Saturday, March 23, 2013
പ്രോഗ്രസീവ് ഇംഗ്ളീഷ് സ്കൂളിന് നൂറുമേനി
മജ്ലിസ് പൊതുപരീക്ഷ:
പ്രോഗ്രസീവ് ഇംഗ്ളീഷ് സ്കൂളിന് നൂറുമേനി
പ്രോഗ്രസീവ് ഇംഗ്ളീഷ് സ്കൂളിന് നൂറുമേനി
പഴയങ്ങാടി: മജ്ലിസ് വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാന തലത്തില്‍ നടത്തിയ പൊതുപരീക്ഷയില്‍ പ്രോഗ്രസീവ് ഇംഗ്ളീഷ് സ്കൂളിന് നൂറുമേനി. പ്രൈമറി, സെക്കന്‍ഡറി തലങ്ങളില്‍ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചു. സംസ്ഥാനതലത്തില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കുനേടിയ കെ.തസ്നീം, റജിയ റഷീദ് എന്നിവര്‍ പ്രോഗ്രസീവ് ഇംഗ്ളീഷ് സ്കൂളിലെ ഒമ്പതാം തരം വിദ്യാര്‍ഥികളാണ്. പ്രൈമറി തലത്തിലും നൂറു ശതമാനം വിജയം നേടി. പ്രിന്‍സിപ്പല്‍ ഒലിപ്പില്‍ നിയാസ്, മാനേജ്മെന്‍റ്, സ്റ്റാഫ് പ്രതിനിധികള്‍ എന്നിവര്‍ വിജയികളെ അനുമോദിച്ചു.
അവാര്‍ഡ് വിതരണം
അവാര്‍ഡ് വിതരണം
മട്ടന്നൂര്‍: മജ്ലിസ് പ്രൈമറി, സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഉളിയില്‍ മൗണ്ട് ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു. സ്കൂള്‍ ഹാളില്‍ നടന്ന പരിപാടി വഖഫ് ബോര്‍ഡ് മെംബര്‍ പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെ ശോഭന ഭാവിക്ക് രക്ഷിതാക്കളുടെ ജാഗ്രത അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡന്‍റ് ഹമീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഉളിയില്‍ ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ യു.പി. സിദ്ദീഖ് മാസ്റ്റര്‍, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി വി. മാഞ്ഞുമാസ്റ്റര്‍, പ്രിന്‍സിപ്പല്‍ കെ.എം. സാദിഖ് എന്നിവര്‍ സംസാരിച്ചു.
കാഷ് അവാര്‍ഡ് വിതരണം
കാഷ് അവാര്‍ഡ് വിതരണം
ചക്കരക്കല്ല്: മജ്ലിസുത്തഅ്ലീമി ഇസ്ലാമി കേരള ഏഴാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് നടത്തിയ പൊതുപരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ മോറല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണവും രക്ഷാകര്‍തൃ ബോധനവും മാര്‍ച്ച് 30ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സ്വകാര്യ പ്രാക്ടീസ് : ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
സ്വകാര്യ പ്രാക്ടീസ് : ഡോക്ടര്‍മാര്‍ക്കെതിരെ
നടപടിയെടുക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
നടപടിയെടുക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
കണ്ണൂര്‍: ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവര്‍ക്ക് ചികിത്സ നിഷേധിച്ച് സ്വകാര്യ പ്രാക്ടീസിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസലാം ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മുനിസിപ്പല്‍ കമ്മിറ്റി കണ്ണൂര്‍ ഗവ. ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ആശുപത്രിയില്‍ അന്യായമായ സ്വകാര്യ പ്രാക്ടീസിന്‍െറ പേരില്‍ ആരോപണവിധേയരായ ഡോക്ടര്‍മാരെ പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്‍റ് ബെന്നി ഫെര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ മണ്ഡലം പ്രസിഡന്‍റ് സി. മുഹമ്മദ് ഇംതിയാസ്, സെക്രട്ടറി മധു കക്കാട് എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് കെ. മോഹനന്‍, എന്‍.എം. കോയ, കെ.കെ. നിസ്താര്‍, പി. മിനി എന്നിവര്‍ നേതൃത്വം നല്‍കി. മുനിസിപ്പല്‍ സെക്രട്ടറി കെ.കെ. സുഹൈര്‍ സ്വാഗതവും കെ. മോഹനന്‍ നന്ദിയും പറഞ്ഞു.

വി.കെ. അലി ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചന സമിതി അംഗം
വി.കെ. അലി ജമാഅത്തെ ഇസ്ലാമി
കേന്ദ്ര കൂടിയാലോചന സമിതി അംഗം
കേന്ദ്ര കൂടിയാലോചന സമിതി അംഗം
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചന സമിതിയില്‍ വന്ന ഒഴിവിലേക്ക് പ്രഗല്ഭ പണ്ഡിതനും പ്രഭാഷകനുമായ വി.കെ. അലിയെ തെരഞ്ഞെടുത്തു. മലപ്പുറം ജില്ലയിലെ എടയൂര്‍ സ്വദേശിയാണ്. ശാന്തപുരം ഇസ്ലാമിയ കോളജ്, ഖത്തര്‍ യൂനിവേഴ്സിറ്റി എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ഖത്തര്‍ വഖഫ് മന്ത്രാലയത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രബോധനം സബ് എഡിറ്റര്‍, ജമാഅത്തെ ഇസ്ലാമി കേരള അസി. സെക്രട്ടറി, സംസ്ഥാന വഖഫ് ബോര്‍ഡ് മെംബര്‍, ശാന്തപുരം അല്‍ജാമിഅ ഡയറക്ടര്‍ തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച അദ്ദേഹം നിലവില്‍ ജമാഅത്തെ ഇസ്ലാമി കേരള ശൂറാ അംഗം, കേന്ദ്ര പ്രതിനിധി സഭാംഗം, ബോധനം ചീഫ് എഡിറ്റര്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി മെംബര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. തഫ്ഹീമുല്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ പല ഗ്രന്ഥങ്ങളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

Subscribe to:
Posts (Atom)