ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, October 10, 2011

മൌദൂദിയെ ആധുനിക സമൂഹം മനസ്സിലാക്കിയില്ല

K.T  RADHAKRISHNAN KOODALI
T. MUHAMMED VELAM
Dr. P.A. ABOOBACKER
T.P. MUHAMMED SHAMEEM
SHAMSEER IBRAHIM
RASHID THALASSERY
ADV. JAYARAJ
 K.K BABURAJ
 
 മൌദൂദിയെ ആധുനിക
സമൂഹം മനസ്സിലാക്കിയില്ല
കണ്ണൂര്‍: ലോക നവോത്ഥാനത്തിന് നേതൃപരമായ പങ്കുവഹിച്ച സയ്യിദ് മൌദൂദിയെ ആധുനിക സമൂഹം ശരിയായി മനസ്സിലാക്കിയിട്ടില്ലെന്ന് 'സയ്യിദ് മൌദൂദി: എഴുത്തും ചിന്തയും' എന്ന വിഷയത്തെ കേന്ദ്രീകരിച്ച് എസ്.ഐ.ഒ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്നസദസ്സ് വിലയിരുത്തി. ലോകത്ത് നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളുടെയൊക്കെയും സൂത്രധാരനായി മൌദൂദിയെ ചിത്രീകരിക്കുകയാണെന്നും മുന്‍വിധിയോടെ സത്യവുമായി പുലബന്ധമില്ലാത്ത വിശകലനങ്ങളാണ് അദ്ദേഹത്തെ കേന്ദ്രീകരിച്ച് നടത്തുന്നതെന്നും വിഷയം അവതരിപ്പിച്ച ടി.പി. ശമീം പാപ്പിനിശേãരി അഭിപ്രായപ്പെട്ടു.
എല്ലാ തരത്തിലുമുള്ള അധികാരങ്ങള്‍ക്കെതിരെ ചോദ്യങ്ങളുന്നയിക്കുകയും വെല്ലുവിളി നടത്തുകയും ചെയ്യുന്നതാണ് മൌദൂദിയുടെ കൃതികള്‍. ഇവക്ക് പുനര്‍വായന ഉണ്ടാകണമെന്നും അദ്ദേഹത്തോടുള്ള അസ്പൃശ്യത അവസാനിപ്പിക്കണമെന്നും എഴുത്തുകാരനും സാമൂഹിക ചിന്തകനുമായ കെ.കെ.ബാബുരാജ് പറഞ്ഞു.മുസ്ലിംകളല്ലാത്ത ഇതര സമൂഹങ്ങള്‍ക്ക് പരിഗണനയും പ്രാധാന്യവും നല്‍കേണ്ടതിനെക്കുറിച്ച് മൌദൂദി പ്രസംഗിക്കുകയും കത്തെഴുതുകയും ചെയ്തതിന് തെളിവുകളുണ്ടെന്നും അദ്ദേഹത്തിന്റെ പ്രസക്തിയെക്കുറിച്ച് കുറെക്കൂടി ആഴത്തില്‍ പഠിക്കേണ്ടതുണ്ടെന്നും ഡോ. പി.എ. അബൂബക്കര്‍ പറഞ്ഞു.
ഗാന്ധിജിക്കൊപ്പം ഇന്ത്യാ വിഭജനത്തെ എതിര്‍ത്ത മൌദൂദി വലിയ ജനാധിപത്യവാദിയായിരുന്നിട്ടും അദ്ദേഹത്തെ മനസ്സിലാക്കാന്‍ പൊതുസമൂഹം വളര്‍ന്നില്ലെന്ന് രാധാകൃഷ്ണന്‍ കൂടാളി വിലയിരുത്തി.മൌദൂദിയെക്കുറിച്ച് തികച്ചും നിരുത്തരവാദപരമായ ചര്‍ച്ചകളാണ് നടക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം അഭിപ്രായപ്പെട്ടു.
ഷംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ടി.കെ. മുഹമ്മദലി സംബന്ധിച്ചു. എ. റാഷിദ് സ്വാഗതവും ടി.പി. മുഹ്സിന്‍ നന്ദിയും പറഞ്ഞു.

മൊയ്തീന്‍ നിര്യാതനായി

മൊയ്തീന്‍
കാഞ്ഞിരോട്മായന്‍മുക്ക് അര്‍ഷ് മഹലില്‍ താമസിക്കുന്ന സെയ്തുകണ്ടി മൊയ്തീന്‍ (83) നിര്യാതനായി.
ഭാര്യ: നഫീസ. 
മക്കള്‍: അസീസ്, നവാസ് (ഇരുവരും ഖത്തര്‍), നസീമ, ഖദീജ, അനീസ, റഷീദ, തസ്ലീമ. 
ജാമാതാക്കള്‍: അബ്ദുല്‍സലാം (വിജയവാഡ), സലാം (വടകര), ജലീല്‍ (ചക്കരക്കല്ല്), ഷഫീഖ് (ഖത്തര്‍), റഫീഖ് (മട്ടന്നൂര്‍).

സോളിഡാരിറ്റി സംവാദം

സോളിഡാരിറ്റി സംവാദം
ശ്രീകണ്ഠപുരം: വിക്ലീക്സ് വെളിപ്പെടുത്തല്‍ വിഷയത്തില്‍ സോളിഡാരിറ്റി ചെങ്ങളായി യൂനിറ്റിന്റെ നേതൃത്വത്തില്‍ സംവാദം സംഘടിപ്പിച്ചു. സംസ്ഥാന പ്രവര്‍ത്തകസമിതിയംഗം കെ.എം. മഖ്ബൂല്‍ ഉദ്ഘാടനം ചെയ്തു. സി.വി.എന്‍. ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എന്‍.പി. റഷീദ് മാസ്റ്റര്‍, അഡ്വ. കെ.പി.സജീഷ്, ഹമീദ് ചെങ്ങളായി, പി.വി. ശശിധരന്‍, സി.കെ. മുനവ്വിര്‍, കെ. ഷൈജു എന്നിവര്‍ സംസാരിച്ചു. ബി.ടി. മുഹമ്മദ് ഗൌസ് സ്വാഗതവും സി.വി.എന്‍. ഷബീര്‍ നന്ദിയും പറഞ്ഞു.

ഇസ്ലാമിക് ഫൈനാന്‍സ് അക്കാദമിക് സെമിനാര്‍

 ഇസ്ലാമിക് ഫൈനാന്‍സ് അക്കാദമിക് സെമിനാര്‍
പെരിങ്ങാടി: 'ഇസ്ലാമിക് ഫൈനാന്‍സ് പ്രസക്തിയും പ്രയോഗവും' എന്ന വിഷയത്തില്‍ പെരിങ്ങാടി അല്‍ഫലാഹ് ഇസ്ലാമിക് കോളജില്‍ ഒക്ടോബര്‍ 13ന് രാവിലെ അക്കാദമിക് സെമിനാര്‍ നടക്കും. ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന പി. മുഹമ്മദ് പാലത്ത്, ശാന്തപുരം അല്‍ജാമിഅ റിസര്‍ച് ഫെലോ ഒ.കെ. ഫാരിസ് കുറ്റ്യാടി എന്നിവര്‍  ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ പ്രസക്തിയും പ്രയോഗവും, ആഗോള സാമ്പത്തിക മാന്ദ്യം, കേരളത്തിലെ ഇസ്ലാമിക് മൈക്രോ ഫൈനാന്‍സിങ് സ്ഥാപനങ്ങള്‍ എന്നീ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

സൌജന്യ തൊഴില്‍പരിശീലനം

 സൌജന്യ തൊഴില്‍പരിശീലനം
കണ്ണൂര്‍: കേന്ദ്രസര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെഡ് കൌണ്‍സിലിന്റെ തളിപ്പറമ്പ് കേന്ദ്രത്തില്‍ സാമ്പത്തികമായി പിന്നാക്ക നിലവാരത്തില്‍പെട്ടവര്‍ക്ക് ഇലക്ട്രോണിക്സ്, ഇലക്ട്രീഷ്യന്‍, റഫ്രിജറേഷന്‍ ആന്‍ഡ് എ.സി, സിവില്‍, ഓട്ടോമൊബൈല്‍, ഫാബ്രിക്കേഷന്‍, പഞ്ചകര്‍മ തെറപ്പി, ലാബ് ടെക്നീഷ്യന്‍, നഴ്സറി/മോണ്ടിസോറി ടി.ടി.സി, ഫാഷന്‍ ഡിസൈനിങ്, ബ്യൂട്ടിഷ്യന്‍, സ്പോക്കണ്‍ ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ സൌജന്യ പരിശീലനം നല്‍കും.
താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ കോഴ്സ് കോഓഡിനേറ്റര്‍, സ്റ്റെഡ് കൌണ്‍സില്‍ സ്റ്റഡി സെന്റര്‍, ടെമ്പോ സ്റ്റാന്‍ഡിന് എതിര്‍വശം, ഹൈവേ തളിപ്പറമ്പ് എന്ന വിലാസത്തില്‍ ഒക്ടോബര്‍ 18നു മുമ്പ് നേരിട്ട് ബന്ധപ്പെടുക. വിശദവിവരങ്ങള്‍ക്ക് 
ഫോണ്‍: 9142679959

കണ്ണൂരില്‍ പുതിയ റെയില്‍വേ കൌണ്ടര്‍ 14ന് തുടങ്ങും

കണ്ണൂരില്‍ പുതിയ
റെയില്‍വേ കൌണ്ടര്‍
14ന് തുടങ്ങും
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് നിര്‍മിച്ച പുതിയ കൌണ്ടര്‍ ഒക്ടോബര്‍ 14ന് തുറക്കും. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ കണ്ണൂര്‍^മംഗലാപുരം മേഖലയില്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമാവും ചടങ്ങ്. ഉദ്ഘാടനത്തിനു മുന്നോടിയായുള്ള മിനുക്കുപണികള്‍ നടക്കുകയാണ്.