Saturday, October 22, 2011
പയ്യന്നൂര്‍ താലൂക്ക് രൂപവത്കരിക്കണം -സോളിഡാരിറ്റി
പയ്യന്നൂര്‍ താലൂക്ക്
രൂപവത്കരിക്കണം -സോളിഡാരിറ്റി
രൂപവത്കരിക്കണം -സോളിഡാരിറ്റി
പയ്യന്നൂര്‍: പയ്യന്നൂര്‍ ആസ്ഥാനമായി താലൂക്ക് രൂപവത്കരിക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ആഭിമുഖ്യത്തില്‍ നടക്കുന്ന നിവര്‍ത്തന പ്രക്ഷോഭ യാത്രയോടനുബന്ധിച്ചുള്ള സെമിനാര്‍ ആവശ്യപ്പെട്ടു. സോളിഡാരിറ്റി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ശിഹാബ് ഇബ്നു ഹംസ മുഖ്യപ്രഭാഷണം നടത്തി.പയ്യന്നൂര്‍ ഏരിയ പ്രസിഡന്റ് ശിഹാബ് അരവഞ്ചാല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. വി.കെ. രവീന്ദ്രന്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍ എന്നിവര്‍ സംസാരിച്ചു. അസ്ഹര്‍ പുഞ്ചക്കാട് സ്വാഗതവും നൌഷാദ് കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു.
വാണിദാസ് എളയാവൂരിനെ ജന്മനാട് ആദരിക്കുന്നു
വാണിദാസ് എളയാവൂരിനെ
ജന്മനാട് ആദരിക്കുന്നു
കണ്ണൂര്‍: പ്രഭാഷണ കലയില്‍ അറുപതാണ്ട് പിന്നിടുന്ന വാണിദാസ് എളയാവൂരിനെ ആദരിക്കാന്‍ വാരം യു.പി സ്കൂളില്‍ ചേര്‍ന്ന നാട്ടുകാരുടെ യോഗം തീരുമാനിച്ചു. ഡിസംബറില്‍ വാരം യു.പി സ്കൂള്‍ ഗ്രൌണ്ടിലാണ് പരിപാടി. കെ. സുധാകരന്‍ എം.പി, എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ.കെ.എ. സരള, പി. നാരായണന്‍ മാസ്റ്റര്‍, സി.പി. നാരായണന്‍ മാസ്റ്റര്‍, കട്ടേരി നാരായണന്‍, സുരേഷ് ബാബു എളയാവൂര്‍, പി. മാധവന്‍, വത്സന്‍ മഠത്തില്‍ തുടങ്ങിയവര്‍ മുഖ്യരക്ഷാധികാരികളായും കെ. കുഞ്ഞിമാമു മാസ്റ്റര്‍ ചെയര്‍മാനായും പി.സി. രാമകൃഷ്ണന്‍ ജനറല്‍ കണ്‍വീനറായും സി.എച്ച്. അഷ്റഫ് ട്രഷററായും കമ്മിറ്റി രൂപവത്കരിച്ചു.
വാരം യു.പി സ്കൂളില്‍ നടന്ന സംഘാടക സമിതി യോഗത്തില്‍ എളയാവൂര്‍ പി. നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.സി. രാമകൃഷ്ണന്‍ സ്വാഗതവും സി.എച്ച്. അഷ്റഫ് നന്ദിയും പറഞ്ഞു.
വാരം യു.പി സ്കൂളില്‍ നടന്ന സംഘാടക സമിതി യോഗത്തില്‍ എളയാവൂര്‍ പി. നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.സി. രാമകൃഷ്ണന്‍ സ്വാഗതവും സി.എച്ച്. അഷ്റഫ് നന്ദിയും പറഞ്ഞു.
ടാലന്റീന്‍ 2011: കമ്മിറ്റി രൂപവത്കരിച്ചു
ടാലന്റീന്‍ 2011:
കമ്മിറ്റി രൂപവത്കരിച്ചു
കമ്മിറ്റി രൂപവത്കരിച്ചു
കണ്ണൂര്‍: എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി നടത്തുന്ന ഇന്റര്‍നാഷനല്‍ ടാലന്റീന്‍ റിസര്‍ച് എക്സാം 2011ന്റെ സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിച്ചു. ടി.കെ. മുഹമ്മദലി (ചെയര്‍.), ശംസീര്‍ ഇബ്രാഹിം (കണ്‍.), ടി.വി. ഇല്യാസ്, എ.പി.എം. ഫൈസല്‍, ടി.കെ. അസ്ലം (പ്രചാരണം മീഡിയ), ആദംകുട്ടി, അംജദ്, ടി.പി. റിവിന്‍ജാസ് (മോണിറ്ററിങ്), സൈറാബാനു, സുഹൈല, കെ. മഅ്റൂഫ് എന്നിവരാണ് ഭാരവാഹികള്‍. യോഗത്തില്‍ സംസ്ഥാന സമിതി അംഗം സല്‍മാന്‍ സഈദ് സംസാരിച്ചു.
Subscribe to:
Posts (Atom)