Monday, December 19, 2011
പെട്ടിപ്പാലം സമര ഡോക്യുമെന്ററി പ്രകാശനം ഇന്ന്
തലശേãരി: പുന്നോല്‍ പെട്ടിപ്പാലത്ത് നഗരസഭ നടത്തുന്ന നിയമവിരുദ്ധ മാലിന്യം തള്ളലിനെതിരെ സമരരംഗത്തുള്ള പൊതുജനാരോഗ്യ സംരക്ഷണ സമിതി കഴിഞ്ഞ 48 ദിവസങ്ങളിലായി നടത്തിവരുന്ന ഉപരോധ സമരത്തിന്റെ ദൃശ്യങ്ങളും പ്രദേശത്തിന്റെ ചരിത്രവും നഗരസഭ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും കോര്‍ത്തിണക്കി നിര്‍മിച്ച ഡോക്യുമെന്ററി ഫിലിം ഇന്ന് 12ന് കണ്ണൂര്‍ പ്രസ്ക്ലബില്‍ സിനിമാ സംവിധായകന്‍ ഷെറി പ്രകാശനം ചെയ്യും. കഥാകൃത്ത് അശ്രഫ് ആഡൂര് ഏറ്റുവാങ്ങും.
ദശാബ്ദങ്ങളായി മാലിന്യ കൂമ്പാരത്തിനിടയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട പുന്നോല്‍ നിവാസികള്‍ സമര ജീവിതത്തിലേക്ക് വഴിമാറ്റപ്പെട്ടതിനെക്കുറിച്ചുള്ള ദൃശ്യാവിഷ്കാരമാണ് ഡോക്യുമെന്ററി. അധികൃതരുടെ ജനാധിപത്യ വിരുദ്ധതയും ഡോക്യുമെന്ററിയില്‍ തുറന്നുകാട്ടുന്നതായി അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.
ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ രചന നിര്‍വഹിച്ചത് പി.എം. അബ്ദുനാസര്‍, മുനീര്‍ ജമാല്‍, റംഷീദ് ഇല്ലിക്കല്‍ എന്നിവരാണ്. പുന്നോല്‍ പ്രവാസി കൂട്ടായ്മ (യു.എ.ഇ) നിര്‍മിക്കുന്ന ഡോക്യുമെന്ററിയുടെ വിതരണം പൊതുജനാരോഗ്യ സംരക്ഷണ സമിതിയാണ് .
റംഷീദ് ഇല്ലിക്കല്‍ നേരത്തെ 'പെട്ടിപ്പാലം ഒരു മാലിന്യ ഗ്രാമം' എന്ന ഡോക്യുമെന്ററിയും നിര്‍മിച്ചിരുന്നു.
'മാലിന്യമലകള്‍ തിരിച്ചെടുക്കുക
ഭാവി തലറമുറയെ രക്ഷിക്കുക'
കാമ്പയിന്‍ ഇന്ന് തുടങ്ങും
ഭാവി തലറമുറയെ രക്ഷിക്കുക'
കാമ്പയിന്‍ ഇന്ന് തുടങ്ങും
ന്യൂമാഹി: പെട്ടിപ്പാലത്ത് തലശേãരി നഗരസഭ കുന്നുകൂട്ടിയ മാലിന്യമലകള്‍ തിരിച്ചെടുത്ത് ഭാവിതലമുറയെ രക്ഷിക്കുക എന്ന തലക്കെട്ടില്‍ കാമ്പയിന്‍ ആചരിക്കാന്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി സ്റ്റിയറിങ് കമ്മിറ്റിയുടെയും സമരസഹായ സമിതിയുടെയും സംയുക്ത യോഗം തീരുമാനിച്ചു.
മാലിന്യവിരുദ്ധ സമരം 50 ദിവസം പൂര്‍ത്തിയാകുന്ന തിങ്കളാഴ്ച കാമ്പയിന്‍ ആരംഭിക്കും. കാമ്പയിന്‍ മുദ്രാവാക്യം ജില്ല മുഴുവന്‍ എത്തിക്കാന്‍ മനുഷ്യാവകാശ സംഘടനകളുടെ സഹായം തേടും.
12 ഏക്കറില്‍ വളരെ ഉയരത്തില്‍ കുന്നുകൂട്ടിയിട്ടിരിക്കുന്ന മാലിന്യം നീക്കം ചെയ്തില്ലെങ്കില്‍ ഭാവിതലമുറക്കു പോലും അതിന്റെ ഭവിഷ്യത്തുകളിനിന്ന് രക്ഷയുണ്ടാവില്ലെന്ന തിരിച്ചറിവില്‍നിന്നാണ് പുതിയ കാമ്പയിന് രൂപംകൊടുത്തത്.
പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. പി. നാണു, ടി.എം. മമ്മൂട്ടി, എം. അബൂട്ടി, കെ.പി. അബൂബക്കര്‍, ഇ.കെ. യൂസുഫ്, നൌഷാദ് മാടോള്‍, ടി. ഹനീഫ, മഹറൂഫ് അബ്ദുല്ല, മുനീര്‍ ജമാല്‍ എന്നിവര്‍ സംസാരിച്ചു.
അരാജകത്വങ്ങള്‍ക്ക് കൂട്ടുനിന്ന് ഭരണകൂടം മാലിന്യമായി -പ്രഫ. എം.എ. റഹ്മാന്‍
അരാജകത്വങ്ങള്‍ക്ക് കൂട്ടുനിന്ന് ഭരണകൂടം
മാലിന്യമായി -പ്രഫ. എം.എ. റഹ്മാന്‍
മാലിന്യമായി -പ്രഫ. എം.എ. റഹ്മാന്‍
ന്യൂമാഹി: എല്ലാ അരാജകത്വങ്ങള്‍ക്കും മനുഷ്യവിരുദ്ധ നടപടികള്‍ക്കും ഒത്താശ ചെയ്ത് ഭരണകൂടം സ്വയം ഒരു മാലിന്യമായി മാറിയിരിക്കുകയാണെന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാളിയായ പ്രഫ. എം.എ. റഹ്മാന്‍ അഭിപ്രായപ്പെട്ടു. പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യവിരുദ്ധ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബാധ്യസ്ഥരായ ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വവും ഇന്ന് സമരങ്ങളെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സമരപ്പന്തലില്‍ സ്വീകരിച്ചു. ജബീന ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു.
ഐക്യദാര്‍ഢ്യവുമായി എടക്കാട്
ദേശവാസികള്‍
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലം സമരത്തിന് ഐക്യദാര്‍ഢ്യവുമായി എടക്കാട് ദേശവാസികള്‍ സമരപ്പന്തലിലെത്തി. എടക്കാട് ഇഖ്റഅ് കള്‍ചറല്‍ സെന്ററിന്റെ ബാനറിലെത്തിയ സംഘത്തിന് കണ്ടത്തില്‍ അബ്ദുല്‍ അസീസ്, എം.കെ. മറിയു എന്നിവര്‍ നേതൃത്വം നല്‍കി. ദേശവാസികള്‍
ഇഖ്റഅ് സെന്റര്‍ ഭാരവാഹി ഇദ്രീസ് മാസ്റ്റര്‍, എന്‍.എച്ച് 17 ആക്ഷന്‍ കമ്മിറ്റി ജോയന്റ് കണ്‍വീനര്‍ എം.കെ. അബൂബക്കര്‍, ജമാഅത്തെ ഇസ്ലാമി എടക്കാട് വനിത യൂനിറ്റ് പ്രതിനിധി ആസ്യ അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു.
പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. മദേര്‍സ് എഗെന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ് കണ്‍വീനര്‍ ജുബീന ഇര്‍ഷാദ് സ്വാഗതവും സി.പി. അഷ്റഫ് നന്ദിയും പറഞ്ഞു.
സമരപ്പന്തല്‍ സന്ദര്‍ശിച്ചു
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലത്ത് നടക്കുന്ന മാലിന്യവിരുദ്ധ സമരത്തിന് അഭിവാദ്യങ്ങളുമായി പാനൂര്‍ ഫ്രൈഡേ ക്ലബ് ഭാരവാഹികളും പ്രവര്‍ത്തകരും എത്തി. ഡോ. പി. മൊയ്തു, എ. ഇബ്രാഹിം, എം.ടി.കെ. മഹമൂദ് ഹാജി, എ. ഉസ്മാന്‍, അഡ്വ. അബ്ദുല്‍ ഖാദിര്‍ എന്നിവരടങ്ങിയ സംഘത്തെ പൊതുജനാരോഗ്യ സംരക്ഷണ സമിതി ഭാരവാഹികളായ ടി.എം. മമ്മൂട്ടി, പി. അബ്ദുസ്സത്താര്‍, എം. ഉസ്മാന്‍കുട്ടി, എം.പി. മഹമൂദ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഡോ. മൊയ്തു, കനക അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. നൌഷാദ് മാടോള്‍ സ്വാഗതവും ജുബീന ഇര്‍ഷാദ് നന്ദിയും പറഞ്ഞു.
ഇസ്ലാമിക് ഫൈനാന്‍സ് സെമിനാര്‍: സ്വാഗതസംഘം രൂപവത്കരിച്ചു
ഇസ്ലാമിക് ഫൈനാന്‍സ് സെമിനാര്‍:
സ്വാഗതസംഘം രൂപവത്കരിച്ചു
സ്വാഗതസംഘം രൂപവത്കരിച്ചു
കണ്ണൂര്‍: ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ്സ് ആന്‍ഡ് ക്രഡിറ്റ്സ് ലിമിറ്റഡ് (എ.ഐ.സി.എല്‍) കണ്ണൂര്‍ ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 21ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടത്തുന്ന ഇസ്ലാമിക് ഫൈനാന്‍സ് സെമിനാറിന്റെ സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികള്‍: ടി.കെ. മുഹമ്മദലി (ചെയര്‍.), വി.കെ. ഖാലിദ് (ജന. കണ്‍.), എ. അബ്ദുല്‍ ഗഫൂര്‍ (കണ്‍.).
സെമിനാറിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്
സെമിനാറിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്
ഫോണ്‍: 9446945939
info@aicl-india.com
www.aicl-india.com
കൂടങ്കുളം ആണവനിലയം അടച്ചുപൂട്ടണം -സോളിഡാരിറ്റി
കൂടങ്കുളം ആണവനിലയം
അടച്ചുപൂട്ടണം -സോളിഡാരിറ്റി
അടച്ചുപൂട്ടണം -സോളിഡാരിറ്റി
കണ്ണൂര്‍: കേരളത്തിന്റെ തെക്കേ അതിര്‍ത്തിയില്‍ കമീഷന്‍ ചെയ്യാന്‍ പോകുന്ന കൂടങ്കുളം ആണവനിലയം അടച്ചുപൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണമെന്ന് സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കേരളത്തില്‍ വന്‍ പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുന്നതാണ് കൂടങ്കുളം ആണവനിലയ പദ്ധതി. സമരം ചെയ്യുന്ന പ്രദേശവാസികളെ പരിഗണിക്കാതെ പ്രധാനമന്ത്രി റഷ്യയില്‍ വെച്ച് നടത്തിയ പ്രസ്താവന പിന്‍വലിച്ച് ജനങ്ങളോട് മാപ്പുപറയണം.
ചെര്‍ണോബില്‍ ദുരന്തം വിതച്ച റഷ്യന്‍ ആണവ സാങ്കേതികവിദ്യയാണ് കൂടങ്കുളത്തും ഉപയോഗിച്ചിട്ടുള്ളത്. അതിനാല്‍ കേരള നിയമസഭ ഇതിനെതിരെ പ്രമേയം പാസാക്കണമെന്നും കേന്ദ്രമന്ത്രിമാര്‍ മൌനം വെടിയണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ടി.കെ. മുഹമ്മദ് റിയാസ്, ടി.പി. ഇല്യാസ്, കെ. സാദിഖ്, എന്‍.എം. ശഫീഖ്, പി.സി. ശമീം എന്നിവര്‍ സംസാരിച്ചു.
ചെര്‍ണോബില്‍ ദുരന്തം വിതച്ച റഷ്യന്‍ ആണവ സാങ്കേതികവിദ്യയാണ് കൂടങ്കുളത്തും ഉപയോഗിച്ചിട്ടുള്ളത്. അതിനാല്‍ കേരള നിയമസഭ ഇതിനെതിരെ പ്രമേയം പാസാക്കണമെന്നും കേന്ദ്രമന്ത്രിമാര്‍ മൌനം വെടിയണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ടി.കെ. മുഹമ്മദ് റിയാസ്, ടി.പി. ഇല്യാസ്, കെ. സാദിഖ്, എന്‍.എം. ശഫീഖ്, പി.സി. ശമീം എന്നിവര്‍ സംസാരിച്ചു.
Subscribe to:
Posts (Atom)