Friday, April 13, 2012
ജീവിതസ്വപ്നങ്ങള്‍ മാലിന്യവിപത്തിന് ബലിനല്‍കി
ജീവിതസ്വപ്നങ്ങള്‍
മാലിന്യവിപത്തിന് ബലിനല്‍കി
വേണു കള്ളാര്‍
മാലിന്യവിപത്തിന് ബലിനല്‍കി
വേണു കള്ളാര്‍
കണ്ണൂര്‍: ‘ചേലോറ നാടിനെ മാലിന്യമുക്തമാക്കിയശേഷം മാത്രമേ നമ്മള് കല്യാണം കഴിക്കൂ... ശുദ്ധവായുവും ശുദ്ധജലവും ഇല്ലാത്ത നാട്ടിലേക്ക് വേറൊരു നാട്ടിലെ പെണ്ണിനെക്കൂടി കൊണ്ടുവന്ന് രോഗിയാക്കാന്‍ നമ്മള് തയാറല്ല....’ ചേലോറയില്‍ മാലിന്യവിരുദ്ധ സമരത്തില്‍ പങ്കാളിയായ പാറയില്‍ ഷൈജു 40 വയസ്സ് കഴിഞ്ഞിട്ടും അവിവാഹിതനായി തുടരുന്നതിന്‍െറ കാരണം വെളിപ്പെടുത്തി. ‘എന്നെപ്പോലെ തീരുമാനിച്ച കൊറേ ആള്ണ്ട്. പ്രശ്നം എന്ന് തീരുന്നോ അന്ന് സമരപ്പന്തലില് നമ്മള് താലികെട്ടും. നമ്മളോ ഇങ്ങനത്തെ അവസ്ഥയിലായി. ഇനി വെര്ന്ന പെണ്‍കുട്ടികളെകൂടി ഈ സ്ഥിതിയിലാക്കാന്‍ പറ്റൂലാ...’ -ഷൈജു പറയുന്നു.
നാടിനെ ബാധിച്ച മാലിന്യവിപത്തിനെതിരായ പോരാട്ടത്തിനു വ്യക്തിജീവിതത്തിലെ ആവശ്യങ്ങള്‍ പലതും ഉപേക്ഷിച്ച നിരവധി ചെറുപ്പക്കാരുണ്ട് ചേലോറ വട്ടപ്പൊയില്‍ പ്രദേശത്ത്. സമരനേതാവായ കെ.കെ. മധുവും ഇക്കൂട്ടത്തിലൊരാളാണ്. 1999ല്‍ സമരം തുടങ്ങിയതുമുതല്‍ ഇതിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അവസ്ഥയിലാണിദ്ദേഹം. ‘വിവാഹംപോലും സമരം കാരണം മാറ്റിവെക്കപ്പെട്ടു. ഊണും ഉറക്കവും സമരപ്പന്തലിലായി. മാലിന്യനിക്ഷേപകേന്ദ്രം ഇവിടെനിന്ന് മാറ്റിയിട്ടുമതി സ്വന്തം ജീവിതം’ -മധു നിലപാട് വ്യക്തമാക്കി. സമാനചിന്താഗതിക്കാരായ നിരവധി പേര്‍ സമരസമിതിയിലുണ്ടെന്ന് ഇദ്ദേഹം പറയുന്നു. 50ഓളം യുവാക്കള്‍ ഈ മേഖലയില്‍ വിവാഹപ്രായം കഴിഞ്ഞിട്ടും അവിവാഹിതരായി കഴിയുന്നുണ്ടെന്നാണ് കണക്ക്. വിവാഹിതരായവരുടെ ഭാര്യമാരും കുട്ടികളും ഇവിടെ താമസിക്കാന്‍ തയാറാകുന്നില്ല. ദുര്‍ഗന്ധത്തില്‍ മുങ്ങിയ ജീവിതത്തോട് പൊരുത്തപ്പെടാന്‍ ഇവര്‍ക്കു കഴിയാത്തതാണ് പ്രശ്നം. ഇവിടുത്തെ പെണ്‍കുട്ടികളെ പുറമെനിന്നുള്ളവര്‍ വിവാഹം ചെയ്യാനും മടിക്കുന്നു. വിവാഹം ഉറപ്പിച്ചശേഷം വരന്‍െറ ആളുകള്‍ ഒഴിഞ്ഞുമാറിയ അനുഭവങ്ങളുണ്ട്. 55 വയസ്സ് കഴിഞ്ഞിട്ടും മംഗല്യഭാഗ്യം ലഭിക്കാത്ത സ്ത്രീകള്‍ നിരവധിയാണ്. ഇക്കാരണം കൊണ്ടുകൂടിയാണ് ഇവിടുത്തെ ചെറുപ്പക്കാര്‍ വിവാഹജീവിതം മാലിന്യപ്രശ്നത്തിനു പരിഹാരം ഉണ്ടായശേഷം മതിയെന്ന തീരുമാനത്തിലത്തെിയത്. സംഘടിത തീരുമാനമല്ളെങ്കിലും സാഹചര്യം അങ്ങനെയായതിനാല്‍ ഒരേ നിലപാടില്‍ അവര്‍ എത്തിച്ചേരുകയായിരുന്നു.
മാലിന്യവിരുദ്ധ സമരം ജീവിതദൗത്യമാക്കി ഏറ്റെടുത്ത് അതിനുവേണ്ടി കടുത്ത സഹനങ്ങളും ത്യാഗങ്ങളും അനുഭവിക്കുന്നവരെ ചേലോറയില്‍ കാണാനാകും. ആക്ഷന്‍ കമ്മിറ്റി പ്രസിഡന്‍റ് ചാലോടന്‍ രാജീവന്‍ തന്നെയാണ് അതിനൊരുദാഹരണം. ജീവിതത്തിലെ നല്ല അവസരങ്ങള്‍ പലതും നഷ്ടപ്പെടുത്തിയാണ് ഇദ്ദേഹം സമരരംഗത്തുനില്‍ക്കുന്നത്. വലിയൊരു അപകടത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടയാളാണ് രാജീവന്‍. 2000ലെ സമരഘട്ടത്തില്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെ കാണാനുള്ള യാത്രക്കിടെയുണ്ടായ അപകടം ഇദ്ദേഹത്തെ ഗുരുതരമായി ബാധിച്ചു. ഇതിന്‍െറ പ്രയാസങ്ങള്‍ ഇപ്പോഴും വിട്ടകന്നിട്ടില്ല.
12 വര്‍ഷമായി തുടരുന്ന ചേലോറയിലെ സമരത്തിന് പുറംലോകത്തിന്‍െറ ശ്രദ്ധയും പരിഗണനയും വേണ്ടത്ര കിട്ടിയിട്ടില്ല. ഹൈടെക് സമരരീതികള്‍ അറിയാത്തതുകൊണ്ട് ആറു പതിറ്റാണ്ടായി ഇവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളും ഇവരുടെ പ്രതിഷേധ ശബ്ദങ്ങളും ഈ പഞ്ചായത്തിന് പുറത്തുള്ളവരെ അലട്ടുന്നില്ല. നഗരങ്ങളില്‍നിന്ന് സമരക്കാര്‍ക്കെതിരെ ഉയരുന്ന ജനനേതാക്കളുടെ വായ്ത്താരികളാണ് ഈ ജനകീയ സമരത്തേക്കാള്‍ വാര്‍ത്താപ്രാധാന്യം നേടിക്കൊണ്ടിരിക്കുന്നത്. ഇടക്കിടെ പൊലീസിന്‍െറ ഇടപെടല്‍ ഉണ്ടാവുമ്പോള്‍ മാത്രമാണ് ചേലോറക്കാരുടെ സമരം വാര്‍ത്തയാവുന്നത്.
മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പെട്ടിപ്പാലത്തിന്‍െറയും ചേലോറയുടെയും മാലിന്യപ്രശ്നം ഏറ്റെടുക്കാന്‍ തയാറാകാതെ അകന്നുനില്‍ക്കുകയാണ്. പെട്ടിപ്പാലത്തുചെന്ന് സമരത്തിനു പിന്തുണ പ്രഖ്യാപിക്കുകയും കണ്ണൂരിലത്തെി സമരത്തിനെതിരെ തിരിയുകയും ചെയ്ത് ചില രാഷ്ട്രീയ നേതാക്കള്‍ വിചിത്രമായ ഇരട്ടത്താപ്പ് നയം പ്രകടമാക്കുകയാണ് ചെയ്തത്. സമരസമിതികളില്‍ അംഗങ്ങളായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതാക്കളുടെ വിലക്കിന്‍െറ നിഴലിലാണ്. മിക്ക പാര്‍ട്ടികള്‍ക്കും മാലിന്യപ്രശ്നം നേരിടുന്ന പഞ്ചായത്തിലും നഗരസഭയിലും വ്യത്യസ്ത നിലപാടാണ്.

നഗരസംസ്കാരത്തിന്‍െറ മുഴുവന്‍ ജീര്‍ണതകളും ദുര്‍ഗന്ധവും ഏറ്റുവാങ്ങി സഹിക്കുകയെന്നത് പഞ്ചായത്ത്വാസികളുടെ ബാധ്യതയാണെന്ന് നഗരപാലകരും ജനനേതാക്കളും ധരിച്ചുവെച്ചിരിക്കുന്നു. അതുകൊണ്ടാണ് ഈ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെതിരെ പൊലീസ്രാജ് പ്രയോഗിക്കാന്‍ ഇവര്‍ക്ക് മടിയില്ലാത്തത്. സുഖസൗകര്യങ്ങളോടെ ജീവിക്കുന്ന ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും പതിറ്റാണ്ടുകളായി മാലിന്യദുരിതംപേറി ജീവിക്കുന്ന മനുഷ്യരുടെ ജീവിതാവസ്ഥ മനസ്സിലാക്കാന്‍ കഴിയാത്തതാണ് പ്രശ്നം പരിഹാരമാര്‍ഗം കാണാതെ അനിശ്ചിതമായി തുടരാന്‍ കാരണം.
ഒരുദിവസമെങ്കിലും ഈ മനുഷ്യര്‍ക്കൊപ്പം താമസിക്കാന്‍ ഇടവന്നാല്‍, ഈ കിണര്‍വെള്ളം രുചിക്കേണ്ടിവന്നാല്‍ സമരത്തെ തള്ളിപ്പറയാന്‍ നാവു പൊങ്ങില്ല.
ഈ ദേശങ്ങളെ മാലിന്യവിപത്തില്‍നിന്ന് മോചിപ്പിക്കാന്‍, നഗരസഭകളുടെ സ്വപ്നപദ്ധതികള്‍ ഫയലുകളില്‍നിന്ന് യാഥാര്‍ഥ്യത്തിലേക്ക് ഉയിര്‍ത്തെണീക്കുന്നതുവരെ, മാരകരോഗങ്ങളുടെ പിടിയില്‍ അകപ്പെടാതിരിക്കാന്‍ ഈ മനുഷ്യര്‍ക്കുവേണ്ടി നമുക്ക് പ്രാര്‍ഥിക്കാം.(അവസാനിച്ചു)

Courtesy:Madhyamam.13.04.2012
എസ്.ഐ.ഒ ചങ്ങാതിക്കൂട്ടം
എസ്.ഐ.ഒ ചങ്ങാതിക്കൂട്ടം
പയ്യന്നൂര്‍: എസ്.ഐ.ഒ പയ്യന്നൂര്‍ യൂനിറ്റ് ഏകദിന അവധിക്കാല പഠനക്യാമ്പ് സംഘടിപ്പിച്ചു. പയ്യന്നൂര്‍ ഐ.എസ്.ഡി സ്കൂള്‍ കാമ്പസില്‍ നടന്ന പരിപാടി സോളിഡാരിറ്റി പയ്യന്നൂര്‍ ഏരിയാ പ്രസിഡന്‍റ് ശിഹാബ് അരവഞ്ചാല്‍ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ഷഫീഖ് , എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്‍റ് ജസീം പൂരത്തൂര്‍, കണ്ണൂര്‍ ജില്ലാ കാമ്പസ് സെക്രട്ടറി രവിന്‍ജാസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസെടുത്തു.
ഡീഷാന്‍ പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു. ഷമീം കേളോത്ത് സ്വാഗതവും ഫര്‍സീന്‍ ആസാദ് നന്ദിയും പറഞ്ഞു.
ഡീഷാന്‍ പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു. ഷമീം കേളോത്ത് സ്വാഗതവും ഫര്‍സീന്‍ ആസാദ് നന്ദിയും പറഞ്ഞു.
ടീന്‍സ് മീറ്റ് സമാപിച്ചു
ടീന്‍സ് മീറ്റ് സമാപിച്ചു
കണ്ണൂര്‍: വിളയാങ്കോട് വാദിസ്സലാമില്‍ നടന്ന ‘ടീന്‍സ് മീറ്റ് (ജസ്റ്റിയോണ്‍) സമാപിച്ചു. എം. മനോജ്(സിജി) , ജമാല്‍ കടന്നപ്പള്ളി, ഡോ. എസ്.എല്‍.പി. ഉമര്‍ ഫാറൂഖ് , ജസീം പുറത്തൂര്‍, ജി.ഐ.ഒ സംസ്ഥാന വൈസ് പ്രസിഡന്‍റ് എം. ഖദീജ, അമല്‍ അബ്ദുറഹ്മാന്‍, സാജിദ് നദ്വി, റാഫി ചര്‍ച്ചമ്പലപ്പള്ളി, എം. മഖ്ബൂല്‍, സി.കെ. മുനവ്വിര്‍, നിഖിത വളപട്ടണം എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ളാസെടുത്തു. പി.ടി.പി സാജിദ സമ്മാനദാനവും വി.എന്‍. ഹാരിസ് സമാപനവും നിര്‍വഹിച്ചു. ജില്ലാ ആക്ടിങ് പ്രസിഡന്‍റ് സുഹൈല അധ്യക്ഷത വഹിച്ചു. നഫ്സന സ്വാഗതം പറഞ്ഞു. സക്കീന, മര്‍ജാന,സീനത്ത്, സുമയ്യ, അഫീദ എന്നിവര്‍ നേതൃത്വം നല്‍കി.
Subscribe to:
Posts (Atom)