സോളിഡാരിറ്റി ആവിഷ്കരിച്ച ജനകീയ കൃഷിക്കളത്തിന്റെ ജില്ലാതല ഉദ്ഘാടനം പഴയങ്ങാടിയില്‍ ഭാസ്കരന്‍ വെള്ളൂര്‍ നിര്‍വഹിക്കുന്നു.
വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍
ജനകീയ കൃഷിക്കളം
പഴയങ്ങാടി: ഭക്ഷ്യധാന്യങ്ങള്‍ക്കും പച്ചക്കറിക്കും വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സോളിഡാരിറ്റി ആവിഷ്കരിച്ച ജനകീയ കൃഷിക്കളത്തിന്റെ ജില്ലാതല ഉദ്ഘാടനം പഴയങ്ങാടി വാദിഹുദയില്‍ നടന്നു. പരിസ്ഥിതി സമിതി ജില്ലാ സെക്രട്ടറി ഭാസ്കരന്‍ വെള്ളൂര്‍ പച്ചക്കറി വിത്തുനട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു.
ഔഷധമൂല്യമുള്ളതും കീടനാശിനികളുടെ ശല്യത്തില്‍നിന്ന് തീര്‍ത്തും സുരക്ഷിതവുമായ നെല്‍വിത്തുകളും ധാന്യങ്ങളും ഇന്ത്യയില്‍നിന്ന് കടല്‍ കടന്നതായി ഭാസ്കരന്‍ വെള്ളൂര്‍ പറഞ്ഞു. രാസവളങ്ങളുടെയും എന്‍ഡോസള്‍ഫാന്റെയും സാന്നിധ്യംകൊണ്ടുമാത്രം ഉല്‍പാദനം വര്‍ധിപ്പിക്കാനുതകുന്നവ മാത്രം നമ്മുടെ നാട്ടില്‍ അവശേഷിപ്പിച്ചതാണ് ആഗോളവത്കരണത്തിന്റെ അനന്തരഫലം. സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികള്‍ സമൂഹത്തിന്റെ ആരോഗ്യത്തിന്റെ ലക്ഷണമല്ല, മറിച്ച് അനാരോഗ്യത്തിന്റെ പ്രതീകമാണെന്ന് തിരിച്ചറിയാന്‍ കഴിയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകന്‍ സി.പി. ഹസനെ ചടങ്ങില്‍ ആദരിച്ചു. മുസ്തഫ ഇബ്രാഹിം, പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഒലിപ്പില്‍ നിയാസ്, എ. മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംസാരിച്ചു. ഫാറൂഖ് ഉസ്മാന്‍ സ്വാഗതവും സി. അബ്ദുല്‍ഗനി നന്ദിയും പറഞ്ഞു.
Courtesy: madhyamam/30-01-2011