Monday, April 23, 2012
OBIT_ഉസ്മാന്‍ മുസ്ലിയാര്‍
ഉസ്മാന്‍ മുസ്ലിയാര്‍
കാഞ്ഞിരോട്: ഇരിക്കൂര്‍ സ്വദേശി കാഞ്ഞിരോട് പള്ളിക്കച്ചാലിലെ ഉസ്മാന്‍ മുസ്ലിയാര്‍ (62) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: മുസ്തഫ (ദുബൈ), ഫാറൂഖ് (ജോര്‍ദാന്‍), സൗദത്ത് (ബംഗളൂരു), റംലത്ത്. മരുമക്കള്‍: മുസ്തഫ (ദുബൈ), സാജിദ്, നസരിയ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞിരോട് പഴയപള്ളി ഖബര്‍സ്ഥാനില്‍
21.04.2012
വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രഖ്യാപന സമ്മേളനം
വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം
പ്രഖ്യാപന സമ്മേളനം
പ്രഖ്യാപന സമ്മേളനം
പഴയങ്ങാടി: വെല്‍ഫയര്‍ പാര്‍ട്ടി കല്യാശ്ശേരി നിയോജക മണ്ഡലം പ്രഖ്യാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുല്‍ ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. മാടായി ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കല്യാശ്ശേരി നിയോജക മണ്ഡലം പ്രസിഡന്‍റായി ഇ.ടി.രവിയെയും ജനറല്‍ സെക്രട്ടറിയായി എസ്.എല്‍.പി. സിദ്ദീഖിനെയും തിരഞ്ഞെടുത്തു. യു.വി.സുമയ്യ, ഇന്ദിര ഇട്ടമ്മല്‍ എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍. സി.അബ്ദുല്‍ ഗനി, പ്രസന്നന്‍ മാടായി എന്നിവരെ സെക്രട്ടറിമാരായും എ.പി.വി. മുസ്ഥഫയെ ട്രഷററായും തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി മോഹനന്‍ കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി പ്രഖ്യാപനം നടത്തി. മണ്ഡലം കമ്മിറ്റി പ്രസിഡന്‍റിന് ശ്രീജ നെയ്യാറ്റിന്‍കര പതാക കൈമാറി.
വെല്‍ഫെയര്‍ പാര്‍ട്ടി ഇരിക്കൂര്‍ മണ്ഡല
പ്രഖ്യാപന സമ്മേളനം
പ്രഖ്യാപന സമ്മേളനം
ശ്രീകണ്ഠപുരം: വെല്‍ഫെയര്‍ പാര്‍ട്ടി ഇരിക്കൂര്‍ നിയോജക മണ്ഡല പ്രഖ്യാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുല്‍ ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ഭാരവാഹി പ്രഖ്യാപനം ജില്ലാ ജനറല്‍ സെക്രട്ടറി കെ.എല്‍. അബ്ദുസലാം നിര്‍വഹിച്ചു. പള്ളിപ്രം പ്രസന്നന്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍, മോഹനന്‍ കുഞ്ഞിമംഗലം, എന്‍.വി. താഹിര്‍, പി.വി. രാഘവന്‍, എം.പി. നസീര്‍, രാഘവന്‍ കാവുമ്പായി, ഫാത്തിമ ടീച്ചര്‍, ഖലീല്‍ നടുവില്‍, റസീന ചെങ്ങളായി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി.വി. രാഘവന്‍ (പ്രസി.), രാഘവന്‍ കാവുമ്പായി, സി.സി. ഫാത്തിമ ടീച്ചര്‍ (വൈസ് പ്രസി.), എം.പി. നസീര്‍ (ജന. സെക്ര.), വി.പി. ഖലീല്‍ നടുവില്‍, റസീന ചെങ്ങളായി (സെക്ര.), മുഹമ്മദ് ഹനീഫ (ട്രഷ.).
സംഘാടക സമിതി രൂപവത്കരിച്ചു
സംഘാടക സമിതി രൂപവത്കരിച്ചു
കണ്ണൂര്‍: എസ്.ഐ.ഒ സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിനോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി നടത്തുന്ന കായികമേളയുടെ സംഘാടകസമിതി രൂപവത്കരിച്ചു. ആഷിഖ് കാഞ്ഞിരോട് അധ്യക്ഷത വഹിച്ചു. ഫഹദ്, മുഹ്സിന്‍, ഹുദൈഫ മുസ്തഫ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ഫഹദ് അഴിയൂര്‍ (കണ്‍), അഫ്സല്‍ (ചൊക്ളി), റഷാദ് (തലശ്ശേരി), മുഹ്സിന്‍ താണ (കണ്ണൂര്‍), ഷാഹിദ് (വളപട്ടണം), സജീര്‍ (മാടായി), ആഷിഖ് (മട്ടന്നൂര്‍).
ഭാരവാഹികള്‍: ഫഹദ് അഴിയൂര്‍ (കണ്‍), അഫ്സല്‍ (ചൊക്ളി), റഷാദ് (തലശ്ശേരി), മുഹ്സിന്‍ താണ (കണ്ണൂര്‍), ഷാഹിദ് (വളപട്ടണം), സജീര്‍ (മാടായി), ആഷിഖ് (മട്ടന്നൂര്‍).
Subscribe to:
Posts (Atom)