എയര്‍ ഇന്ത്യയുടെ ചൂഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യ ഓഫിസിനു മുന്നില്‍ നടന്ന സമരം
Wednesday, June 20, 2012
മഅ്ദനി വിഷയത്തില്‍ നിയമസഭ ഇടപെടണമെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍
മഅ്ദനി വിഷയത്തില്‍ നിയമസഭ
ഇടപെടണമെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍
ഇടപെടണമെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍
തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനിയുടെ കാര്യത്തില്‍ കേരള നിയമസഭ അടിയന്തരമായി ഇടപെടണമെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍. ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ വിചാരണതടവുകാരനായി രണ്ട് വര്‍ഷത്തോളമായി കഴിയുന്ന മഅ്ദനിയുടെ ആരോഗ്യനില അത്യന്തം വഷളായിരിക്കുകയാണ്. വലതുകണ്ണിന്‍െറ കാഴ്ച പൂര്‍ണമായും ഇടതുകണ്ണിന്‍െറ കാഴ്ച ഭാഗികമായും ഇല്ലാതായി വായിക്കാനോ ആളുകളെ വ്യക്തമായി തിരിച്ചറിയാനോ കഴിയാത്ത അവസ്ഥയിലത്തെി. സെര്‍വിക്കല്‍ സ്പോണ്ടുലോസിസ് അടക്കമുള്ള രോഗങ്ങള്‍ മൂര്‍ച്ഛിച്ചിരിക്കുന്ന അവസ്ഥയിലുമാണ്. ഒരു കാല്‍ മാത്രമുള്ള അദ്ദേഹത്തിന്‍െറ കാലിന്‍െറ സ്പര്‍ശനശേഷി ഇല്ലാതായിരിക്കുന്നു. ചികിത്സ ലഭിക്കാതെ പ്രമേഹം മൂര്‍ച്ഛിച്ചിരിക്കുന്നു.
വിദഗ്ധചികിത്സ നല്‍കണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നുവെങ്കിലും കര്‍ണാടക സര്‍ക്കാര്‍ അതിന് തയാറല്ല. കേരള നിയമസഭ ഇടപെട്ട് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പരപ്പന അഗ്രഹാര ജയിലിലെ കോടതിയിലാണ് കേസിന്‍െറ വിചാരണ. തുറന്ന കോടതിയല്ലാത്തതിനാല്‍ വിചാരണ സുതാര്യമല്ല. വിചാരണ നീതിപൂര്‍വമാകാന്‍ സാധ്യതയില്ലാത്തതിനാല്‍ ബംഗളൂരുവിലെ ഏതെങ്കിലും ഓപണ്‍ കോടതിയിലേക്ക് മാറ്റണം. കര്‍ണാടക സര്‍ക്കാര്‍ സുരക്ഷാപ്രശ്നം ഉന്നയിക്കുകയാണെങ്കില്‍ പൂര്‍ണ സുരക്ഷ ഉറപ്പു നല്‍കി വിചാരണ കേരളത്തിലേക്ക് മാറ്റാന്‍ നിയമസഭ ആവശ്യപ്പെടണം. വിചാരണ സുതാര്യമാക്കാനും സുപ്രീംകോടതി നിര്‍ദേശപ്രകാരം വിദഗ്ധ ചികിത്സ ഉറപ്പുവരുത്താനും നടപ്പ് സമ്മേളനത്തില്‍ നിയമസഭ പ്രമേയം പാസാക്കണമെന്ന് സാംസ്കാരിക പ്രവര്‍ത്തകരായ സാറാ ജോസഫ്, സി.ആര്‍. നീലകണ്ഠന്‍, സിവിക്ചന്ദ്രന്‍, കെ.ഇ.എന്‍, ഫാ. എബ്രഹാം ജോസഫ്, ഒ. അബ്ദുറഹ്മാന്‍, ഡോ. എസ്. ബലരാമന്‍, ഗ്രോ വാസു, അഡ്വ. ജയശങ്കര്‍, കെ.പി. ശശി, ടി. പീറ്റര്‍, കെ.കെ. കൊച്ച്, പി. ബാബുരാജ്, കെ.കെ. ബാബുരാജ്, ശൈഖ്മുഹമ്മദ് കാരകുന്ന്, ജിയോ ജോസ്, അഡ്വ. പി.എ. പൗരന്‍, പി.ഐ. നൗഷാദ് എന്നിവര്‍ ആവശ്യപ്പെട്ടു.

Subscribe to:
Posts (Atom)