ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, September 29, 2012

SPEECH


MEDIAONE


SOLIDARITY




ജമാഅത്തെ ഇസ്ലാമി പ്രഭാഷണം നാളെ

ജമാഅത്തെ ഇസ്ലാമി
പ്രഭാഷണം നാളെ
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങളുടെ പ്രഭാഷണം ഞായറാഴ്ച വൈകീട്ട് ഏഴുമണിക്ക് കൗസര്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഏരിയാ പ്രസിഡന്‍റ് ഹനീഫ് മാസ്റ്റര്‍ അറിയിച്ചു.

ഹെഡ് പോസ്റ്റോഫിസ് മാര്‍ച്ച് ഇന്ന്

ഡീസല്‍ വിലവര്‍ധന: വെല്‍ഫെയര്‍ പാര്‍ട്ടി
ഹെഡ് പോസ്റ്റോഫിസ് മാര്‍ച്ച്  ഇന്ന്

കണ്ണൂര്‍: പാചകവാതകത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയും ചില്ലറ വില്‍പന മേഖലയില്‍ വിദേശ ഭീമന്മാരെ കയറൂരിവിട്ടും കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10ന് കണ്ണൂര്‍ ഹെഡ് പോസ്റ്റോഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. ട്രെയ്നിങ് സ്കൂളിന് സമീപം പാര്‍ട്ടിയുടെ ജില്ലാ ആസ്ഥാനത്തുനിന്നും മാര്‍ച്ച് ആരംഭിക്കും.

സോളിഡാരിറ്റി സംഘം കൂടങ്കുളത്ത്

 
 
 
 
 സമരത്തിന് ഐക്യദാര്‍ഢ്യവുമായി
സോളിഡാരിറ്റി സംഘം കൂടങ്കുളത്ത്
കണ്ണൂര്‍:  ആണവ നിലയത്തിനെതിരെ 410ാം ദിവസം സമരം നടത്തുന്ന കൂടങ്കുളം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവും ആവേശവുമായി സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ സംഘം കൂടങ്കുളത്തത്തെി. സംഘം സമരനായകന്‍ ഉദയകുമാര്‍, മാഗ്ളിന്‍ പീറ്റര്‍, ഫാ. ജെ. സുരാജ്, പുഷ്പരായിന്‍ എന്നിവരുമായി സംസാരിച്ചു.
 സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ടി.പി. ഇല്യാസ്, ജില്ലാസമിതി അംഗം എം.ബി. മുഹമ്മദ് ഫൈസല്‍, പി. സുഹൈര്‍ ചാല, അബുഫിദല്‍ തുടങ്ങിയ പതിനേഴംഗ സംഘമാണ് സന്ദര്‍ശിച്ചത്. സമരപന്തലില്‍ ടി.പി. ഇല്യാസ്, കെ. ശമീം എന്നിവര്‍ സംസാരിച്ചു.

ഖുര്‍ആന്‍ പാരായണ മത്സരം

ഖുര്‍ആന്‍ പാരായണ മത്സരം
കണ്ണൂര്‍: ജി.ഐ.ഒ സംസ്ഥാനതലത്തില്‍ നടത്തുന്ന ഖുര്‍ആന്‍ പാരായണ മത്സരത്തിന്‍െറ ഭാഗമായി കണ്ണൂര്‍ ഏരിയാതല മത്സരം ഒക്ടോബര്‍ രണ്ടിന് കൗസര്‍ ഓഡിറ്റോറിയത്തില്‍ നടത്തും. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 30നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9744708655, 9747255404.

‘കേരളത്തിന്‍െറ യുവത’


സോളിഡാരിറ്റി സംസ്ഥാന കാമ്പയിന്‍െറ ഭാഗമായി താണ യൂനിറ്റ് സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച ‘കേരളത്തിന്‍െറ യുവത’ കൊളാഷ് പ്രദര്‍ശനം മാടായിപ്പാറ സംരക്ഷണ സമിതി ചെയര്‍മാന്‍ കൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത് നോക്കിക്കാണുന്നു

എസ്.ഐ.ഒ ടേബിള്‍ ടോക്ക്

എസ്.ഐ.ഒ ടേബിള്‍ ടോക്ക് 

കണ്ണൂര്‍: ‘സ്വാശ്രയ വിദ്യാഭ്യാസവും സംവരണവും’ എന്ന വിഷയത്തില്‍ എസ്.ഐ.ഒ കേരള   വൈകീട്ട്  നാലുമണിക്ക് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ടേബിള്‍ ടോക്ക് നടത്തും. എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. എം.എസ്. ജയപ്രകാശ് ഉദ്ഘാടനം ചെയ്യും.

‘മതം നോക്കി ഭീകരരാക്കരുതെന്ന വിധിയില്‍ ചര്‍ച്ച വേണം’

‘മതം നോക്കി ഭീകരരാക്കരുതെന്ന
വിധിയില്‍ ചര്‍ച്ച വേണം’
 കോഴിക്കോട്: മതത്തിന്‍െറ പേരില്‍ നിരപരാധിയെ ഭീകരനെന്ന് മുദ്രകുത്തി പീഡിപ്പിക്കരുതെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ഏറെ ശ്രദ്ധേയവും രാജ്യം ഗൗരവപൂര്‍വം ചര്‍ച്ചചെയ്യേണ്ടതുമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പത്രക്കുറിപ്പില്‍ പറഞ്ഞു. ഗുജറാത്തില്‍ തീവ്രവാദ ബന്ധം ആരോപിച്ച് പിടിയിലായ 11 മുസ്ലിം ചെറുപ്പക്കാരെ കുറ്റമുക്തരാക്കിയാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്.
ഒരു  പ്രത്യേക മതവിഭാഗത്തില്‍പെട്ട ജനങ്ങള്‍ രാജ്യത്ത് നിരന്തരം തങ്ങളുടെ നിരപരാധിത്വവും രാജ്യസ്നേഹവും തെളിയിക്കേണ്ട അവസ്ഥ ഇന്നുണ്ട്.
തീവ്രവാദ വേട്ടയുടെ പേരില്‍ മാധ്യമങ്ങളും പൊലീസും ഭരണകൂടവും ചേര്‍ന്നാണ് ഈയവസ്ഥ സൃഷ്ടിക്കുന്നത്. ഇത് രാജ്യത്തിനകത്തെ സാമൂഹിക കെട്ടുറപ്പിനെയും പുരോഗതിയെയും പ്രതികൂലമായാണ് ബാധിക്കുക. തീവ്രവാദ വേട്ടയുടെ മറവില്‍ രാജ്യത്ത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പൗരാവകാശ ധ്വംസനങ്ങളെക്കുറിച്ചും ഭരണകൂടംതന്നെ സൃഷ്ടിക്കുന്ന ഭീകരതയെക്കുറിച്ചും ചര്‍ച്ചകള്‍ ശക്തിപ്പെടാന്‍ ഈവിധി നിമിത്തമാകണം -അദ്ദേഹം പറഞ്ഞു.

TOPCO ZAMZAM


മാനവികതയെ നിരാകരിക്കുന്നവര്‍ ചെകുത്താന്മാര്‍

 
 
 
 
 
 
 മാനവികതയെ നിരാകരിക്കുന്നവര്‍ ചെകുത്താന്മാര്‍
-സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
 തളിപ്പറമ്പ്: നമ്മെ ഭിന്നിപ്പിക്കുന്ന, മനുഷ്യനെ ആദരിക്കാത്ത ശക്തികള്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കലാണ് സുഹൃദ് സംഗമങ്ങളുടെ സന്ദേശമെന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്ലാമി ധര്‍മശാലയില്‍ സംഘടിപ്പിച്ച ഓണം-ഈദ് സുഹൃദ്സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാനവികതയുടെ ഒരുമയാണ് ഓണം. നാം ഒരുമിച്ചാല്‍ എന്നാളും ഓണമാകുന്നതുപോലെ ഭിന്നിച്ചാല്‍ ഒരുനാളും ഓണമാവുകയുമില്ല. ദൈവത്തെ വണങ്ങി ജീവിച്ച ചെകുത്താന്‍, മനുഷ്യനെ വണങ്ങാനുള്ള ദൈവകല്‍പന നിരസിച്ചതിലൂടെ നിരാകരിച്ചത് മാനവികതയെ ആദരിക്കാനുള്ള ദൈവനിര്‍ദേശമാണ്. ഇന്നത്തെ നേതാക്കളും ഭരണകൂടങ്ങളും മാനവികതയെ ആദരിക്കാത്ത ചെകുത്താന്മാരുടെ പ്രതീകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ റംല പക്കര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ജില്‍ജില്‍ (സീനിയര്‍ എന്‍ജി., കെല്‍ട്രോണ്‍), പവിത്രന്‍ (എന്‍ജി., കെല്‍ട്രോണ്‍), ശിവദാസന്‍ (സെക്ര. ഡി.കെ.ഇ.യു), ശശി (സി.ഐ.ടി.യു), ഗംഗാധരന്‍ (എന്‍.എസ്.എസ് വയോജന കേന്ദ്രം), നവാസ് ശരീഫ് (എന്‍ജി. കോളജ്) എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡന്‍റ് വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു. ജലാല്‍ഖാന്‍ സ്വാഗതവും കെ.കെ.പി. മുസ്തഫ ഉദ്ബോധനവും നടത്തി.