Wednesday, May 30, 2012
OBIT_അനന്തന്‍ നമ്പ്യാര്‍
അനന്തന്‍ നമ്പ്യാര്‍
പടന്നോട്ട് മെട്ടയിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചിറമ്മല്‍ അനന്തന്‍ നമ്പ്യാര്‍ (80) നിര്യാതനായി.
ഭാര്യ: മീനാക്ഷി.
മക്കള്‍: പവിത്രന്‍, സുനില്‍ കുമാര്‍ (ഇരുവരും പുണെ), സതീഷ്, സുധീഷ് മുണ്ടേരി (പ്രസിഡന്‍റ്, കണ്ണൂര്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്), സവിത, സിന്ധു.
മരുമക്കള്‍: പ്രദീപന്‍ (എച്ച്.എം, പുറവൂര്‍ എല്‍.പി.എസ്), പ്രദീപന്‍ (പ്രസിഡന്‍റ്, സോഷ്യലിസ്റ്റ് ജനത കണ്ണൂര്‍ നിയോജക മണ്ഡലം), മിനി, ശ്രീവിദ്യ, ദീപ, ധന്യ.
സംസ്കാരം ബുധനാഴ്ച മൂന്നുമണിക്ക് പയ്യാമ്പലത്ത്.
ഗ്രാമസംഗമം
ഗ്രാമസംഗമം
ഇരിക്കൂര്‍: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ഇരിക്കൂര്‍ ഏരിയാ കമ്മിറ്റി പെരുമണ്ണ് നാരായണ വിലാസം സ്കൂള്‍ ഗ്രൗണ്ടില്‍ ഗ്രാമസംഗമം സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ശഫീഖ് ഉദ്ഘാടനം ചെയ്തു. സി.കെ. മുനവ്വിര്‍ മുഖ്യപ്രഭാഷണം നടത്തി. ഇരിക്കൂര്‍ ഏരിയാ കമ്മിറ്റി അംഗം കെ. സലിം അധ്യക്ഷത വഹിച്ചു.
മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ക്ളബിനുള്ള ബെസ്റ്റ് ക്ളബ് ഓഫ് ദ ഇയര്‍ അവാര്‍ഡ് നവശക്തി വനിതാ വായനശാല ആന്‍ഡ് ഗ്രന്ഥാലയം ക്ളബിന് സമ്മാനിച്ചു. പെരുമണ്ണ് സൗഹൃദ വായനശാല ആന്‍ഡ് ഗ്രന്ഥാലയം ക്ളബിനെയും യുവധാര ക്ളബിനെയും സോളിഡാരിറ്റി ആദരിച്ചു.
പെരുമണ്ണ് കടവിന് സ്വന്തമായി ചങ്ങാടം നിര്‍മിച്ചുനല്‍കിയ മോഹനന്‍ പൊറോറ, രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകന്‍ സി.പി. പുരുഷു, ജില്ലാതല ബാഡ്മിന്‍റണ്‍ പ്ളെയര്‍ ഇ.കെ. താജുദ്ദീന്‍, ഗായകന്‍ ജാഫര്‍ ഇരിക്കൂര്‍ എന്നിവരെ ആദരിച്ചു.
ഷബീര്‍ അഹ്മദ് സ്വാഗതവും എന്‍. മിസ്ഹബ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജാഫര്‍, സുമയ്യ, അഷീര്‍, ഇബ്രാഹിം എന്നിവര്‍ നയിച്ച ഗാനമേള അരങ്ങേറി.

വെല്‍ഫെയര്‍ പാര്‍ട്ടി നടുവില്‍ പഞ്ചായത്ത് കമ്മിറ്റി രൂപവത്കരിച്ചു
വെല്‍ഫെയര്‍ പാര്‍ട്ടി നടുവില്‍ പഞ്ചായത്ത്
കമ്മിറ്റി രൂപവത്കരിച്ചു
കമ്മിറ്റി രൂപവത്കരിച്ചു
നടുവില്‍: വെല്‍ഫെയര്‍ പാര്‍ട്ടി നടുവില്‍ പഞ്ചായത്ത് കമ്മിറ്റി രൂപവത്കരിച്ചു. ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് പി.വി. രാഘവന്‍ അധ്യക്ഷത വഹിച്ചു. എന്‍.എം. ഷഫീഖ് മുഖ്യപ്രഭാഷണം നടത്തി. വി.വി. രാഘവന്‍, രാഘവന്‍ കാവുമ്പായി, എം.പി. നസീര്‍, വി.പി. ഖലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫാ. ജോസ് മണിപ്പാറയുടെ നിര്യാണത്തില്‍ കണ്‍വെന്‍ഷന്‍ അനുശോചിച്ചു. ഭാരവാഹികള്‍: സി.എച്ച്. മൂസാന്‍ ഹാജി (പ്രസി.), സി.എച്ച്. സലിം (ജന. സെക്ര.), കെ.എം. ജോസഫ് (വൈ. പ്രസി.), കെ.പി. റഷീദ (സെക്ര.)
വെല്‍ഫെയര്‍ പാര്‍ട്ടി തളിപ്പറമ്പ് മണ്ഡലം പ്രഖ്യാപന സമ്മേളനം
വെല്‍ഫെയര്‍ പാര്‍ട്ടി തളിപ്പറമ്പ്
മണ്ഡലം പ്രഖ്യാപന സമ്മേളനം
മണ്ഡലം പ്രഖ്യാപന സമ്മേളനം
തളിപ്പറമ്പ്: രാഷ്ട്രീയ-കോര്‍പറേറ്റ്-ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ടാണ് ദാരിദ്ര്യത്തിന്‍െറ അടിസ്ഥന കാരണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ. അംബുജാക്ഷന്‍ പറഞ്ഞു. തളിപ്പറമ്പ് മണ്ഡലം പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ മുഴുവന്‍ നികുതി ഒഴിവാക്കിയാലും കോര്‍പറേറ്റുകളുടെ നികുതി കൃത്യമായി പിരിച്ചെടുത്താല്‍ ക്ഷേമരാഷ്ട്രം പണിയാം. വെല്‍ഫെയര്‍ പാര്‍ട്ടി ജനാധിപത്യം വീണ്ടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പ്രാദേശിക കക്ഷികള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ദല്ലാള്‍പണി എടുക്കുകയാണെന്ന് ചടങ്ങില്‍ പങ്കെടുത്ത സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി പറഞ്ഞു. കെ.ടി. രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. കെ.എല്‍. അബ്ദുസലാം, പള്ളിപ്രം പ്രസന്നന്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍, അഡ്വ. എ.കെ. ധനലക്ഷ്മി എന്നിവര്‍ സംസാരിച്ചു. നിയുക്ത തളിപ്പറമ്പ് മണ്ഡലം പ്രസിഡന്‍റ് അഡ്വ.എ.കെ. ധനലക്ഷ്മിക്ക് ജില്ലാ വൈസ് പ്രസിഡന്‍റ് ഡോ.ശാന്തി ധനന്‍ജയന്‍ പതാക കൈമാറി.
ഭാരവാഹികള്‍: അഡ്വ. എ.കെ. ധനലക്ഷ്മി (പ്രസി.), എ.ടി. സൈനുദ്ദീന്‍, സൗദ ഹനീഫ (വൈ. പ്രസി.), സി.പി. അബ്ദുജബ്ബാര്‍ മാസ്റ്റര്‍ (ജന. സെക്ര.), ചന്ദ്രന്‍ നൂഞ്ഞേരി, കുട്ടൂക്കന്‍ ഹമീദ് (സെക്ര.), ഖാലിദ് കുപ്പം (ട്രഷ.). സി.പി. അബ്ദുല്‍ ജബ്ബാര്‍ സ്വാഗതവും എ.ടി. സൈനുദ്ദീന്‍ നന്ദിയും പറഞ്ഞു.

ഡിഗ്രി പ്രവേശം: അപേക്ഷ ക്ഷണിച്ചു
ഡിഗ്രി പ്രവേശം: അപേക്ഷ ക്ഷണിച്ചു
പിലാത്തറ: കണ്ണൂര്‍ യൂനിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത പിലാത്തറ വിളയാങ്കോട്ടെ വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ (വിറാസ്) ഡിഗ്രി കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്സി ഫിസിക്സ്, ബി.എസ്സി സൈക്കോളജി, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ എന്നീ കോഴ്സുകള്‍ക്കുള്ള അപേക്ഷാഫോറം കോളജ് ഓഫിസില്‍നിന്നും പഴയങ്ങാടി വാദിഹുദയില്‍നിന്നും ലഭിക്കും. ഫോണ്‍: 0497 2800614.
സൗജന്യ ബിരുദപഠനത്തിന് അവസരം
പിലാത്തറ: വിളയാങ്കോട്ടെ വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (വിറാസ്) പ്ളസ്ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ച സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അനാഥരും അഗതികളുമായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബിരുദപഠനത്തിന് അവസരമൊരുക്കുന്നു. ബി.എസ്സി ഫിസിക്സ്, ബി.എസ്സി സൈക്കോളജി, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ കോഴ്സുകളിലേക്കാണ് പ്രവേശം. താല്‍പര്യമുള്ളവര്‍ പ്രിന്‍സിപ്പല്‍, വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, പി.ഒ. വിളയാങ്കോട്, പിന്‍ 670 501, കണ്ണൂര്‍ ജില്ല എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0497 2800614.
Subscribe to:
Posts (Atom)