ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label SOLIDARITY NEW MAHE AREA. Show all posts
Showing posts with label SOLIDARITY NEW MAHE AREA. Show all posts

Sunday, November 6, 2011

മലബാര്‍ വിവേചനം അവസാനിപ്പിക്കുക: ബഹുജന സംഗമം

മലബാര്‍ വിവേചനം അവസാനിപ്പിക്കുക: ബഹുജന സംഗമം
കവിയൂര്‍: സോളിഡാരിറ്റി നടത്തി വരുന്ന മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി ന}മാഹി ഏരിയ കവിയൂര്‍ പാറമ്മല്‍ സ്കൂളില്‍ ബഹുജന സംഗമവും ചര്‍ച്ചയും സംഘടിപ്പിച്ചു. സോളിഡാരിറ്റി കൂത്തുപറമ്പ് ഏരിയ വൈസ് പ്രസിഡന്റ് അനൂപ് കുമാര്‍ വിഷയാവതരണവും തുടര്‍ന്ന് ചര്‍ച്ചയും നടന്നു. ഏരിയ സെക്രട്ടറി സാലിഹ് മുഹമ്മദ് അദ്ധ്യക്ഷതയും നിസാര്‍ കവിയൂര്‍ സ്വാഗതവും പറഞ്ഞു.

Monday, October 31, 2011

നഗരസഭയുടേത് ജനങ്ങളോടുള്ള വെല്ലുവിളി -സോളിഡാരിറ്റി

നഗരസഭയുടേത്  ജനങ്ങളോടുള്ള വെല്ലുവിളി
-സോളിഡാരിറ്റി
മഹി: തലശേãരി നഗരസഭ കോടതി വിധി ലംഘിച്ച് പുന്നോല്‍ പെട്ടിപ്പാലത്ത് തുടരുന്ന മാലിന്യനിക്ഷേപം പ്രദേശവാസികളോടുള്ള വെല്ലുവിളിയാണെന്ന് സോളിഡാരിറ്റി ന്യൂമാഹി ഏരിയാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
കുടിവെള്ളം മലിനപ്പെടുത്തിയും രൂക്ഷമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുമുള്ള നഗരസഭയുടെ മാലിന്യനിക്ഷേപത്തിനെതിരെ ജനങ്ങള്‍ നടത്തുന്ന സമരത്തിന് സോളിഡാരിറ്റി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഈ വിഷയത്തില്‍ ന്യൂ മാഹി പഞ്ചായത്ത് ജനങ്ങളോടൊപ്പം നില്‍ക്കണമെന്നും  സോളിഡാരിറ്റി ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്റ് മുജീബ്റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സാലിഹ് മുഹമ്മദ്, നിസാര്‍, ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

Wednesday, August 10, 2011

SOLIDARITY NEW MAHE AREA

സോളിഡാരിറ്റി ന്യൂമാഹി ഏരിയയുടെ ആഭിമുഖ്യത്തില്‍ നടന്ന ഒപ്പുശേഖരണം മദ്യവര്‍ജന സമിതി സംസ്ഥാന സെക്രട്ടറി സി.വി. രാജന്‍ ഉദ്ഘാടനം ചെയ്യുന്നു
മദ്യനയം തിരുത്താന്‍
സോളിഡാരിറ്റി ഒപ്പുശേഖരണം
ന്യൂമാഹി: മദ്യഷാപ്പുകള്‍ക്ക് മേല്‍ തീരുമാനമെടുക്കാനുള്ള അധികാരം പഞ്ചായത്തുകള്‍ക്ക് പുനഃസ്ഥാപിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി ന്യൂമാഹി ഏരിയയുടെ ആഭിമുഖ്യത്തില്‍ മാഹിപ്പാലത്തിനു സമീപം ബഹുജന ഒപ്പുശേഖരണം നടത്തി. ഉദ്ഘാടനം കേരള മദ്യവര്‍ജന സമിതി സംസ്ഥാന സെക്രട്ടറി സി.വി. രാജന്‍ നിര്‍വഹിച്ചു. സോളിഡാരിറ്റി ന്യൂമാഹി ഏരിയാ പ്രസിഡന്റ് സി.എച്ച്. മുജീബ് റഹ്മാന്‍, സെക്രട്ടറി സാലിഹ് മുഹമ്മദ്, അഫ്സര്‍, ഫഹദ്, റഹീം എന്നിവര്‍ നേതൃത്വം നല്‍കി.