ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, October 20, 2012

ജില്ലാ തൈക്വാണ്‍ഡോ: അല്‍ഫലാഹിന് നേട്ടം

 ജില്ലാ തൈക്കോണ് ഡോ ചാമ്പ്യന്ഷിപ്പില് മെഡല് നേടിയ അല്‍ ഫലാഹ് വിദ്യാര്‍ഥികള്‍  അദ്ധ്യാപകരോടോപ്പം..
 ജില്ലാ തൈക്വാണ്‍ഡോ:
അല്‍ഫലാഹിന് നേട്ടം
തലശ്ശേരി: കണ്ണൂരില്‍ നടന്ന ജില്ലാതല തൈക്വാണ്‍ഡോ  ചാമ്പ്യന്‍ഷിപ്പില്‍ പെരിങ്ങാടി അല്‍ഫലാഹ് ഇംഗ്ളീഷ് മീഡിയം സ്കൂളിന് മികച്ച നേട്ടം. സബ് ജൂനിയര്‍ അണ്ടര്‍ 26 കിലോഗ്രാം വിഭാഗത്തില്‍ സ്കൂളിലെ ഹൈഫ ജാഫര്‍ സ്വര്‍ണ മെഡലും ഹഫ ഫായിസ് വെള്ളി മെഡലും നേടി. അണ്ടര്‍ 20 കി.ഗ്രാം ഇനത്തില്‍ സമ്റ മറിയവും  അണ്ടര്‍ 32 കി.ഗ്രാം ഇനത്തില്‍ ഫാത്തിമത്ത് നൂറയും സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി.
അണ്ടര്‍ 29 കി.ഗ്രാം വിഭാഗത്തില്‍ സന്തോഷ് മുഹമ്മദ് വെള്ളിമെഡല്‍ കരസ്ഥമാക്കി. അല്‍ഫലാഹ് ഇന്‍സ്റ്റിറ്റ്യൂഷന്‍ മാനേജര്‍ എം. ദാവൂദ്, വൈസ് പ്രിന്‍സിപ്പല്‍ ഷര്‍മിന ഖാലിദ് എന്നിവര്‍ മെഡല്‍ ജേതാക്കളെ അനുമോദിച്ചു.

SIO


FRIDAY CLUB


പെട്ടിപ്പാലം: മുനിസിപ്പല്‍ തീരുമാനം ധിക്കാരം -വെല്‍ഫെയര്‍ പാര്‍ട്ടി പാര്‍ട്ടി

 പെട്ടിപ്പാലം: 
മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനം ധിക്കാരം -വെല്‍ഫെയര്‍ പാര്‍ട്ടി

ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലത്ത് വീണ്ടും മാലിന്യം തള്ളുമെന്ന തലശ്ശേരി മുനിസിപ്പല്‍ കൗണ്‍സിലിന്‍െറ തീരുമാനം പ്രതിഷേധാര്‍ഹവും കോടതിയോടുള്ള ധിക്കാരവുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മണ്ഡലം ജന. സെക്രട്ടറി സി.പി. അഷ്റഫ് പ്രസ്താവനയില്‍ ആരോപിച്ചു.
1993ലെ സി.ആര്‍.സെഡ് ആന്‍ഡ് അനുസരിച്ചുള്ള കോടതിവിധിയും ഒരുവിധത്തിലുള്ള മാലിന്യം തള്ളലോ നിര്‍മാണ പ്രവര്‍ത്തനമോ പെട്ടിപ്പാലത്ത് ഉണ്ടാവാന്‍ പാടില്ളെന്ന 1999ലെ ഹൈകോടതി വിധിയും നിലനില്‍ക്കെ പ്രദേശത്തെ ജനങ്ങളെയും കോടതിയെയും വെല്ലുവിളിക്കുന്ന തലശ്ശേരി നഗരസഭാധ്യക്ഷ ഇരുട്ടുകൊണ്ട് ഓട്ടയടക്കുകയാണ്. കോസ്റ്റല്‍ സോണ്‍ അതോറിറ്റിയും കേരള ശുചിത്വ മിഷനും മാലിന്യം തള്ളല്‍ പ്രദേശത്തെ കുടിവെള്ള സ്രോതസ്സിനെ ഗുരുതരമായി ബാധിക്കുമെന്നും ഇത് തുടരുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാലിന്യം തള്ളല്‍ ഇനിയും തുടങ്ങുകയാണെങ്കില്‍ പ്രദേശം കൂട്ടമരണത്തിന് സാക്ഷ്യംവഹിക്കേണ്ടിവരുമെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രദേശത്തെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും സി.പി. അഷ്റഫ് ആവശ്യപ്പെട്ടു.

‘സംവരണത്തിന്‍െറ രാഷ്ട്രീയം’ പ്രഭാഷണം 22ന്

‘സംവരണത്തിന്‍െറ രാഷ്ട്രീയം’ പ്രഭാഷണം 22ന്
കണ്ണൂര്‍: ഫ്രൈഡെ കബിന്‍െറ ആഭിമുഖ്യത്തില്‍ ‘സംവരണത്തിന്‍െറ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒക്ടോബര്‍ 22ന് വൈകീട്ട് 6.30ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ എം.ഇ.എസ് അഖിലേന്ത്യാ പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂര്‍ വിഷയമവതരിപ്പിക്കും.
സംവരണത്തിന്‍െറ പേര് പറഞ്ഞ് ആനുകൂല്യങ്ങള്‍ പരമാവധി പറ്റുന്ന ചില സാമൂദായിക സംഘടനകള്‍ സത്യം മറച്ചുവെച്ച് പുകമറ സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംവരണത്തിന്‍െറ യഥാര്‍ഥ വസ്തുത എന്താണെന്നും ആരാണ് അനര്‍ഹമായത് നേടിയെടുക്കുന്നതെന്നും തുറന്നു കാട്ടുകയാണ് പരിപാടിയുടെ ലക്ഷ്യം.
വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, ഡോ.പി. സലിം, കെ.പി. മഷ്ഹൂദ്, എ.ടി. അബ്ദുല്‍ സലാം, എം.ആര്‍. നൗഷാദ് എന്നിവര്‍

ചേലോറയില്‍ ജൈവവള പ്ളാന്‍റും പ്ളാസ്റ്റിക് ഷ്രെഡര്‍ യൂനിറ്റും സ്ഥാപിക്കും


ചേലോറയില്‍ ജൈവവള പ്ളാന്‍റും
പ്ളാസ്റ്റിക് ഷ്രെഡര്‍ യൂനിറ്റും സ്ഥാപിക്കും
കണ്ണൂര്‍:  നഗരസഭ മാലിന്യം ഉപേക്ഷിക്കുന്ന ചേലോറയില്‍ ജൈവവള പ്ളാന്‍റിനും പ്ളാസ്റ്റിക് ഷ്രെഡര്‍ യൂനിറ്റിനും അനുമതി. ഡയറക്ടറേറ്റ് ഓഫ് എന്‍വയോണ്‍മെന്‍റ് ആന്‍ഡ് കൈ്ളമറ്റ് ചേഞ്ച് ആണ് അനുമതി നല്‍കിയത്. ജൈവവള പ്ളാന്‍റിന് 14 ലക്ഷം രൂപയുടെയും പ്ളാസ്റ്റിക് ഷ്രെഡര്‍ യൂനിറ്റിന് രണ്ടു ലക്ഷത്തിന്‍െറയും ഭരണാനുമതിയാണ് നല്‍കിയതെന്ന് വെള്ളിയാഴ്ച  ചേര്‍ന്ന നഗരസഭാ യോഗത്തില്‍ അധ്യക്ഷ എം.സി ശ്രീജ അറിയിച്ചു. ഉടന്‍ പ്രവൃത്തി തുടങ്ങുമെന്ന് അവര്‍ പറഞ്ഞു. പ്ളാന്‍റുകള്‍ ചേലോറയിലെ മാലിന്യ പ്രശ്നത്തിന് ഒരളവുവരെ പരിഹാരമാകും.  മാലിന്യമുപയോഗിച്ചുള്ള വളം നിര്‍മാണ പ്ളാന്‍റ് ഏറെ ഗുണകരമാകുമെന്നാണ്  പ്രതീക്ഷ. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ചെറുതരികളായി നുറുക്കി ഇല്ലാതാക്കുന്നതിനാണ് ഷ്രെഡര്‍ യൂനിറ്റുകള്‍ ഉപയോഗിക്കുക. മൂന്നു വര്‍ഷം തുടര്‍ച്ചയായി പ്ളാസ്റ്റിക് ഷ്രെഡര്‍ പ്ളാന്‍റ്  പ്രവര്‍ത്തിപ്പിക്കരുതെന്നും  ഉത്തരവില്‍ പറയുന്നുണ്ട്.

മത്സ്യബന്ധന ഉപകരണ വിതരണം

   മത്സ്യബന്ധന
ഉപകരണ  വിതരണം
കണ്ണൂര്‍: ബൈത്തുസ്സക്കാത്ത് കേരളയുടെ സ്വയം തൊഴില്‍ സംരഭത്തിന്‍െറ ഭാഗമായുള്ള മത്സ്യബന്ധന ഉപകരണങ്ങളുടെ വിതരണം  കണ്ണൂര്‍ മാപ്പിള ബേയില്‍ എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ നിര്‍വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി സംരക്ഷണ യൂനിയന്‍ കണ്ണൂര്‍ മേഖലാ പ്രസിഡന്‍റ് കെ.കെ. അബുദുല്‍ സലാം, ഇ.എന്‍.  ഇബ്രാഹിം മൗലവി, വി.പി. അബ്ദുല്‍ഖാദര്‍ എന്‍ജിനീയര്‍ എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍ സ്വാഗതവും ഷുഹൈബ് മുഹമ്മദ് നന്ദിയും പറഞ്ഞു. ആറംഗങ്ങളുള്ള ഗ്രൂപ്പിന് മത്സ്യബന്ധന ബോട്ട്, വല തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.

എം.എല്‍.എ ഫണ്ട്: പ്രവൃത്തികള്‍ക്ക് അനുമതി

 എം.എല്‍.എ ഫണ്ട്:
 പ്രവൃത്തികള്‍ക്ക് അനുമതി

എ.പി. അബ്ദുല്ലക്കുട്ടിയുടെ ഫണ്ടില്‍ നിന്നും കണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ 1,23,44,000 രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് അനുമതി. 
മുണ്ടേരി ഗ്രാമപഞ്ചായത്തിലെ മര്‍വാര ഹാള്‍ പി.സി റോഡ് ടാറിങ്ങിന് മൂന്നു ലക്ഷം
കാഞ്ഞിരോട് പഴയപള്ളി റോഡിന് മൂന്നു ലക്ഷം 
മായന്‍മുക്ക് പി.സി റോഡ് ചിറമ്മല്‍ കൊട്ടണച്ചേരി ലിങ്ക് റോഡിന് മൂന്നുലക്ഷം 
അച്ചൂന്‍റവിടെ പട്ടേച്ചാല്‍ റോഡ് ടാറിങ്ങിന് മൂന്നു ലക്ഷം
ഏച്ചൂര്‍ കട്ടിങ് കവര്‍ അങ്കണവാടി റോഡ്  ടാറിങ്ങിന് മൂന്നു ലക്ഷം
തലമുണ്ട വായനശാല, വാഴയില്‍ച്ചാല്‍ കനാല്‍ റോഡ് ടാറിങ്ങിന് മൂന്നുലക്ഷം.
മുണ്ടേരി പഞ്ചായത്തിലെ സോഡവളപ്പ് മുണ്ടേരി ഹൈസ്കൂള്‍ റോഡ് ടാറിങ്ങിന് 1.20 ലക്ഷം
മാച്ചേരി ന്യൂ യു.പി സ്കൂള്‍,  കമ്പ്യൂട്ടറും പ്രൊജക്ടറും വാങ്ങുന്നതിന് ഒരുലക്ഷം
തലമുണ്ട എല്‍.പി സ്കൂള്‍, കമ്പ്യൂട്ടറും പ്രൊജക്ടറും വാങ്ങുന്നതിന് ഒരുലക്ഷം
ഏച്ചൂര്‍ മന്‍ഷഉല്‍ ഉലൂം എല്‍.പി സ്കൂള്‍, കാനച്ചേരി കമ്പ്യൂട്ടറും പ്രൊജക്ടറും വാങ്ങുന്നതിന് ഒരുലക്ഷം
മുണ്ടേരി പഞ്ചായത്തിലെ കാഞ്ഞിരോട് പരീച്ചാന്‍റവിട കുണിയില്‍ നുജും റോഡ് ടാറിങ്ങിന് 2,46,000
മുണ്ടേരി ഗവ. ഹൈസ്കൂളിന് ലാപ്ടോപ്-കമ്പ്യൂട്ടര്‍ വാങ്ങുന്നതിന് 1.50 ലക്ഷം

കൂടങ്കുളം ഐക്യദാര്‍ഢ്യം

കൂടങ്കുളം ഐക്യദാര്‍ഢ്യം:
സോളിഡാരിറ്റി വിഭവ സമാഹരണം ഇന്ന്
കോഴിക്കോട്: കൂടങ്കുളം ആണവ നിലയത്തിനെതിരെ സമരംചെയ്യുന്ന 20,000ത്തോളം വരുന്ന സമരഭടന്മാര്‍ക്ക് ഭക്ഷ്യവിഭവങ്ങള്‍ എത്തിക്കുന്നതിന് സോളിഡാരിറ്റി സംഘടിപ്പിക്കുന്ന വിഭവശേഖരണം ഇന്ന് നടക്കും.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കെ. അജിത സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളത്തിന് സംഭാവന നല്‍കി നിര്‍വഹിച്ചു. കേരളത്തിലെ ജനങ്ങള്‍ക്കുകൂടി വേണ്ടിയാണ് സമരം എന്നതിനാല്‍ അവരെ സഹായിക്കേണ്ടത് കേരളീയരുടെ ബാധ്യതയാണെന്ന് കെ. അജിത പറഞ്ഞു.

ഇന്ന് (19-10-2012)എസ്.ഐ.ഒ ഐക്യദാര്‍ഢ്യ ദിനം

 ഇന്ന് (19-10-2012)എസ്.ഐ.ഒ
ഐക്യദാര്‍ഢ്യ ദിനം
കോഴിക്കോട്: എസ്.ഐ.ഒ സ്ഥാപകദിനമായ ഒക്ടോബര്‍ 19ന് വിദ്യാര്‍ഥി ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കും. ഭരണകൂട വിവേചനത്തിന് വിധേയമായ വിളപ്പില്‍ശാല, മഅ്ദനി, ഇറോം ശര്‍മിള, പാലിയേക്കര, കൂടങ്കുളം തുടങ്ങിയ ജനകീയ സമരങ്ങളോടുള്ള കാമ്പസുകളുടെ ഐക്യദാര്‍ഢ്യദിനമായി ഈ ദിവസം ആചരിക്കുമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു. ഭരണകൂടത്തിന്‍െറ അപ്രഖ്യാപിത യുദ്ധത്തിന് വിധേയമായ ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കാമ്പസുകളിലും വിവിധ പ്രദേശങ്ങളിലും ഐക്യദാര്‍ഢ്യ സദസ്സുകള്‍ സംഘടിപ്പിക്കും.

സരോജിനി

 സരോജിനി
കാഞ്ഞിരോട് തെരുവില്‍ ചിണ്ടന്‍ രാമന്‍െറ ഭാര്യ പാലയാടന്‍ സരോജിനി (65) നിര്യാതയായി.
 പിതാവ്: പരേതനായ പാലയാടന്‍ കൃഷ്ണന്‍.
 മാതാവ്: അമ്മാളു. 
മക്കള്‍: സുരേഷ് ബാബു, രാജേഷ്, ഷീജ. 
മരുമക്കള്‍: രാജീവന്‍ (ബംഗളൂരു), ഷീജ (പേരാവൂര്‍). 
സഹോദരങ്ങള്‍: പാലയാടന്‍ നാരായണന്‍ (മുഴപ്പിലങ്ങാട്), രാമകൃഷ്ണന്‍, ലക്ഷ്മി, നാരായണി, സാവിത്രി, പുരുഷോത്തമന്‍, പരേതനായ ജനാര്‍ദനന്‍.

വിളപ്പില്‍ ശാലാ സമരം: ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

വിളപ്പില്‍ ശാലാ സമരം: 
ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു
 തലശ്ശേരി: പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വിളപ്പില്‍ ശാലാ സമര സമിതിക്കും നിരാഹാര സമരം കിടന്ന വിളപ്പില്‍ ശാലാ പഞ്ചായത്ത് പ്രസിഡന്‍റ് ശോഭന കുമാരിക്കും മെഴുകുതിരി കത്തിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ദേശീയപാത സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ യു.കെ. സെയ്ത് ഉദ്ഘാടനം ചെയ്തു.
വിളപ്പില്‍ ശാലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ മാതൃക സ്വീകരിച്ച് ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്‍റും തലശ്ശേരി നഗരസഭയുടെ തെറ്റായ നയങ്ങള്‍ക്കെതിരെ രംഗത്തിറങ്ങണമെന്ന് യു.കെ. സെയ്ത് അഭിപ്രായപ്പെട്ടു. പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു.
 കെ.പി. ഫിര്‍ദൗസ് സ്വാഗതവും എന്‍.വി. ഫര്‍ഹാന്‍ നന്ദിയും പറഞ്ഞു. കെ.പി. അബൂബക്കര്‍, കോണിച്ചേരി അബ്ദുറഹിമാന്‍, എം. ഉസ്മാന്‍ കുട്ടി, ടി. ഹനീഫ, എം.പി. മഹമൂദ് എന്നിവര്‍ നേതൃത്വം നല്‍കി.

പെട്ടിപ്പാലത്ത് വീണ്ടും മാലിന്യം നിക്ഷേപിക്കാന്‍ നഗരസഭാ നീക്കം

ഹൈകോടതി സ്റ്റേ പിന്‍വലിച്ചെന്ന്
പെട്ടിപ്പാലത്ത് വീണ്ടും മാലിന്യം
നിക്ഷേപിക്കാന്‍ നഗരസഭാ നീക്കം

തലശ്ശേരി: മാലിന്യ നിക്ഷേപത്തിനുള്ള സ്റ്റേ ഹൈകോടതി പിന്‍വലിച്ചെന്ന് അവകാശപ്പെട്ട് പെട്ടിപ്പാലത്ത് വീണ്ടും മാലിന്യം നിക്ഷേപിക്കാന്‍ നഗരസഭാ നീക്കം. സി.ആര്‍.സെഡ് നിയമം അനുസരിച്ച് മാലിന്യ നിക്ഷേപം നിരോധിച്ചുള്ള ഉത്തരവിന് ഹൈകോടതിയില്‍ നിന്ന് സ്റ്റേ ലഭിച്ചെന്ന് വ്യാഴാഴ്ച ചേര്‍ന്ന നഗരസഭാ യോഗത്തിലാണ് ചെയര്‍പേഴ്സന്‍  ആമിന മാളിയേക്കല്‍ അറിയിച്ചത്.  അതിനാല്‍, പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിക്കുന്നത് നഗരസഭ വീണ്ടും ആരംഭിക്കും. യോഗം ചേര്‍ന്ന് ഇതിനായുള്ള തുടര്‍ നടപടി സ്വീകരിക്കും. യോഗത്തില്‍ മാലിന്യ നിക്ഷേപം ആരംഭിക്കാനുള്ള തീയതിയും തീരുമാനിക്കും. പ്രതിപക്ഷവും ഭരണപക്ഷവും തീരുമാനത്തെ ഒരുപോലെ അനുകൂലിച്ചു.
തീരദേശ സംരക്ഷണ നിയമം (സി.ആര്‍.സെഡ് ആക്ട്) അനുസരിച്ച് തീരദേശ പ്രദേശമായ പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിക്കുന്നതോ നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നതോ കുറ്റകരമാണ്. നിയമത്തിന്‍െറ പിന്‍ബലത്തില്‍ പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിക്കുന്നത് ഹൈകോടതി നിരോധിച്ചിരുന്നു. നിയമം ലംഘിച്ച് പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിച്ച നഗരസഭാ സെക്രട്ടറിക്ക് മുമ്പ് തീരദേശ നിയമ അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസും അയച്ചിരുന്നു.  എന്നാല്‍, ഈ സ്റ്റേ പിന്‍വലിച്ചുള്ള ഉത്തരവ് ഹൈകോടതിയില്‍ നിന്ന് ലഭിച്ചെന്ന് അവകാശപ്പെട്ടാണ് നഗരസഭ നിലവില്‍ പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്.
പെട്ടിപ്പാലത്തുള്ള മാലിന്യ നിക്ഷേപം കുറ്റകരമാണെന്ന് കോസ്റ്റല്‍ സോണ്‍ അതോറിറ്റി ഉത്തരവിറക്കിയിരുന്നു. 2011 ഒക്ടോബര്‍ 31നായിരുന്നു പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. തുടര്‍ന്ന് പെട്ടിപ്പാലത്ത് തുടര്‍ച്ചയായുള്ള മാലിന്യ നിക്ഷേപം നിര്‍ത്തിവെച്ചിരുന്നു.
സംസ്ഥാന സര്‍ക്കാറിന്‍െറ ശുചിത്വ മിഷന്‍ അംഗങ്ങള്‍ പെട്ടിപ്പാലം സന്ദര്‍ശിച്ച് പ്രദേശത്ത് ഒരു കാരണവശാലും മാലിന്യം നിക്ഷേപിക്കരുതെന്ന് നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ മാലിന്യ സംസ്കരണ പ്ളാന്‍റുകള്‍ സ്ഥാപിക്കുമെന്ന് നിരവധി തവണ നഗരസഭാധികൃതര്‍ അറിയിച്ചെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നഗരത്തില്‍ മാലിന്യം കുമിഞ്ഞുകൂടുകയാണെന്നും പെട്ടിപ്പാലത്ത് മാലിന്യ നിക്ഷേപം നടത്താതെ മറ്റ് മാര്‍ഗമില്ളെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.
നഗരത്തില്‍ പൂര്‍ണമായ പ്ളാസ്റ്റിക്ക് നിരോധം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന്‍െറ അനുമതി തേടേണ്ടതുണ്ട്. 40 മൈക്രോണില്‍ താഴെയുള്ള പ്ളാസ്റ്റിക് വസ്തുക്കള്‍ നഗരത്തില്‍ നിരോധിച്ചെങ്കിലും ഇവയുടെ ഉപയോഗം വ്യാപകമാണെന്ന് യോഗത്തില്‍ പരാതി ഉയര്‍ന്നു. പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് നഗരസഭാധ്യക്ഷ നിര്‍ദേശം നല്‍കി.

വെല്‍ഫെയര്‍ പാര്‍ട്ടി സമരത്തെരുവ്

 വെല്‍ഫെയര്‍ പാര്‍ട്ടി സമരത്തെരുവ്
 കണ്ണൂര്‍: അന്യായമായ ബസ് ചാര്‍ജ് വര്‍ധനാ നീക്കത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മണ്ഡലം കമ്മിറ്റി പഴയ ബസ്സ്റ്റാന്‍ഡ പരിസരത്ത് ‘സമരത്തെരുവ്’ സംഘടിപ്പിച്ചു. ജില്ലാ ജന. സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് മുഹമ്മദ് ഇംതിയാസ് അധ്യക്ഷത വഹിച്ചു. രാഘവന്‍, കെ.കെ. സുഹൈര്‍, പള്ളിപ്രം പ്രസന്നന്‍, മോഹനന്‍ കുഞ്ഞിമംഗലം എന്നിവര്‍ സംസാരിച്ചു. ബെന്നി ഫെര്‍ണാണ്ടസ് സ്വാഗതവും നുഹൈബ് നന്ദിയും പറഞ്ഞു. 

ജസ്റ്റീഷ്യ

അഡ്വ. അഹമ്മദ്കുട്ടി പുത്തലത്ത്
ജസ്റ്റീഷ്യ പ്രസിഡന്‍റ്
കോഴിക്കോട്: അഭിഭാഷക സംഘടനയായ ‘ജസ്റ്റീഷ്യ’യുടെ പുതിയ സംസ്ഥാന പ്രസിഡന്‍റായി അഡ്വ. അഹമ്മദ്കുട്ടി പുത്തലത്തിനെയും (കോഴിക്കോട്) സെക്രട്ടറിയായി അഡ്വ. പി. ഫൈസലിനെയും (കോഴിക്കോട്) ട്രഷററായി അഡ്വ. ഒ. ഹാരിസിനെയും (കായംകുളം) കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം തെരഞ്ഞെടുത്തു. അഡ്വ. സെയ്തുമുഹമ്മദ് (എറണാകുളം), അഡ്വ. എം.എം. അലിയാര്‍ (മൂവാറ്റുപുഴ), അഡ്വ. സൈദുമുഹമ്മദ്  (തൃശൂര്‍), അഡ്വ. കെ.ടി. സലീം (കോഴിക്കോട്) എന്നിവര്‍ സംസാരിച്ചു.