Thursday, August 30, 2012
പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി
പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി
പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. അപകടസ്ഥലം ജില്ലാ ആക്ടിങ് പ്രസിഡന്‍റ് കെ.പി. അബ്ദുല്‍ അസീസ്, ജനറല്‍ സെക്രട്ടറി കളത്തില്‍ ബഷീര്‍, ജില്ലാ സെക്രട്ടറിമാരായ കെ.എല്‍. ഖാലിദ്, സി. അബ്ദുന്നാസര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. വിവിധ ആശുപത്രികളില്‍ പരിക്കേറ്റ് കഴിയുന്ന ദുരന്തബാധിതരെയും ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു.
അടിയന്തര സഹായം എത്തിക്കണം
അടിയന്തര സഹായം എത്തിക്കണം
ടാങ്കര്‍ അപകടത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ എക്സിക്യൂട്ടിവ് യോഗം നടുക്കം രേഖപ്പെടുത്തി. അപകടങ്ങള്‍ ഒഴിവാക്കുന്നതിന് കാര്യക്ഷമമായ ഗതാഗത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍സലാം, സെക്രട്ടറി മോഹനന്‍ കുഞ്ഞിമംഗലം, എന്‍.എം. ഷഫീഖ്, മധു കക്കാട്, ഇംതിയാസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റുമാരായ എം.ടി.പി. സൈനുദ്ദീന്‍, പള്ളിപ്രം പ്രസന്നന്‍, ജില്ലാ സെക്രട്ടറിമാരായ എന്‍.എം. ശഫീഖ്, മോഹനന്‍ കുഞ്ഞിമംഗലം, മണ്ഡലം നേതാക്കളായ സി. ഇംതിയാസ്, മധു കക്കാട്, ടി.കെ. അസ്ലം, റംസി ചൊവ്വ എന്നിവര്‍ സംഭവസ്ഥലവും പരിക്കേറ്റവരെയും സന്ദര്‍ശിച്ചു.
ഓണകിറ്റ് വിതരണം
ഓണകിറ്റ് വിതരണം
ചാലാട്: ഓണാഘോഷത്തോടനുബന്ധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പള്ളിക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണകിറ്റ് വിതരണം നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി പള്ളിക്കുന്ന്പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് പി.പി. രവീന്ദ്രന്‍ (സിന്‍സിയര്‍) ഉദ്ഘാടനം ചെയ്തു. അഴീക്കോട് മണ്ഡലം സെക്രട്ടറി സി.എച്ച്. ഷൗക്കത്തലി, എക്സിക്യൂട്ടിവ് മെംബര്‍ കെ. മുഹമ്മദ് റാസിഖ് എന്നിവര്‍ സംസാരിച്ചു. വി.സി. റസിയ സ്വാഗതവും പി.എം. ഷറോസ് നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)