Tuesday, November 27, 2012
പഞ്ചായത്തുകളുടെ മദ്യനിരോധാധികാരം: സമരം സജീവമാക്കുന്നു
പഞ്ചായത്തുകളുടെ മദ്യനിരോധാധികാരം:
സമരം സജീവമാക്കുന്നു
കണ്ണൂര്‍: പഞ്ചായത്തുകളുടെ മദ്യനിരോധാധികാരം പൂര്‍ണാര്‍ഥത്തില്‍ പുന$സ്ഥാപിക്കുന്നതിനായി മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂരിലും സമരം സജീവമാക്കുന്നു. ഇതിന്‍െറ ഭാഗമായി നവംബര്‍ 28ന് കാല്‍ടെക്സ് പരിസരത്ത് മദ്യവിരുദ്ധ പോസ്റ്റര്‍ രചനയും പ്രഭാഷണവും നടക്കും.
ഉച്ചക്ക് മൂന്നിന് നടക്കുന്ന പരിപാടി മദ്യ നിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എക്സൈസ് വകുപ്പിന്‍െറ ‘വരല്ളേ ഈ വഴിയേ’ എന്ന നാടകം അവതരിപ്പിക്കും. ഡിസംബര്‍ ഏഴിന് തലശ്ശേരിയിലും മദ്യവിരുദ്ധ പോസ്റ്റര്‍ രചനയും പ്രഭാഷണവും നടക്കും. മദ്യം നിരോധിക്കുന്നതിനുള്ള പഞ്ചായത്തുകളുടെ അധികാരം പുന$സ്ഥാപിക്കുമെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വാഗ്ദാനത്തെ തുടര്‍ന്നായിരുന്നു 953 ദിവസമായി മലപ്പുറത്തു നടന്ന കേരള മദ്യ നിരോധന സമിതിയുടെ സമരം അവസാനിപ്പിച്ചത്. പിന്നീട് പ്രകടന പത്രികയിലും യു.ഡി.എഫ് ഈ വാഗ്ദാനം നല്‍കി. ഭരണത്തില്‍ വന്ന് ഏറെക്കാലമായിട്ടും ഇതിനുള്ള നടപടികള്‍ ഉണ്ടായില്ല. എതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എങ്കിലും നിലവിലുള്ള മദ്യ ഷാപ്പുകള്‍ക്ക് ബാധകമാകാത്ത വിധത്തിലാണ് ഈ ഉത്തരവ് വന്നിരിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ മദ്യവിരുദ്ധ ജനകീയ മുന്നണി ചെയര്‍മാന്‍ കളത്തില്‍ ബഷീര്‍, ജനറല്‍ കണ്‍വീനര്‍ രാജന്‍ കോരമ്പത്തേ്, ശാസ്ത്ര സാഹിത്യ പരിഷത്ത് സെക്രട്ടറി പി. ഗോപിനാഥന്‍, മദ്യനിരോധന സമിതി കണ്ണൂര്‍ ജില്ലാ ഒര്‍ഗനൈസര്‍ ടി. ചന്ദ്രന്‍, സോളിഡാരിറ്റി ഭാരവാഹിയായ ഷുഹൈബ് മുഹമ്മദ്, എസ്.യു.സി.ഐ ഭാരവാഹി ജയരാജന്‍ എന്നിവര്‍ പങ്കെടുത്തു.

ഗസ്സ ഐക്യദാര്‍ഢ്യ സമ്മേളനം 29ന്
ഗസ്സ ഐക്യദാര്‍ഢ്യ സമ്മേളനം 29ന്
കണ്ണൂര്‍: ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ഭീകരതക്കെതിരെ ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി കണ്ണൂരില്‍ ബഹുജന ഐക്യദാര്‍ഢ്യ സമ്മേളനം നടത്തും. നവംബര്‍ 29ന് വൈകീട്ട് 4.30ന് സ്റ്റേഡിയം കോര്‍ണറിലാണ് സമ്മേളനം. മുന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി പി. മുജീബ് റഹ്മാന്‍, ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് കെ.എം. സൂപ്പി, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി എന്നിവര്‍ സംസാരിക്കും.
ഭരണകൂടം കോര്‍പറേറ്റുകള്‍ക്ക് കീഴടങ്ങി -രാധാകൃഷ്ണന്‍ കൂടാളി
ഭരണകൂടം കോര്‍പറേറ്റുകള്‍ക്ക്
കീഴടങ്ങി -രാധാകൃഷ്ണന്‍ കൂടാളി
കീഴടങ്ങി -രാധാകൃഷ്ണന്‍ കൂടാളി
തലശ്ശേരി: ഇസ്രായേല്‍ ക്രൂരതക്കെതിരെ പ്രതികരിക്കാന്‍ ഇന്ത്യന്‍ ഭരണകൂടത്തിന് സാധിക്കാതെപോയത് സാമ്രാജ്യത്വ കോര്‍പറേറ്റുകള്‍ക്ക് കീഴടങ്ങിയതിനാലാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി. തലശ്ശേരി കനക് റസിഡന്‍സി ഓഡിറ്റോറിയത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ തലശ്ശേരി മുനിസിപ്പല്‍ കമ്മിറ്റി പ്രഖ്യാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തലശ്ശേരി മണ്ഡലം പ്രസിഡന്‍റ് യു.കെ. സെയ്ദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എന്‍.എം. ഷഫീഖ്, ജബീന ഇര്‍ഷാദ്, മള്ളേരി രാമദാസന്‍, എം.പി. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. എ.പി. അജ്മല്‍ സ്വാഗതവും സാനിദ് കോമത്ത് നന്ദിയും പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്‍റ് ഹരിത രമേശ് യൂനിറ്റ് പ്രസിഡന്‍റിന് പതാക കൈമാറി.
മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികളായി മള്ളേരി രാമദാസ് (പ്രസി.), സാജിദ് കോമത്ത് (സെക്ര.), എം.പി. അബ്ദുറഹ്മാന്‍ (വൈ. പ്രസി.), ജയന്‍ പരമേശ്വരന്‍ (വൈ. പ്രസി.), ഉസ്മാന്‍കുട്ടി പിലാക്കൂല്‍ (ജോ. സെക്ര.), സീനത്ത് നാരങ്ങാപ്പുറം (ജോ. സെക്ര.), എന്‍.കെ. അര്‍ഷാദ് (ട്രഷ.) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി റഷീദ് ചിറക്കര, ഹാഷിം കണ്ണോത്ത്, ജാഫര്‍, മുഹമ്മദ് പാലിശ്ശേരി, ഇ.വി. ശമീം, ഹാജിറ പിലാക്കൂല്‍, ഉമ്മര്‍ സെയ്ദാര്‍ പള്ളി, കെ. ഫിറോസ്, ബി.സി. റസിയ, മുഹമ്മദലി മട്ടാമ്പ്രം, പി.കെ. സമീറ, അമീന്‍ ചിറക്കര, മധു എന്നിവരെയും തെരഞ്ഞെടുത്തു.

Subscribe to:
Posts (Atom)