സംസാരിച്ചു.

സംവാദം സംഘടിപ്പിച്ചു

സംവാദം സംഘടിപ്പിച്ചു
പിലാത്തറ: വിളയാങ്കോട് വിറാസ് കോളജ് എന്‍.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി 'മാധ്യമങ്ങളും മനുഷ്യാവകാശവും' എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. സംവാദം ടി.ഐ.ടി ഗ്രൂപ്പ് ജനറല്‍ സെക്രട്ടറി എ. മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി. മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. കെ.പി. അരവിന്ദന്‍, പി.കെ. സതീശന്‍, ടി.വി. പത്മനാഭന്‍, രാഘവന്‍ കടന്നപ്പള്ളി, പ്രകാശന്‍, ജോസ് പരിയാരം എന്നിവര്‍ സംബന്ധിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എ.പി. ഷമീര്‍ സ്വാഗതവും കെ.എം. ആനിസ നന്ദിയും പറഞ്ഞു.

കാഞ്ഞിരോട് എ.യു.പി സ്കൂള്‍

 കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ എല്‍.പി അറബിക് വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടിയ കാഞ്ഞിരോട് എ.യു.പി സ്കൂള്‍ ടീം