Thursday, April 4, 2013
സേവനപാതയൊരുക്കി ‘മിനാര്‍’ ജനഗ്രാമം
സേവനപാതയൊരുക്കി
‘മിനാര്‍’ ജനഗ്രാമം
‘മിനാര്‍’ ജനഗ്രാമം
പഴയങ്ങാടി: മാടായി, മാട്ടൂല്‍, ഏഴോം, കുഞ്ഞിമംഗലം പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സേവനപാതയൊരുക്കി ‘മിനാര്‍’ ജനഗ്രാമം ഒരുങ്ങുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സോളിഡാരിറ്റി മാടായി ഏരിയാ കമ്മിറ്റി മുന്‍കൈയടുത്ത് സ്ഥാപിതമായ ‘മിനാര്‍’ വിവിധ തുറകളില്‍ ശ്രദ്ധേയ സാന്നിധ്യമുള്ളവരുടെ കൂട്ടായ്മ സൃഷ്ടിച്ചും സാമൂഹിക പ്രതിബദ്ധതയുള്ള ജനസേവകരുടെ നിരയെ സേവന സന്നദ്ധരാക്കിയും സമൂഹത്തിലെ മുഴുവനാളുകളെയും സഹായികളോ ആശ്രയരോ ആക്കി ജനത്തെ കോര്‍ത്തിണക്കുന്ന ഒരു ജനഗ്രാമം സൃഷ്ടിക്കുന്നു.
രോഗപീഡകളാല്‍ വീടുകളില്‍ ബന്ധിതരായവര്‍, സാമ്പത്തിക പരാധീനത മൂലം വിദ്യാഭ്യാസം നിലച്ചുപോകുന്നവര്‍, നിസ്സാര കാര്യങ്ങളില്‍ തകര്‍ച്ച നേരിടുന്ന കുടുംബങ്ങള്‍ തുടങ്ങി സഹാനുഭൂതിയും സേവനവും കാംക്ഷിക്കുന്നവര്‍ക്ക് അത്താണിയാകാനുള്ള ലക്ഷ്യം മുന്‍നിര്‍ത്തി പുതിയങ്ങാടി മൊട്ടാമ്പ്രത്ത് തഅ്ലീമുല്‍ ഇസ്ലാം ട്രസ്റ്റിന്‍െറ ഉടമസ്ഥതയിലുള്ള കാമ്പസ് ‘മിനാര്‍’ കാമ്പസായി പരിവര്‍ത്തിപ്പിക്കുന്ന പ്രവര്‍ത്തനത്തിലാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
മിനാറിന്‍െറ പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്ക് സ്നേഹ പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയാണ് നേതൃത്വം നല്‍കുന്നത്. മേയ് മാസത്തോടെ ഒൗദ്യോഗിക ഉദ്ഘാടനം നടത്താനുള്ള തയാറെടുപ്പിലാണ് സംഘാടകര്‍.
വാര്‍ത്താസമ്മേളനത്തില്‍ ഡയറക്ടര്‍ മുഹമ്മദ് സാജിദ് നദ്വി, സ്നേഹ പാലിയേറ്റിവ് കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ എ. മുഹമ്മദ് കുഞ്ഞി, മിനാര്‍ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ വി. പി.കെ. അബ്ദുല്ല, അഡ്വ. കെ.പി. അബ്ദുല്‍ ശുക്കൂര്‍, എ.പി.വി. മുസ്തഫ, കെ.പി. മുഹമ്മദ് റാശിദ് എന്നിവര്‍ പങ്കെടുത്തു.

വെല്‍ഫെയര്‍ പാര്‍ട്ടി കണ്‍വെന്‍ഷന്‍
വെല്‍ഫെയര്‍ പാര്‍ട്ടി കണ്‍വെന്‍ഷന്‍
പയ്യന്നൂര്‍: ‘ജീവിക്കാന്‍ അനുവദിക്കാത്ത ഭരണകൂടത്തിനെതിരെ ജനരോഷം’ എന്ന മുദ്രാവാക്യമുയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാനതലത്തില്‍ നടത്തുന്ന കാമ്പയിന്‍െറ ഭാഗമായി പയ്യന്നൂരില്‍ മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്‍റ് ജോസഫ് ജോണ്‍ അധ്യക്ഷത വഹിച്ചു. മോഹനന്‍ കുഞ്ഞിമംഗലം പ്രമേയ വിശദീകരണവും എന്‍.എം. ഷെഫീഖ് പദ്ധതി വിശദീകരണവും നടത്തി. സൈനുദ്ദീന്‍ കരിവെള്ളൂര്‍ സ്വാഗതവും ശിഹാബ് അരവഞ്ചാല്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ പയ്യന്നൂര്‍ നഗരസഭയില്‍ ഏറ്റവും നല്ല ആശാവര്‍ക്കറായി തെരഞ്ഞെടുത്ത എ.വി. റീനാ സദനെ അനുമോദിച്ചു. റീനാ സദന്‍ മറുപടിപ്രസംഗം നടത്തി.
വാതക പൈപ്പ്ലൈന്‍: നിയമസഭാ മാര്‍ച്ച് ഒമ്പതിന്
വാതക പൈപ്പ്ലൈന്‍:
നിയമസഭാ മാര്‍ച്ച് ഒമ്പതിന്
നിയമസഭാ മാര്‍ച്ച് ഒമ്പതിന്
കണ്ണൂര്‍: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം വാതക പൈപ്പ്ലൈന്‍ ജനവാസ മേഖലകളെ ഒഴിവാക്കിയും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയും നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ ഒമ്പതിന് ഗ്യാസ് പൈപ്പ്ലൈന്‍ വിക്ടിംസ് ഫോറം സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പൂര്‍ണാനുമതി ലഭിക്കാതെ നിയമവിരുദ്ധമായി പൈപ്പ്ലൈന്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ്. ജനങ്ങള്‍ താമസിക്കുന്നതോ ഒന്നിച്ചു കൂടാന്‍ സാധ്യതയുള്ളതോ ആയ സ്ഥലങ്ങളിലൂടെ പൈപ്പ്ലൈന്‍ കൊണ്ടുപോകാന്‍ പാടില്ളെന്ന വ്യവസ്ഥ ലംഘിച്ചാണ് പൂഞ്ച് ലോയ്ഡ് എന്ന കമ്പനിക്ക് കരാര്‍ നല്‍കിയത്. കൃഷിഭൂമിയിലൂടെയോ ജനവാസ കേന്ദ്രത്തിലൂടെയോ പൈപ്പ്ലൈന്‍ വലിക്കാന്‍ അനുവദിക്കില്ളെന്ന് തമിഴ്നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
എന്നാല്‍, ജനവാസ മേഖലയിലൂടെയാണ് കേരളത്തില്‍ ലൈന്‍ പോകുന്നത്. ഇതിനെതിരെ സംസ്ഥാന മുഖ്യമന്ത്രി നിസ്സംഗത പുലര്‍ത്തുകയാണ്. പൈപ്പ്ലൈനിന് അനുകൂലമായി കള്ളപ്രചാരണങ്ങളാണ് നടക്കുന്നത്.
കുത്തകപത്രങ്ങളിലൂടെ വന്‍ പരസ്യങ്ങള്‍ വഴിയും വാര്‍ത്ത വഴിയുമാണ് പൈപ്പ്ലൈനിന് അനുകൂലമായ പ്രചാരണം നടത്തുന്നത്. ഗാര്‍ഹികാവശ്യത്തിന് വിതരണം ചെയ്യുന്നതല്ല ഈ ഗ്യാസ്.
മംഗലാപുരം, കുദ്രേമുഖ് എന്നിവിടങ്ങളിലെ ഫാക്ടറികളിലേക്കാണ് ഗ്യാസ് കൊണ്ടുപോകുന്നത്. പൈപ്പ്ലൈന്‍ സുരക്ഷ അമേരിക്കന്‍ നിലവാരത്തിലാണെന്ന് പറയുമ്പോള്‍ അവിടെ 2010ല്‍ 583 തവണയാണ് പൈപ്പ്ലൈന്‍ പൊട്ടിത്തെറിച്ചത്. നൂറുകണക്കിനാളുകള്‍ വെന്തെരിയുകയും മറ്റു നാശനഷ്ടങ്ങളുമുണ്ടായി.
പദ്ധതിക്കെതിരെ എറണാകുളം മുതല്‍ കാസര്‍കോട്ടുവരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയരുകയാണ്. ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. ഇതിന്‍െറ ആദ്യപടിയായാണ് നിയമസഭാ മാര്‍ച്ചെന്നും അവര്‍ പറഞ്ഞു.
എ. ഗോപാലന്‍, പ്രേമന്‍ പാതിരിയാട്, പി. രാമര്‍കുട്ടി, ടി.പി. ഇല്യാസ്, പി.ബി.എം. ഫര്‍മീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Subscribe to:
Posts (Atom)