ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, December 28, 2012

SOLIDARITY


MADANI


ടീന്‍ ഇന്ത്യ ഏരിയ പ്രഖ്യാപനം

ടീന്‍ ഇന്ത്യ ഏരിയ പ്രഖ്യാപനം

ചൊക്ളി: ടീന്‍ ഇന്ത്യ ചൊക്ളി ഏരിയ പ്രഖ്യാപനം മലര്‍വാടി ബാലസംഘം സംസ്ഥാന സമിതിയംഗം ഇഖ്ബാല്‍ വടകര നിര്‍വഹിച്ചു. ജില്ല കോ ഓഡിനേറ്റര്‍ ഇബ്രാഹിം മാസ്റ്റര്‍ കുട്ടികളോട് സംവദിച്ചു.  ഭാരവാഹികളായി ആണ്‍: അബ്ദുല്‍ ഹസീബ്, ഫായിസ് ഇഹ്സാന്‍. പെണ്‍: ഫാത്തിമ അബ്ദുല്‍ ലതീഫ്, ഫാദിയ  എന്നിവരെ പ്രസിഡന്‍റ്, സെക്രട്ടറിമാരായി  തെരഞ്ഞെടുത്തു. യോഗത്തില്‍ ചൊക്ളി ഏരിയ വൈസ് പ്രസിഡന്‍റ് ഇബ്രാഹിം കടവത്തൂര്‍ അധ്യക്ഷത വഹിച്ചു. സി. ഹസീന സ്വാഗതവും പ്രഫ.  ഉസ്മാന്‍ നന്ദിയും പറഞ്ഞു.

കൈത്താങ്ങുമായി വിറാസ് കോളജ് എന്‍.എസ്.എസ് യൂനിറ്റ്

സോളിഡാരിറ്റി ഭവന നിര്‍മാണം: കൈത്താങ്ങുമായി വിറാസ് കോളജ് എന്‍.എസ്.എസ് യൂനിറ്റ്
പഴയങ്ങാടി: സോളിഡാരിറ്റി നിര്‍ധന കുടുംബത്തിന് നിര്‍മിച്ചു നല്‍കുന്ന വീടിന് മനുഷ്യാദ്ധ്വാനം സമര്‍പ്പിച്ച് വിളയാങ്കോട് വിറാസ് കോളജ് എന്‍.എസ്.എസ് യൂനിറ്റ്.
 50ല്‍പരം യൂനിറ്റ് അംഗങ്ങളാണ് പുതിയങ്ങാടിയിലത്തെി കഴിഞ്ഞ ഓരാഴ്ചയായി സേവനത്തിനിറങ്ങിയത്. സേവനത്തിന്‍െറ വീഥിയില്‍ സപ്തദിന ക്യാമ്പ് സംഘടിപ്പിച്ച വിറാസിലെ വിദ്യാര്‍ഥികള്‍ പഠനത്തോടൊപ്പം സേവനത്തിന്‍െറ പുതിയ തലങ്ങള്‍ക്ക് ജീവന്‍ നല്‍കുകയായിരുന്നു. കല്ല് ചുമന്നും മണല്‍ കടത്തിയും സേവനത്തില്‍ കൂട്ടായ്മ പങ്കിട്ട വിദ്യാര്‍ഥികള്‍ ഇനിയും അവധിക്കാലങ്ങള്‍ സേവനത്തിന് നീക്കിവെക്കുമെന്ന പ്രതിജ്ഞയോടെയാണ് പിരിഞ്ഞത്. സപ്തദിന  ക്യാമ്പ് മാടായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ.പി. ബദറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. വിറാസ് കോളജ് പ്രിന്‍സിപ്പല്‍ പി. മുഹമ്മദ് ഇക്ബാല്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ റൈഹാനത്ത് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

കുടുംബസംഗമം

 കുടുംബസംഗമം  
ഇരിട്ടി: ഉളിയില്‍ മഹല്ല് മുസ്ലിം അസോസിയേഷന്‍ ഒന്നാം വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി ആവിലാട് കുടുംബസംഗമം നടത്തി. ഡോ. സലിം നദ്വി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രസിഡന്‍റ് എന്‍.എന്‍. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. എം. അലി, കെ. ബഷീര്‍, സി.എം. മുസ്തഫ, പി. സുബൈര്‍ എന്നിവര്‍ സംസാരിച്ചു.

മനുഷ്യാവകാശ സമ്മേളനം നാളെ മട്ടന്നൂരില്‍

മനുഷ്യാവകാശ സമ്മേളനം
നാളെ മട്ടന്നൂരില്‍
മട്ടന്നൂര്‍: ‘മഅ്ദനിക്ക് വേണ്ടത് ജാമ്യം’ എന്ന പ്രമേയവുമായി സോളിഡാരിറ്റി മട്ടന്നൂര്‍ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ ശനിയാഴ്ച വൈകീട്ട് 4.30ന് മട്ടന്നൂര്‍ മാര്‍ക്കറ്റ് സൈറ്റില്‍ മനുഷ്യാവകാശ സമ്മേളനം നടത്തും. തെഹല്‍ക ന്യൂസ് റിപ്പോര്‍ട്ടര്‍ കെ.കെ. ഷാഹിന, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ശാഫി നദ്വി, കെ. സാദിഖ് (സോളിഡാരിറ്റി), എം. രതീഷ് (ഡി.വൈ.എഫ്.ഐ), വി.എന്‍. മുഹമ്മദ് (യൂത്ത് ലീഗ്), ഒ.കെ. പ്രസാദ് (യൂത്ത് കോണ്‍ഗ്രസ്), താജുദ്ദീന്‍ മട്ടന്നൂര്‍ (ഐ.എന്‍.എല്‍), സി.വി. ശശീന്ദ്രന്‍ (സി.എം.പി), ജോസഫ് ജോണ്‍ (വെല്‍ഫെയര്‍പാര്‍ട്ടി), നിസാര്‍ മത്തേര്‍ (പി.ഡി.പി), കൃഷ്ണകുമാര്‍ കണ്ണോത്ത് (ആകാശവാണി) എന്നിവര്‍ പങ്കെടുക്കും.

കുഞ്ഞിമുഹമ്മദ് ഹാജി

 കുഞ്ഞിമുഹമ്മദ് ഹാജി
കണ്ണൂര്‍: കുടകിലെ  പ്ളാന്‍ററും വ്യാപാരിയും കോണ്‍ഗ്രസ് നേതാവുമായ എടക്കാട് ഒ.കെ.യു.പി സ്കൂളിന് സമീപം ഷഫീല്‍ഡില്‍ എം.പി. കുഞ്ഞിമുഹമ്മദ് ഹാജി (73) നിര്യാതനായി.
കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്‍റ്, എം.ഇ.എസ് ആജീവനാന്ത അംഗം, കണ്ണൂര്‍ മുസ്ലിം എജുക്കേഷന്‍ അസോസിയേഷന്‍ രക്ഷാധികാരി, മദ്രാസ് മുസ്ലിം അസോസിയേഷന്‍ ആജീവനാന്ത അംഗം, ഖുദ്ദാമുല്‍ ഇസ്ലാം സഭ അംഗം, വീരാജ്പേട്ട ഷാഫി ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്‍റ്, കോണ്‍ഗ്രസ് വീരാജ്പേട്ട താലൂക്ക് കമ്മിറ്റി വൈസ് പ്രസിഡന്‍റ്, വീരാജ്പേട്ട ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ്, കുടക് ജില്ല ഡി.സി.സി അംഗം, ഡി.സി.സി ട്രഷറര്‍, വീരാജ്പേട്ട ടൗണ്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉപദേശക സമിതി അംഗം, കുടക് ചേംബര്‍ ഓഫ് കോമേഴ്സ് അംഗം, എം.എസ്.എസ് ആജീവനാന്ത അംഗം, നടാല്‍ ബൈത്തുസകാത്ത് കമ്മിറ്റി രക്ഷാധികാരി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഭാര്യ: പരേതയായ സുലൈഖ ബീവി. മക്കള്‍: നൗഷാദ്, നൗഷീര്‍ (ഇരുവരും വീരാജ്പേട്ട), ഖദീജ, നസരി, നിജാന, പരേതനായ നിസാര്‍. മരുമക്കള്‍: ഹാഷിം (ഖത്തര്‍), അഫീഫ, സൈനുദ്ദീന്‍ (എടപ്പാള്‍), ഫെമിത, ഡോ. നസീര്‍ (ഗവ. ആശുപത്രി ചക്കരക്കല്‍).  സഹോദരങ്ങള്‍: ഹാഷിം, മറിയുമ്മ, പരേതരായ അബ്ദുല്ലഹാജി, അബ്ദുല്‍ ഖാദര്‍, നഫീസ.

വാരം ടീന്‍ ഇന്ത്യ ജേതാക്കള്‍

 
 
 
 
 വാരം ടീന്‍ ഇന്ത്യ  ജേതാക്കള്‍
കണ്ണൂര്‍: ടീന്‍ ഇന്ത്യ കണ്ണൂര്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ ടീന്‍ ഇന്ത്യ വാരം ജേതാക്കളായി. ടീന്‍ ഇന്ത്യന്‍ തോട്ടടയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്‍റ് ഫിഫ സന്തോഷ് ഉദ്ഘാടനം ചെയ്തു.
ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍ സമ്മാനദാനം നിര്‍വഹിച്ചു. മികച്ച കളിക്കാരനുള്ള ട്രോഫി വാരം ടീന്‍ ഇന്ത്യയുടെ മുഹമ്മദ് സഹദിന് മാസ്റ്റേഴ്സ് സ്പോര്‍ട്സ് ക്ളബ് പ്രസിഡന്‍റ് സി.എച്ച്. മുഹമ്മദ് ഫൈസല്‍ നല്‍കി. വി.എന്‍. ആബിദ് ടീന്‍ ഇന്ത്യ ടോക് അവതരിപ്പിച്ചു. എ.പി. അബ്ദുറഹിം സ്വാഗതം പറഞ്ഞു.

കെ.സി.ബി.സിയുടെ നിലപാട് സ്വാഗതാര്‍ഹം -വെല്‍ഫെയര്‍ പാര്‍ട്ടി

കെ.സി.ബി.സിയുടെ നിലപാട്
സ്വാഗതാര്‍ഹം -വെല്‍ഫെയര്‍ പാര്‍ട്ടി

തൃശൂര്‍: മദ്യനിരോധത്തിനുവേണ്ടി കേരള  കത്തോലിക്ക മെത്രാന്‍സഭ (കെ.സി.ബി.സി) സ്വീകരിക്കുന്ന നിലപാടുകളെ  വെല്‍ഫെയര്‍ പാര്‍ട്ടി  സംസ്ഥാന എക്സിക്യൂട്ടീവ്  അഭിനന്ദിച്ചു. മദ്യവില്‍പ്പനക്കാരില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുകയില്ളെന്നും  മദ്യക്കച്ചവടക്കാരെയും  മദ്യപരെയും സഭയുടെ ഒൗദ്യോഗിക സ്ഥാനങ്ങളിലേക്ക് പരിഗണിക്കില്ളെന്നുമുള്ള കെ.സി.ബി.സിയുടെ തീരുമാനം ധീരമാണ്. തിരുവനന്തപുരം ഐകഫ് സെന്‍ററില്‍ നടന്ന പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ പ്രസിഡന്‍റ്  ഡോ.കൂട്ടില്‍ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. മദ്യനിരോധത്തിന് വേണ്ടി തെരഞ്ഞെടുപ്പുകളെ പ്രയോജനപ്പെടുത്താന്‍ കെ.സി.ബി.സിയുടെ  ഭാഗത്ത് നിന്നും ശ്രമം ഉണ്ടാകണമെന്ന്  യോഗം അഭിപ്രായപ്പെട്ടു.  
കെ. അംബുജാക്ഷന്‍,പി.എ. അബ്ദുല്‍ ഹക്കീം, സുരേന്ദ്രന്‍ കരിപ്പുഴ, പ്രേമ പിഷാരടി, ഇ.എ. ജോസഫ് എന്നിവര്‍ സംസാരിച്ചു.

ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ സമ്മേളനം ആറിന്

ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍
ഏരിയ സമ്മേളനം ആറിന്
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ സമ്മേളനം ജനുവരി ആറിന് കണ്ണൂരില്‍  നടക്കും. വൈകീട്ട് നാലുമണിക്ക് മുനിസിപ്പല്‍ ഹൈസ്കൂളില്‍ പരിപാടി നടക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. സോളിഡാരിറ്റി സംസ്ഥാന സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, എസ്.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡന്‍റ് ഷിഹാബ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മാതൃസംഗമം

മാതൃസംഗമം
ചാലാട്: ജനുവരി ആറിന് കണ്ണൂരില്‍ നടക്കുന്ന  ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ സമ്മേളനത്തിന്‍െറ ഭാഗമായി ജമാഅത്തെ ഇസ്ലാമി ചാലാട് ഘടകം ‘മാതൃസംഗമം’ നടത്തി. കെ. അന്ത്രുമൗലവി മുഖ്യ പ്രഭാഷണം നടത്തി. കെ. ജസീര്‍ മൗലവി അധ്യക്ഷത വഹിച്ചു. സി.വി. ഉമ്മര്‍കുഞ്ഞി സംസാരിച്ചു. സി.എച്ച്. ഷൗക്കത്തലി സ്വാഗതവും കെ. മുഹമ്മദ് റാസിഖ് നന്ദിയും പറഞ്ഞു.