ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, August 13, 2011

IDEAL ULIYIL


ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം
മട്ടന്നൂര്‍: ഉളിയില്‍ ഐഡിയല്‍ അറബിക് കോളജില്‍ ഇംഗ്ലീഷ് ക്ലബിന്റെ ഉദ്ഘാടനം മട്ടന്നൂര്‍ പഴശãിരാജ എന്‍.എസ്.എസ് കോളജ് ഇംഗ്ലീഷ് വിഭാഗം തലവന്‍ പ്രഫ. സി. പത്മനാഭന്‍ നിര്‍വഹിച്ചു. ഐഡിയല്‍ കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ.കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മൌണ്ട്ഫ്ലവര്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രിന്‍സിപ്പല്‍ മന്‍സൂര്‍, പ്രഫ. കെ. മൂസക്കുട്ടി, കെ.വി. നിസാര്‍, കെ. സാദിഖ് എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ഹനനൂറുദ്ദീന്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ ഷമീമ നന്ദിയും പറഞ്ഞു.

CHALAD ZAKATH COMMITTEE

സകാത്ത് കമ്മിറ്റി
5.62 ലക്ഷം നല്‍കി
കണ്ണൂര്‍: ചാലാട് സകാത്ത് കമ്മിറ്റി 2010^11 ല്‍ 5,62,700 രൂപ ചെലവഴിച്ചു. അഗതികള്‍ക്കും അശരണര്‍ക്കും പ്രതിമാസ സഹായവുമായി 2,02,200 രൂപയും വീട് നിര്‍മാണത്തിന് 1,50,650 രൂപയുമാണ് നല്‍കിയത്. ഇതിനു പുറമെ ചികിത്സാ സഹായം, കടബാധ്യത തീര്‍ക്കല്‍, തൊഴില്‍ ഉപകരണം എന്നിവക്കും തുക നല്‍കി.
ഭാരവാഹികള്‍: മുഹമ്മദ് സലിം പ്രസി., കെ.വി അബ്ദുല്ലകുഞ്ഞി (വൈസ് പ്രസി.), എം.കെ. അബ്ദുല്ലകുഞ്ഞി (സെക്ര.), വി.പി അബ്ദുറഹ്മാന്‍ (ജോ.സെ.), കെ.ഇ. മുഹമ്മദ്കുഞ്ഞി (ട്രഷ.)

KHIDMA KANNUR

നോമ്പുതുറയൊരുക്കി
കണ്ണൂര്‍: റമദാന്‍ മാസത്തില്‍ ജില്ലാ ആശുപത്രിയിലും സെന്‍ട്രല്‍ ജയിലിലും ഖിദ്മ ചാരിറ്റബ്ള്‍ ട്രസ്റ്റ് നോമ്പുതുറയും അത്താഴ ഭക്ഷണവും നല്‍കുന്നു. തടവുകാര്‍ക്ക് ഭക്ഷണത്തിനാവശ്യമായ സാധനങ്ങള്‍ ജയിലില്‍ എത്തിച്ചാണ് ഇഫ്താര്‍ ഒരുക്കുന്നത്. ചെയര്‍മാന്‍ ഡോ. പി.സലീം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ഡോ. വി. ഇദ്രീസ് അധ്യക്ഷത വഹിച്ചു.